Agape

Thursday, 5 June 2025

"ദൈവം പ്രവർത്തിച്ചാൽ ആർ അതു തടുക്കും. "

"ദൈവം പ്രവർത്തിച്ചാൽ ആർ അതു തടുക്കും." ഇന്നും ഞാൻ അനന്യൻ തന്നെ; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? യെശയ്യാവ്‌ 43:13 ദൈവം നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ പ്രവർത്തിച്ചു തുടങ്ങിയാൽ ലോകത്തുള്ള ഒരു മനുഷ്യനും ഒരു ദുഷ്ട ശക്തികൾക്കും അതു തടയുവാൻ സാധ്യമല്ല.സർവ്വ പ്രപഞ്ചത്തെയും സൃഷ്‌ടിച്ച ദൈവത്തിന്റെ മുമ്പിൽ ആർക്കു എതിർത്തു നിൽക്കുവാൻ സാധിക്കും.ദൈവം ആണ് നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് എങ്കിൽ ആർക്കും അത് തടയുവാൻ സാധ്യമല്ല. പലപ്പോഴും നമ്മുക്ക് ദൈവത്തെക്കാൾ പേടി പിശാചിനെയാണ്.ദൈവം പറയുന്നത് ഞാൻ നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിച്ചാൽ ആർക്ക് അത് തടയുവാൻ സാധിക്കുമെന്നാണ് .പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഉള്ള സംശയം ആണ് പിശാച് നമ്മുടെ അനുഗ്രഹങ്ങളെ തടയുമോ എന്നുള്ളത്.ദൈവമാണ് നമുക്ക് വേണ്ടി അനുഗ്രഹങ്ങൾ ചെയ്യുന്നതെങ്കിൽ പിശാചിനു അവിടെ ഒന്നും പ്രവർത്തിക്കാൻ സാധ്യമല്ല .സർവ്വശക്തനായ ദൈവം പ്രവർത്തിച്ചു തുടങ്ങിയാൽ പിശാച് നിർമ്മൂലം ആയി മാറും. പിശാച് എന്തൊക്കെ തന്ത്രങ്ങൾ മെനഞ്ഞാലും ദൈവം നമ്മുടെ ജീവിതത്തിൽ തീരുമാനിച്ചത് തടയുവാൻ പിശാചിനു സാധ്യമല്ല.ദൈവവും അതാണ് പറയുന്നത് ഞാൻ പ്രവർത്തിക്കും ആർ തടക്കും.ദൈവത്തിന്റെ പ്രവർത്തിയെ തടുക്കുവാൻ ഒരു ശക്തിക്കും സാധ്യമല്ല.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...