Agape

Friday, 3 January 2025

"ശക്തിപ്പെടുത്തുന്ന ദൈവം "

ശക്തിപ്പെടുത്തുന്ന ദൈവം. "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു." ഫിലിപ്പിയർ 4:13. കഴിഞ്ഞ ആണ്ടുകളിൽ നമ്മെ വഴി നടത്തിയ ദൈവം ഈ നിമിഷം വരെ നമ്മെ ജയോത്സവമായി നടത്തി. നമുക്കു ഒരു ചുവടു പോലും മുന്നോട്ട് വയ്ക്കുവാൻ സാധിക്കുക ഇല്ല എന്നു നാം ചിന്തിച്ച സ്ഥാനത്തു ദൈവം നമ്മെ ഇതുവരെ നടത്തി. നമ്മുടെ ബലഹീനമായിട്ടുള്ള അവസ്ഥയിൽ ദൈവം നമുക്ക് ബലമേകി നമ്മെ ഇതുവരെ കൊണ്ടുവന്നു. എങ്ങനെ ഓരോ നിമിഷവും ഈ പ്രതികൂലത്തിൽ കൂടി കടന്നു പോകും എന്നോർത്ത് വ്യാകുലപ്പെട്ടപ്പോൾ ദൈവം നമ്മുടെ കൈക്ക് പിടിച്ചു നമ്മെ ബലപ്പെടുത്തി.ദൈവം നമ്മുടെ കൂടെ ഓരോ നിമിഷവും ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് നാം ഇതുവരെ എത്തിയത്. നമ്മെ ശക്തനാക്കുന്ന ദൈവം നമ്മുടെ കൂടെ ഉള്ളതിനാൽ തുടർന്നുള്ള ജീവിതയാത്രയിലും ദൈവം നമ്മെ ബലപ്പെടുത്തും.ഇത്രത്തോളം നമ്മെ നടത്തിയ ദൈവം അന്ത്യത്തോളം വരെ നമ്മെ വഴി നടത്തുക തന്നെ ചെയ്യും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...