Agape

Wednesday, 10 April 2024

"ആകുല ചിന്തകൾ കർത്താവിൽ ഭരമേൽപ്പിക്കുക."

ആകുല ചിന്തകൾ കർത്താവിൽ ഭരമേൽപ്പിക്കുക. നമ്മുടെ ആകുല ചിന്തകൾ നാം തന്നെ വഹിച്ചാൽ നാം തളർന്നുപോകും. ദൈവം നമുക്ക് വേണ്ടുന്നതെല്ലാം കരുതിവച്ചിരിക്കുന്നതിനാൽ നമ്മുടെ സകല ചിന്താകുലവും ദൈവത്തിൽ സമർപ്പിക്കുക. നാം ആകുലപെട്ടിരുന്നാൽ നമ്മുടെ ഉള്ള സമാധാനം കൂടി നഷ്ടപ്പെടും. നമ്മുടെ ചിന്താകുലങ്ങൾ ദൈവത്തിൽ ഭരമേൽപ്പിച്ചാൽ ദൈവം നമ്മൾ ആകുലപെടുന്ന വിഷയങ്ങൾക്ക് പരിഹാരം വരുത്തും.

"Cast your anxious thoughts upon the Lord."

Cast your anxious thoughts upon the Lord. If we carry our anxious thoughts with us, we will become exhausted. Cast all our thoughts on God because God has everything we need in store for us. If we are worried, we will lose our inner peace. If we entrust our worries to God, God will solve the issues that worry us.

Tuesday, 9 April 2024

"സകല പ്രതീക്ഷകളും അസ്‌തമിച്ചാലും ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും ."

സകല പ്രതീക്ഷകളും അസ്‌തമിച്ചാലും ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും . നമ്മുടെ ജീവിതത്തിൽ ചില വിഷയങ്ങൾക്ക് വിടുതലുകൾ സംഭവിക്കാൻ യാതൊരു സാധ്യതയും നാം കണ്ടില്ലെന്നു വരാം. അസാധ്യങ്ങളെ സാധ്യമാക്കുന്ന ഒരു ദൈവം നമുക്കുണ്ട്. ആ ദൈവത്തിൽ ആശ്രയിച്ചാൽ നമുക്ക് അസാധ്യമായ വിഷയങ്ങൾ ദൈവം സാധ്യമാക്കി തരും.സകല പ്രതീക്ഷകളും നഷ്ടപ്പെട്ടാലും ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും .

"God will work for us even when all hope is lost."

God will work for us even when all hope is lost. We may not see any possibility of deliverance for some issues in our life. We have a God who makes the impossible possible. If we rely on that God, God will make impossible things possible for us. Even if we lose all hope, if we rely on God, God will work for us.

Monday, 8 April 2024

"Stay close to God even in trouble."

Stay close to God even in trouble. Don't think that God doesn't love us because we have problems in our life. Life in this world is full of problems. The Lord said to us that you have trouble in the world, but take heart, I have overcome the world. We must enter the kingdom of heaven through many tribulations. Therefore, let us be able to praise even in suffering like Paul.

"കഷ്ടതയിലും ദൈവത്തോട് ചേർന്നിരിക്കുക"

കഷ്ടതയിലും ദൈവത്തോട് ചേർന്നിരിക്കുക. നമ്മുടെ ജീവിതത്തിൽ കഷ്‌ടങ്ങൾ ഉണ്ട് എന്നു കരുതി ദൈവം നമ്മെ സ്നേഹിക്കുന്നില്ല എന്നു കരുതരുത്.ഇഹലോക ജീവിതം കഷ്ടങ്ങൾ നിറഞ്ഞതാണ്. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപെടുവിൻ ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു കർത്താവു നമ്മോടു പറഞ്ഞ വാചകം ആണ്. അനേകം കഷ്ടങ്ങളിൽ കൂടി സ്വർഗ്ഗരാജ്യത്തിൽ നാം കടക്കേണ്ടവർ ആണ്. ആകയാൽ പൗലോസിനെ പോലെ കഷ്ടങ്ങളിലും പ്രശംസിക്കുവാൻ നമുക്ക് സാധിക്കട്ടെ .

Saturday, 6 April 2024

"ജീവിതത്തിലെ കയ്പ്പേറിയ അവസ്ഥകളെ മധുരമാക്കുന്ന ദൈവം."

ജീവിതത്തിലെ കയ്പ്പേറിയ അവസ്ഥകളെ മധുരമാക്കുന്ന ദൈവം. യബ്ബെസിന്റെ ജീവിതം കയ്പ്പേറിയത് ആയിരുന്നു .യബ്ബേസ് ദൈവ സന്നിധിയിൽ തന്റെ കയ്പ്പേറിയ വിഷയം സമർപ്പിച്ചു കഴിഞ്ഞപ്പോൾ ദൈവം യബ്ബേസിന്റെ പ്രാർത്ഥന കേട്ടു യബ്ബെസിന്റെ ജീവിതം മധുരമുള്ളതാക്കി മാറ്റി.നമ്മുടെ ജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിരിക്കാം. നാം ഇന്ന് അനുഭവിക്കുന്ന കയ്പ്പേറിയ വിഷയങ്ങൾ ദൈവ സന്നിധിയിൽ സമർപ്പിച്ചാൽ ദൈവം കയ്പ്പേറിയ വിഷയങ്ങൾ മധുരം ആക്കി മാറ്റും .

എബ്രായർ6:14