Agape

Saturday, 4 January 2025

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ നാം വസിക്കുമ്പോൾ കഷ്‌ടതകൾ വരാം, രോഗങ്ങൾ വരാം, സാമ്പത്തിക ബുദ്ധിമുട്ടുകൾ വരാം, നിന്ദകൾ വരാം എന്നിങ്ങനെ പലതരത്തിൽ ഉള്ള വിഷയങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നുവന്ന് നമ്മുടെ സന്തോഷം നമ്മിൽ നിന്ന് നഷ്ടപ്പെടുത്തി എന്നു വരാം.അതു വരാതിരിക്കാൻ ആണ് പൗലോസ് അപ്പോസ്ഥലൻ ഈ വാക്യത്തിൽ കൂടി നമ്മെ പ്രബോധിപ്പിക്കുന്നത്. പൗലോസ് അപ്പോസ്തലൻ കടന്നുപോയ കഷ്ടതകളിൽ കൂടി നാമാരും തന്നെ കടന്നുപോയിട്ടില്ല. പൗലോസ് അപ്പോസ്തലൻ തന്റെ കഷ്ടതകളിൽ ദുഃഖിച്ചിരിക്കാതെ കർത്താവിൽ ആശ്രയിച്ചു കൊണ്ട് മറ്റുള്ളവരെകൂടെ സന്തോഷിപ്പിക്കുകയാണ് ഈ വാക്യത്തിൽ കൂടി നമ്മെ പ്രബോധിപ്പിക്കുന്നത് . പൗലോസ് അപ്പോസ്തലൻ തന്റെ ദുഃഖങ്ങൾ എല്ലാം കർത്താവിൽ ഭരമേല്പിച്ച് കർത്താവ് ഒരുക്കിയിരിക്കുന്ന നിത്യതയിൽ നമ്മുക്ക് ലഭിക്കുന്ന നിത്യസന്തോഷം ഓർത്തിട്ടാണ് എപ്പോഴും സന്തോഷിപ്പിൻ സന്തോഷിപ്പിൻ എന്നു നമ്മോട് പറയുന്നത്. നാം നമ്മുടെ ദുഃഖങ്ങൾ എല്ലാം കർത്താവിൽ സമർപ്പിച്ച് കർത്താവ് നമുക്ക് ഒരുക്കിയിരിക്കുന്ന നിത്യ സന്തോഷം ഓർക്കുബോൾ ഈ പാരിലെ ദുഃഖങ്ങൾ ക്ഷണനേരത്തേക്ക് മാത്രമേ ഉള്ളു.നിത്യ തേജസ്സിൻ ഘനം നാം ഓർക്കുമ്പോൾ നമ്മുടെ ദുഃഖങ്ങൾ എല്ലാം സന്തോഷമായി മാറും.ആയതിനാൽ നാം എപ്പോഴും കർത്താവിൽ സന്തോഷിക്കുവാൻ ഇടയായിതീരട്ടെ.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...