Agape

Monday, 2 June 2025

"നല്ല ഇടയൻ "

നല്ല ഇടയൻ. "യഹോവ എന്റെ ഇടയനാകുന്നു;എനിക്കു മുട്ടുണ്ടാകയില്ല". സങ്കീർത്തനങ്ങൾ 23:1. യഹോവ നമ്മുടെ ഇടയൻ ആയിട്ടുള്ളപ്പോൾ നാം ഒന്നിനെകുറിച്ചും ഭയപ്പെടേണ്ട ആവശ്യമില്ല. അതുപോലെ തന്നെ നാം ഒന്നിനെക്കുറിച്ചും ഭാരപ്പെടേണ്ടതായിട്ടും ഇല്ല . ഒരു ഇടയൻ തന്റെ ആട്ടിൻ കൂട്ടത്തെ മേയിക്കുന്നതുപോലെ ദൈവം നമ്മെ അനുദിനം വഴി നടത്തും. ഇടയന്റെ പരിപാലനത്തിൽ ഉള്ള ആടുകൾ ഒന്നിനെ കുറിച്ചും വിചാരപ്പെടാറില്ല കാരണം അവയ്ക്ക് അറിയാം തങ്ങളെ സംരക്ഷിപ്പാൻ നല്ല ഇടയൻ ഉണ്ട് എന്നുള്ള കാര്യം. നല്ലയിടയനായ യേശുക്രിസ്തു നമ്മുടെ കൂടെയുള്ളപ്പോൾ നാം ഒന്നിനെ കുറിച്ചും വിചാരപ്പെടേണ്ട ആവശ്യമില്ല. നല്ലയിടയനായ ദൈവം നമ്മുടെ കൂടെയുള്ളപ്പോൾ നാം എന്തിനു ഇഹലോക കാര്യങ്ങളെകുറിച്ചോർത്തു വ്യാകുലപ്പെടണം? ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ച ദൈവം നമ്മുടെ ഇടയനായി കൂടെയുള്ളപ്പോൾ നാം ഒന്നിനെകുറിച്ചും വ്യാകുലപ്പെടേണ്ട ആവശ്യമില്ല. നമ്മുടെ ആയുഷ്കാലം മുഴുവൻ നല്ലയിടയനായ ദൈവം നമ്മോടുകൂടെയുള്ളപ്പോൾ നാം എന്തിന് ശിഷ്ടായുസ്സ് ഓർത്തു ഭാരപ്പെടണം?. ഈ ഭൂമിയിലെ ജീവിതത്തിൽ നല്ല മാർഗ്ഗദർശിയായി, നല്ല പരിപാലകനായി, നല്ല ആശ്വാസകനായി, നല്ലയിടയനായി ദൈവം നമ്മുടെ കൂടെയുള്ളപ്പോൾ നമുക്ക് ധൈര്യത്തോടെ മുന്നോട്ടുള്ള ചുവടുകൾ വയ്ക്കാം.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...