Agape

Monday, 2 June 2025

"സമർപ്പണം "

സമർപ്പണം. "അതിനു ശിമോൻ : നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിചിട്ടും ഒന്നും കിട്ടിയില്ല ;എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു." ലുക്കോസ് 5:5. ഗന്നേസരെത്ത് തടാകത്തിൽ മീൻപിടിച്ചിട്ടുള്ള അനുഭവ സമ്പത്ത് ശിമോന് ഉണ്ടായിരുന്നു.ശിമോൻ തന്റെ അനുഭവ സമ്പത്ത് മുഴുവൻ ഉപയോഗിച്ച് മീൻപിടിത്തതിന് ശ്രമിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ശിമോന്റെ പ്രതീക്ഷകൾ മുഴുവൻ അസ്തമിച്ചു വല കഴുകുമ്പോൾ ആയിരുന്നു യേശു നാഥൻ ശിമോനെ തേടി വന്നത്. നിരാശനായിരുന്ന ശിമോനോട് യേശുനാഥൻ പറഞ്ഞു ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന് വല ഇറക്കുവിൻ. ശിമോൻ തന്റെ അനുഭവസമ്പത് ഒന്നും നോക്കാതെ യേശു നാഥൻ പറഞ്ഞത് അനുസരിച്ചു.യേശുനാഥൻ പറഞ്ഞത് ശിമോൻ അനുസരിച്ചപ്പോൾ വല വീശി രണ്ടു പടക് മുങ്ങുമാറാകുവോളം മീൻ നിറച്ചു. ശിമോൻ തന്റെ അനുഭവ സമ്പത്തിലോ, സ്വന്ത വിവേകത്തിലോ ആശ്രയിക്കാതെ യേശുനാഥൻ പറഞ്ഞത് അനുസരിച്ചപ്പോൾ ഒരു മീനും ലഭിക്കാതിരുന്ന ശിമോന് രണ്ടു പടക് നിറയെ മീൻ ലഭിച്ചു .ദൈവപ്രവർത്തി അവിടെ കാണുവാൻ ശിമോന് സാധിച്ചു.നാമും നമ്മുടെ പല വിഷയങ്ങളിൽ നമുക്കറിയാവുന്ന വിധത്തിൽ എല്ലാം അധ്വാനിചിട്ടും ഒന്നും ലഭിക്കാതെ പിന്മാറി നിരാശയോടിരിക്കുമ്പോൾ നമ്മെ കാണുന്ന ഒരു ദൈവം ഉണ്ടെന്നുള്ള കാര്യം നാം മറന്നു പോകരുത്. നാം സ്വന്ത വിവേകത്തിൽ ഊന്നാതെ ദൈവത്തിനു മുമ്പിൽ നമ്മെ പരിപൂർണമായി സമർപ്പിക്കുക. ദൈവം നമ്മോട് പറയുന്ന വാക്ക് നാം അനുസരിക്കുക. നാം ദൈവത്തെ അനുസരിക്കുമ്പോൾ ദൈവീക പ്രവർത്തി നമ്മുടെ നിരാശപെട്ടിരിക്കുന്ന വിഷയത്തിന്മേൽ കാണുവാൻ ഇടയായി തീരും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...