Agape

Monday, 2 June 2025

" നിന്ദയെ മാറ്റുന്ന ദൈവം "

നിന്ദയെ മാറ്റുന്ന ദൈവം. "നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു". സങ്കീർത്തനങ്ങൾ 69:9" പലപ്പോഴും ജീവിതത്തിൽ നിന്ദകൾ കടന്നു വരുമ്പോൾ ഒന്നോർക്കുക ഇന്ന് അനുഭവിക്കുന്ന നിന്ദകൾ നാളെ അതു നമ്മുടെ ജീവിതത്തിൽ അനുഗ്രഹം ആയി ദൈവം മാറ്റും. ഏറ്റവും സ്നേഹിക്കുന്നവർ നമ്മെ നിന്ദിക്കുമ്പോൾ ചിലപ്പോൾ നമുക്ക് അത് സഹിക്കുവാൻ കഴിയാതെ വരും. യോസെഫിന്റെ ജീവിതത്തിൽ നിന്ദിക്കപ്പെട്ട ദിവസങ്ങൾ ഉണ്ടായിരുന്നു. യോസെഫിന്റ സഹോദരന്മാർ യോസെഫിനെ നിന്ദിച്ചപ്പോൾ യോസേഫ് പ്രതികരിച്ചില്ല.ദൈവം യോസെഫിനെ മാനിച്ചപ്പോൾ യോസേഫ് മിസ്രയിമിലെ രണ്ടാമൻ ആയിത്തീർന്നു.യോസെഫിനെ നിന്ദിച്ച സഹോദരന്മാർ യോസെഫിന്റെ മുമ്പാകെ മുട്ടുകുത്തുവാൻ ഇടയായി തീർന്നു. യോസേഫ് നിന്ദിക്കപ്പെട്ടപ്പോൾ തന്റെ സഹോദരന്മാരോട് പ്രതികരിക്കാതെ യോസേഫ് ദൈവത്തിൽ ശരണപെട്ടു മുന്നോട്ടു പോയി. ദൈവത്തിന്റെ സമയം ആയപ്പോൾ ദൈവം യോസെഫിനെ മാനിച്ചു.പ്രിയരേ നിങ്ങൾ ഇന്ന് നിന്ദിക്കപ്പെടുന്നുണ്ടെങ്കിൽ ദൈവത്തിൽ ആശ്രയിക്കുക.നിങ്ങൾ യോസെഫിനെ പോലെ പ്രതികരിക്കാതെ ദൈവത്തിനു പ്രവർത്തിക്കുവാൻ അവസരം കൊടുക്കുക.ദൈവം തക്കസമയത്തു നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...