Agape

Monday, 2 June 2025

"ഭാരം വഹിക്കുന്ന ദൈവം "

ഭാരം വഹിക്കുന്ന ദൈവം നിന്റെ ഭാരം യഹോവയുടെമേല്‍ വെച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരു നാളും സമ്മതിക്കയില്ല."സങ്കീർത്തനങ്ങൾ 55:22. നമ്മുടെ ഭാരങ്ങൾ വഹിക്കുന്ന ദൈവം നമ്മുടെ കൂടെയുള്ളപ്പോൾ നാം എന്തിനു ആകുലപ്പെടണം. നമ്മെ വഴി നടത്തുവാൻ നല്ലൊരു ദൈവം ഉള്ളപ്പോൾ ജീവിതയാത്രയിലെ ഭാരമേറിയ വിഷയങ്ങൾ നാം തന്നെ വഹിക്കേണ്ട ആവശ്യം ഉണ്ടോ?. നമ്മുടെ ഭാരം വലുതോ ചെറുതോ ആയിക്കൊള്ളട്ടേ അതു ദൈവത്തിൽ ഭരമേൽപ്പിക്കുക. ദൈവം നമ്മുടെ വിഷയത്തിന്മേൽ പരിഹാരം ഒരുക്കുക തന്നെ ചെയ്യും. നാം നമ്മുടെ ഭാരങ്ങൾ കർത്താവിൽ സമർപ്പിക്കാതെ സ്വയം വഹിക്കുന്നത് നമ്മെ കൂടുതൽ ക്ഷീണിതർ ആക്കി തീർക്കുകയെ ഉള്ളു. നമ്മുടെ ഭാരങ്ങൾ വഹിക്കുവാൻ നല്ലൊരു ദൈവം ഉള്ളപ്പോൾ ജീവിതത്തിലെ ഏതു വിഷയമായാലും ദൈവത്തിൽ ഭരമേൽപ്പിക്കുക. ദൈവം നമ്മെ പുലർത്തുക തന്നെ ചെയ്യും. പ്രിയരേ, നാം ദൈവസന്നിധിയിൽ ഒരു നീതിമാൻ ആണെങ്കിൽ നാം തളർന്നുപോകുവാൻ ദൈവം അനുവദിക്കയില്ല. നമ്മെ തളർത്തുന്ന വിഷയങ്ങൾ ഏതൊക്കെയായാലും അതെല്ലാം ദൈവത്തിൽ ഭരമേൽപ്പിക്കുക.ദൈവം അതെല്ലാം പരിഹരിച്ചുകൊള്ളും. നാം ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട ആവശ്യമില്ല. ദൈവത്തിന്റെ കരങ്ങളിൽ നമ്മെ ഭാരപ്പെടുത്തുന്ന വിഷയങ്ങൾ സമർപ്പിച്ചാൽ ദൈവം അതിനു പരിഹാരം കരുതിക്കൊള്ളും. നീതിമാൻ കുലുങ്ങിപ്പോകുവാൻ ദൈവം ഒരുനാളും അനുവദിക്കുക ഇല്ല.

No comments:

Post a Comment