Agape

Thursday, 5 June 2025

"പരിപാലിക്കുന്ന ദൈവം "

പരിപാലിക്കുന്ന ദൈവം. "യഹോവ നിന്റെ പരിപാലകൻ ; യഹോവ നിന്റെ വലത്തു ഭാഗത്തു നിനക്കു തണൽ " സങ്കീർത്തനങ്ങൾ 121:5. ദൈവത്തിന്റെ പരിപാലനം എത്ര ശ്രേഷ്ഠമാണ്.ദൈവത്തിന്റെ പരിപാലനം നമ്മോടുകൂടെ ഈ നിമിഷം വരെ ഇല്ലായിരുന്നില്ലെങ്കിൽ നാമിന്നു ജീവനോടെ കാണുമോ എന്നത് നാം ചിന്തിക്കേണ്ടതാണ്.ദൈവത്തിന്റെ പരിപാലനമാണ് നമ്മെ പലവിധ രോഗങ്ങളിൽ നിന്ന് വിടുവിച്ചത്.ദൈവത്തിന്റെ പരിപാലനം ആപത്തു അനർത്ഥങ്ങളിൽ നിന്ന് നമ്മെ വിടുവിച്ചു.ദൈവം നമുക്ക് വേണ്ടുന്ന സംരക്ഷണം ഒരുക്കുന്നതിനാൽ ആണ് നാം ഇന്ന് ധൈര്യത്തോടെ മുന്നോട്ടു പോകുന്നത്. യിസ്രായേൽ ജനതയെ ദൈവം പരിപാലിച്ച വിധങ്ങൾ അവർണ്ണനീയമാണ്. മരുഭൂമിയിൽ പകൽ മേഘസ്തംഭമായും രാത്രി അഗ്നി സ്തംഭമായും ദൈവം യിസ്രായേൽ മക്കളോട് കൂടെയിരുന്നു. മരുഭൂമിയിൽ സ്വർഗ്ഗീയ ഭോജനമായ മന്ന യിസ്രായേൽ മക്കൾക്ക് ദൈവം നല്കി.യിസ്രായേൽ മക്കൾക്ക് എതിരായി വന്ന ശത്രുക്കളെ ദൈവം നിലംപരിച്ചാക്കി.ദൈവത്തിന്റെ പരിപാലനം യിസ്രായേൽ മക്കളോട് ഇപ്രകാരം ആയിരുന്നു. ആത്മീയ ഇസ്രായേൽ ആകുന്ന നമ്മോട് ദൈവത്തിന്റെ പരിപാലനം എപ്രകാരം ആയിരുന്നു എന്ന് നാം നമ്മുടെ ജീവിതം പരിശോധിച്ചാൽ മനസിലാക്കാം. ദൈവം നമ്മോടു കൂടെയുണ്ടെങ്കിൽ നാം ഒന്നിനെ കുറിച്ചും ആകുലപ്പെടേണ്ട ആവശ്യമില്ല. ദൈവം നമ്മെ പരിപാലിച്ചോളും. നാം ദൈവസന്നിധിയിൽ അനുസരണയുള്ള മക്കളായി ജീവിച്ചാൽ ദൈവം ഈ മരുഭൂമി യാത്രയിൽ നമ്മെ പരിപാലച്ചോളും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...