Agape

Monday, 2 June 2025

"ദൈവ കൃപ "

ദൈവ കൃപ "എന്റെ കൃപ നിനക്ക് മതി " 2 കൊരിന്ത്യർ 12:9 ജീവിതത്തിൽ നേരിടാൻ കഴിയുകയില്ല എന്ന് നാം ചിന്തിച്ച വിഷയങ്ങളിൽ കൂടി നമ്മെ വിജയകരമായി നടത്തിയത് ദൈവത്തിന്റെ കൃപയാണ്. എങ്ങനെ ഈ പ്രതിക്കൂലത്തെ തരണം ചെയ്യും എന്ന് വിചാരിച്ചു നാം ഭാരപ്പെട്ടപ്പോൾ ദൈവത്തിന്റെ കൃപ നമ്മെ ആ പ്രതികൂലത്തിലൂടെ തരണം ചെയ്യുവാൻ നമ്മെ സഹായിച്ചു. പലപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ദൈവത്തിന്റെ കൃപ നമ്മെ ബലപ്പെടുത്തും. നമ്മുടെ ജീവിതം പിറകിലോട്ട് നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നേരിട്ട വൻ ഭാരങ്ങൾ, വൻ പ്രതിക്കൂലങ്ങളെ നാം തരണം ചെയ്തത് ദൈവത്തിന്റെ കൃപയാൽ മാത്രമാണ്. എങ്ങനെ ഈ പ്രതികൂലത്തെ തരണം ചെയ്യും എന്നു നാം ചിന്തിച്ച നിമിഷങ്ങൾ ഉണ്ട്.അപ്പോഴെല്ലാം നമ്മെ ഈ പ്രതിക്കൂലങ്ങളിൽ കൂടി അപ്പുറം കടക്കുവാൻ സഹായിച്ചത് ദൈവത്തിന്റെ കൃപ ഒന്നു മാത്രമാണ്. പൗലോസിനോട് ദൈവം പറഞ്ഞതുപോലെ നമ്മോടും ദൈവം പറയുന്നത് നാം നേരിടുന്ന വിഷയങ്ങളിൽ ദൈവത്തിന്റെ കൃപ മാത്രം മതി എന്നാണ്. ദൈവത്തിന്റെ കൃപ നാം നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കുവാൻ നമ്മെ സഹായിക്കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...