Agape

Monday, 2 June 2025

"ജീവന്റെ വഴി "

ജീവന്റെ വഴി ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കുവുമുള്ളത് ; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ. മത്തായി 7:14. നിത്യജീവങ്കലേക്കുള്ള വാതിൽ ഇടുക്കമാണ്. നാം കടന്നുപോകുന്ന വാതിൽ ഇടുക്കമാണോ അതോ വിശാലമാണോ എന്നു നമുക്ക് തന്നെ ശോധന ചെയ്താൽ മനസിലാകും. നാം കടന്നുപോകുന്നത് നിത്യജീവങ്കലേക്ക് ആണോ അല്ലയോ എന്നത് നമ്മുടെ ജീവിതം പരിശോധിച്ചാൽ മനസിലാകും . നാം കടന്നുപോകുന്ന വഴി ഞെരുക്കമാണെങ്കിൽ നമുക്ക് മനസിലാക്കാം നാം ജീവന്റെ പാതയിൽ കൂടി തന്നെയാണ് പോകുന്നത് എന്നത്. ജീവിതം കഷ്ടത നിറഞ്ഞതാണ് എന്നു കരുതി ഒരിക്കലും ഭാരപ്പെടരുത്. ദൈവം ഇടുക്കുവാതിലിൽ കൂടി കടത്തിവിടുക ആണ് എന്നുള്ള ബോധം നമ്മെ ഭരിക്കണം . നമ്മുടെ സ്വയം ഇല്ലായ്മ ചെയ്യാൻ, നമ്മുടെ ജഡത്തിന്റെ സ്വഭാവങ്ങൾ നമ്മിൽ നിന്നും നീക്കം ചെയ്യുവാൻ ദൈവം നമ്മെ ഞെരുക്കമുള്ള വഴിയേ നടത്തുകയാണ്. നമ്മുടെ വാതിൽ ഇടുക്കവും വഴി ഞെരുക്കവും ആണെങ്കിൽ നമുക്ക് മനസിലാക്കാം ദൈവം നമ്മെ നിത്യ ജീവങ്കലേക്കു തന്നെയാണ് നടത്തുന്നത് എന്നുള്ളത് . അതിനാൽ ജീവിതത്തിൽ ഇടുക്കവും ഞെരുക്കവും വരുമ്പോൾ ദൈവം നമ്മെ നിത്യജീവങ്കലേക്കു നടത്തുവാണ് എന്നുള്ള ബോധം നമ്മെ ഭരിക്കുമ്പോൾ ഈ ലോകത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണുവാൻ നമുക്ക് സാധിക്കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...