Agape

Monday, 2 June 2025

"നിരാശയിലെ പ്രത്യാശ "

നിരാശയിലെ പ്രത്യാശ "യഹോവയിങ്കൽ പ്രത്യാശവയ്ക്കുക". സങ്കീർത്തനങ്ങൾ 27:14. നമ്മുടെ പ്രത്യാശ കൂടുതലും മനുഷ്യരിൽ തന്നെ ആകുന്നത് കൊണ്ടാണ് നാം നിരാശപ്പെട്ടു പോകുന്നത്. നമ്മുടെ പ്രത്യാശ ദൈവത്തിങ്കൽ ആണെങ്കിൽ നാം നിരാശപ്പെട്ടു പോകയില്ല. ഈ സങ്കീർത്തനം എഴുതിയ ദാവീദ് രാജാവ് അനവധി കഷ്ടങ്ങളിൽ കൂടി കടന്നു പോയിട്ടും തന്റെ പ്രത്യാശ യഹോവയിങ്കൽ തന്നെ ആയിരുന്നു. ജീവിതത്തിൽ പ്രതിക്കൂലങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നിട്ടും ദാവീദ് രാജാവ് നമ്മെ പ്രബോധിപ്പിക്കുവാണ് യഹോവയിങ്കൽ പ്രത്യാശ വയ്ക്കുക.പ്രതിക്കൂലങ്ങളുടെ നടുവിലും ദൈവത്തിൽ പ്രത്യാശ വയ്ക്കാൻ നാം ധൈര്യം കാട്ടണം. പ്രതിക്കൂലങ്ങളെ കണ്ടു ഭയപ്പെടുക അല്ല മറിച് ദൈവത്തിൽ പ്രത്യാശ വച്ചുകൊണ്ട് പ്രതിക്കൂലത്തെ ജയിപ്പാൻ ആണ് ദൈവം നമ്മെ കുറിച്ചാഗ്രഹിക്കുന്നത്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...