Agape

Thursday, 5 June 2025

"ആശ്വസിപ്പിക്കുന്ന ദൈവം "

ആശ്വസിപ്പിക്കുന്ന ദൈവം. മത്തായി 11:28 "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും." ജീവിതഭാരങ്ങൾ വർധിക്കുമ്പോൾ നമ്മെ ആശ്വസിപ്പിക്കുവാൻ ആരുമില്ല എന്നു ഓർത്തു ദുഃഖിക്കരുത്. അധ്വാനിക്കുന്നോരും ഭാരം ചുമക്കുന്നോരുമായുള്ളൊരെ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്നാണ് യേശുക്രിസ്തു പറഞ്ഞത്. ജീവിതത്തിൽ ഭാരങ്ങൾ വർധിച്ചു ഇനി എന്തു ചെയ്യും എന്ന് ചിന്തിക്കുമ്പോൾ ഒന്നോർക്കുക. സർവ്വാശ്വാസം നൽകുന്ന നമ്മുടെ ഭാരങ്ങൾ വഹിക്കുന്ന യേശുക്രിസ്തുവിൽ ആശ്രയിച്ചാൽ ദൈവീക സമാധാനം ദൈവം നമ്മളിൽ പകരും. യേശുക്രിസ്തു നമ്മുടെ ഭാരങ്ങളെ വഹിച്ചാൽ നാം സ്വാതന്ത്രരായി തീർന്നു. നാം മനുഷ്യരോട് നമ്മുടെ ഭാരങ്ങൾ പറഞ്ഞാൽ ലഭിക്കുന്ന ആശ്വാസം താത്കാലികം ആണ്. യേശുക്രിസ്തുവിൽ ആശ്രയിച്ചാൽ ലഭിക്കുന്ന ആശ്വാസം നിത്യമാണ്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...