Agape

Tuesday, 6 February 2024

"Even when hope is lost, God begins to work."

Even when hope is lost, God begins to work. When Abraham and Sarah's hopes were dashed, God blessed them with Isaac. When we pray for some issues and think that we will not get an answer from God, when our hopes are lost, God will work for us. Abraham's God is our God too. Let the faith that Abraham's God is my God rule us without being disappointed that we are not getting the issues even after praying for a long time.

"ആശയ്ക്ക് വിരോധമായി ആശയോടെ"

ആശയ്ക്ക് വിരോധമായി ആശയോടെ. പലപ്പോഴും ദൈവസന്നിധിയിൽ നാം ആശയോടെ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് മറുപടി താമസിക്കുമ്പോൾ നിരാശരായി തീരാറുണ്ട്. അബ്രഹാം തന്റെ വാഗ്ദത്തം പ്രാപിച്ചെടുക്കാൻ ആശയക്ക് വിരോധമായി ആശയോടെ കാത്തിരുന്ന് തന്റെ വാഗ്ദത്തം പ്രാപിച്ചെടുത്തു . നാമും ആശയോടെ വിശ്വസിക്കുന്ന വിഷയത്തിനു ഒരു സാധ്യതയും കാണുന്നില്ലെങ്കിലും പ്രത്യാശയോടെ ദൈവത്തിന്റെ സമയം വരെ കാത്തിരുന്നു പ്രാപിച്ചെടുക്കണം. ദൈവത്തിന്റെ സമയം തക്കസമയം ആണ്. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക.ചിലപ്പോൾ മാനുഷികമായ സകല പ്രതീക്ഷിക്കളും നഷ്ടപ്പെട്ടു എന്നിരിക്കാം.ദൈവത്തിന് അത്ഭുതങ്ങളെ പ്രവർത്തിക്കാൻ പ്രായം ഒരു വിഷയം അല്ല, സാഹചര്യം ഒരു വിഷയം അല്ല, സമയം ഒരു വിഷയം അല്ല. ദൈവം പ്രവർത്തിക്കാൻ തുടങ്ങിയാൽ ആർക്കും തടസ്സപ്പെടുത്തുവാൻ സാധ്യമല്ല.ദൈവം പറയുന്നത് ഇപ്രകാരം ആണ് " ഞാൻ പ്രവർത്തിക്കും ആർ തടുക്കും. ദൈവത്തിന്റെ പ്രവൃത്തിയെ തടയുവാൻ ആർക്കും സാധ്യമല്ല. ദൈവം പ്രവർത്തിച്ചു തുടങ്ങണമെങ്കിൽ നമ്മിൽ വിശ്വാസം വർധിക്കണം. അബ്രഹാം കാത്തിരുന്ന സമയം അല്ല യോസേഫ് കാത്തിരുന്നത്. മറ്റൊരു വ്യക്തിയുടെ പ്രാർത്ഥനയ്ക്ക് മറുപടി വേഗത്തിൽ ലഭിച്ചു എന്നു കരുതി നമ്മുടെ വിഷയത്തിന് വേഗത്തിൽ മറുപടി ലഭിച്ചില്ല എന്നു കരുതി നാം നിരാശരാകരുത്. ദൈവത്തിന്റെ സമയത്തിന് വേണ്ടി നമ്മൾ ആശയ്ക്ക് വിരോധമായി ആശയോട് കാത്തിരിക്കേണ്ടത് നമ്മുടെ കടമയാണ്.നാം നമ്മുടെ പ്രാർത്ഥനാ വിഷയങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ചു ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുമ്പോൾ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. ദൈവം പ്രവർത്തിക്കേണ്ടുന്ന സമയത്ത് നാം സ്വന്ത വിവേകത്തിൽ ഊന്നുമ്പോൾ ആണ് ദൈവീക പ്രവർത്തി വെളിപ്പെടുവാൻ താമസിക്കുന്നത്. ദൈവത്തിന്റെ പദ്ധതിയിൽ പെട്ട വിഷയങ്ങൾ ദൈവത്തിൽ തന്നെ ഭരമേൽപ്പിക്കുക. ദൈവം അതിനു പരിഹാരം വരുത്തും. കാലങ്ങൾ എത്ര വൈകിയാലും ദൈവം പറഞ്ഞ വാക്കു മാറുകില്ല. ആകയാൽ ദൈവത്തിൽ സകല വിഷയവും ഭരമേൽപ്പിക്കുക. ദൈവം ആണ് വാഗ്ദത്തം ചെയ്തത് എങ്കിൽ നിശ്ചയമായി ദൈവം വാഗ്ദത്തം നിറവേറ്റും. വാഗ്ദത്തം നമ്മുടെ ജീവിതത്തിൽ പ്രാപിച്ചെടുക്കുന്നതിനു നമ്മുടെ ജീവിതത്തിൽ വേണ്ടുന്ന ആദ്യപടി ദീർഘ ക്ഷമ ആണ്. ദീർഘക്ഷമ ഉണ്ടെങ്കിൽ നാം നിരാശപെട്ടുപോകയില്ല. ഇന്നല്ലെങ്കിൽ നാളെ ദൈവം എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും എന്നുള്ള പ്രത്യാശ നമ്മെ ഭരിക്കും. പ്രത്യാശ ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കും. പ്രത്യാശയോടെ ദൈവസന്നിധിയിൽ കാത്തിരുന്നാൽ ഇന്നെല്ലങ്കിൽ നാളെ ദൈവം എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും എന്നുള്ള വിശ്വാസം നമ്മുടെ ഉള്ളിൽ വളർന്നു വരും. വിശ്വാസം ഒരിക്കലും നടക്കില്ല എന്നു മാനുഷികമായി ചിന്തിക്കുന്ന വിഷയം നേടിയെടുക്കുവാൻ നമ്മെ ദൈവം സഹായിക്കും. ഒരിക്കലും നടക്കുകയില്ല എന്നു നാം മാനുഷികമായി ചിന്തിക്കുന്ന വിഷയങ്ങൾ നേടിയെടുക്കുവാൻ ഒന്നാമതായി വേണ്ടത് വിശ്വാസം ആണ്. രണ്ടാമതായി വേണ്ടത് ദീർഘക്ഷമ ആണ്. മൂന്നാമതായി വേണ്ടത് പ്രത്യാശ ആണ്. ഈ മൂന്നു വിധ കാര്യങ്ങൾ അടിസ്ഥാനപരമായി നമ്മിൽ ഉണ്ടെങ്കിൽ ദൈവത്തിന്റെ വാഗ്ദത്തം പ്രാപിച്ചെടുക്കുവാൻ നമുക്ക് സാധിക്കും.ദൈവം ആണ് നമ്മോട് വാഗ്ദത്തം പറഞ്ഞതെങ്കിൽ ദൈവം അതു നിറവേറ്റുക തന്നെ ചെയ്യും. അതിന് നമുക്ക് വിശ്വാസവും ദീർഘക്ഷമയും പ്രത്യാശയും അനിവാര്യം ആണ്. യോസെഫിന്റ ജീവിതത്തിൽ വിശ്വാസവും പ്രത്യാശയും ദീർഘക്ഷമയും ഉണ്ടായിരുന്നു. അതിനാൽ തന്റെ വാഗ്ദത്തം ദൈവത്തിൽ നിന്ന് പ്രാപിച്ചെടുക്കാൻ യോസെഫിനു സാധിച്ചു.ദൈവസന്നിധിയിൽ ദീർഘക്ഷമയോടെ കാത്തിരുന്നാൽ ദൈവീക വാഗ്ദത്തങ്ങൾ പ്രാപിച്ചെടുക്കാൻ നമുക്ക് സാധിക്കും. എത്ര മല പോലെയുള്ള പ്രതികൂലം ജീവിതത്തിൽ ഉണ്ടെങ്കിൽ പോലും ദൈവത്തിലുള്ള വിശ്വാസം ആ മലകളെ നീക്കി ജീവിതത്തിൽ അത്ഭുതങ്ങളെ പ്രവൃത്തിക്കും. പ്രത്യാശ നിരാശയെ അകറ്റി ദൈവത്തിൽ നിന്നു വാഗ്ദത്തം പ്രാപിക്കുവാൻ ദൈവം നമ്മെ സഹായിക്കും.

"കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും."

കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. ഒരു കർഷകൻ കൃഷിസ്ഥലം ഒരുക്കി വിത്ത് വിതച്ച് അനുകൂലമായ കാലാവസ്ഥയിൽ വിത്ത് മുളച്ചു വരുന്നു. പിന്നീട് അത് വളർന്നു ഫലം കായ്ക്കുന്നു. ഫലം കായ്ക്കുന്ന ദിവസം സന്തോഷത്തിന്റെ ദിവസം ആണ്. കർഷകൻ അനുഭവിച്ച കഷ്ടപ്പാടിന്റെ വേദന മറക്കുന്ന ദിവസം ആണ്.കൃഷിയുടെ വിളവ് എടുക്കുന്നത് വരെ കർഷകൻ വല്ലാതെ അധ്വാനിക്കുന്നു.ഒരു വിത ഉണ്ടെങ്കിൽ ഒരു കൊയ്ത്തും ഉണ്ട്. ഇന്ന് ദൈവദാസന്മാർ ദൈവവചനം ആകുന്ന വിത്തുകൾ വിതയ്ക്കുമ്പോൾ പലപ്പോഴും ഉപദ്രവും പരിഹാസവും നിന്ദയും അനുഭവിക്കേണ്ടി വരുന്നുണ്ട് .കണ്ണുനീരോടെ വിതയ്ക്കുന്ന വചനം ഒരു നാളിൽ ഫലമായി മാറും എന്നുള്ള പ്രത്യാശയോടെ അവർ വചനം വിതയ്ക്കുന്നു . എവിടെ ദൈവത്തിന്റെ വചനം യഥാർത്ഥമായി വിതയ്ക്കുന്നുവോ അവിടെ പ്രതിക്കൂലവും ഉണ്ടാകും.പക്ഷേ പ്രതിക്കൂലത്തെ മറികടന്നു അവിടെ ഫലം കായ്ക്കുന്ന ദിവസങ്ങൾ ആണ് നാം പിന്നീട് കാണുന്നത്. ഒരു കാലത്തു വിതച്ച വചനം പിന്നീട് വളർന്നു ഫലം കായ്ക്കും. ദൈവവചനം ആകുന്ന വിത്ത് വിതച്ചപ്പോൾ ഉപദ്രവിച്ച വ്യക്തിയായിരിക്കും ചിലപ്പോൾ നാളത്തെ ഫലം.ദൈവവചനം ശക്തമായി എവിടെയൊക്കെ വിതച്ചിട്ടുണ്ടോ അവിടെയെല്ലാം പിൽകാലത്തു ആത്മാക്കളുടെ വലിയ കൊയ്ത്തു നടന്നിട്ടുണ്ട്. ഇന്ന് വിത്ത് വിതച്ചപ്പോൾ കണ്ണുനീർ ആണെങ്കിൽ കലക്രമേണ വിത്ത് വളർന്നു ഫലം കായ്ക്കുമ്പോൾ നാം സന്തോഷിക്കും. ദൈവവചനം വിതയ്ക്കുമ്പോൾ ദൈവത്തിന്റെ ആത്മാവ് ദൈവവചനം കേൾക്കുന്ന വ്യക്തിയുടെ ഉള്ളിൽ പരിവർത്തിക്കാൻ തുടങ്ങും. പിന്നീട് അത് മനസാന്തരത്തിലേക്കും നയിക്കും. മാനസാന്തരം പിന്നെത്തേതിൽ ദൈവ കല്പനകൾ അനുസരിക്കാൻ കാരണം ആയി തീരുന്നു. പിന്നെതേതിൽ സ്വർഗ്ഗം സന്തോഷിക്കുവാൻ ഇടയായി തീരും. കർത്താവിന്റെ നാളിൽ ദൂതന്മാർ കറ്റകൾ കൊയ്യുന്ന ദിവസം ഉണ്ട്. അന്ന് വിത്ത് വിതച്ചവർക്ക് മഹാ സന്തോഷം അനുഭവിക്കുവാനും ദൈവത്തിൽ നിന്ന് പ്രതിഫലം ലഭിക്കുവാനും ഇടയായി തീരും.ഇന്ന് വിതക്കുന്നത് കണ്ണുനീരോടാണെങ്കിൽ അന്ന് കർത്താവിന്റെ നാളിൽ സന്തോഷിക്കുവാൻ ഇടയായി തീരും.

"പ്രതീക്ഷകൾ അസ്‌തമിച്ചാലും ദൈവം പ്രവർത്തിച്ചു തുടങ്ങും."

പ്രതീക്ഷകൾ അസ്‌തമിച്ചാലും ദൈവം പ്രവർത്തിച്ചു തുടങ്ങും. അബ്രഹാമിന്റെയും സാറയുടെയും പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ ദൈവം യിസഹാക്കിനെ നൽകി അനുഗ്രഹിച്ചു. ചില വിഷയങ്ങൾക്ക് വേണ്ടി നാം പ്രാർത്ഥിച്ച് ഇനി മറുപടി ദൈവത്തിൽ നിന്ന് ലഭിക്കുക ഇല്ല എന്നു നാം കരുതി പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും . അബ്രഹാമിന്റെ ദൈവം നമ്മുടെയും ദൈവം ആണ്.നീണ്ട നാളുകൾ ആയുള്ള വിഷയങ്ങൾ പ്രാർത്ഥിച്ചിട്ടും പ്രാർത്ഥിച്ചിട്ടും ലഭിക്കുന്നില്ലല്ലോ എന്നോർത്ത് നിരാശരായി തീരാതെ അബ്രഹാമിന്റെ ദൈവം എന്റെയും ദൈവമാണ് എന്നുള്ള വിശ്വാസം നമ്മെ ഭരിക്കട്ടെ .

Monday, 5 February 2024

"സങ്കീർത്തനങ്ങൾ 128:1"

"When supporting hands are with us Why do we bother?"

When supporting hands are with us Why do we bother? Thus says the psalmist, God upholds all who fall. Sometimes in life we ​​may get tired but God is with us who sustains us. God has saved his devotees from such great hardships. The God who delivered Joseph, the God who delivered Daniel, will deliver us.

"We have a God to rely on when life's burdens are heavy."

We have a God to rely on when life's burdens are heavy. The Lord said, Come unto me, all ye that labor and are heavy laden, and I will comfort you. God wants us to bring the burdens of our lives before the Lord in prayer and find relief.

എബ്രായർ6:14