Agape
Saturday, 4 January 2025
"എപ്പോഴും സന്തോഷിക്കുക "
എപ്പോഴും സന്തോഷിക്കുക
"കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു."
ഫിലിപ്പിയർ 4:4.
ഈ ഭൂമിയിൽ നാം വസിക്കുമ്പോൾ കഷ്‌ടതകൾ വരാം, രോഗങ്ങൾ വരാം, സാമ്പത്തിക ബുദ്ധിമുട്ടുകൾ വരാം, നിന്ദകൾ വരാം എന്നിങ്ങനെ പലതരത്തിൽ ഉള്ള വിഷയങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നുവന്ന് നമ്മുടെ സന്തോഷം നമ്മിൽ നിന്ന് നഷ്ടപ്പെടുത്തി എന്നു വരാം.അതു വരാതിരിക്കാൻ ആണ് പൗലോസ് അപ്പോസ്ഥലൻ ഈ വാക്യത്തിൽ കൂടി നമ്മെ പ്രബോധിപ്പിക്കുന്നത്. പൗലോസ് അപ്പോസ്തലൻ കടന്നുപോയ കഷ്ടതകളിൽ കൂടി നാമാരും തന്നെ കടന്നുപോയിട്ടില്ല. പൗലോസ് അപ്പോസ്തലൻ തന്റെ കഷ്ടതകളിൽ ദുഃഖിച്ചിരിക്കാതെ കർത്താവിൽ ആശ്രയിച്ചു കൊണ്ട് മറ്റുള്ളവരെകൂടെ സന്തോഷിപ്പിക്കുകയാണ് ഈ വാക്യത്തിൽ കൂടി നമ്മെ പ്രബോധിപ്പിക്കുന്നത് . പൗലോസ് അപ്പോസ്തലൻ തന്റെ ദുഃഖങ്ങൾ എല്ലാം കർത്താവിൽ ഭരമേല്പിച്ച് കർത്താവ് ഒരുക്കിയിരിക്കുന്ന നിത്യതയിൽ നമ്മുക്ക് ലഭിക്കുന്ന നിത്യസന്തോഷം ഓർത്തിട്ടാണ് എപ്പോഴും സന്തോഷിപ്പിൻ സന്തോഷിപ്പിൻ എന്നു നമ്മോട് പറയുന്നത്.
നാം നമ്മുടെ ദുഃഖങ്ങൾ എല്ലാം കർത്താവിൽ സമർപ്പിച്ച് കർത്താവ് നമുക്ക് ഒരുക്കിയിരിക്കുന്ന നിത്യ സന്തോഷം ഓർക്കുബോൾ ഈ പാരിലെ ദുഃഖങ്ങൾ ക്ഷണനേരത്തേക്ക് മാത്രമേ ഉള്ളു.നിത്യ തേജസ്സിൻ ഘനം നാം ഓർക്കുമ്പോൾ നമ്മുടെ ദുഃഖങ്ങൾ എല്ലാം സന്തോഷമായി മാറും.ആയതിനാൽ നാം എപ്പോഴും കർത്താവിൽ സന്തോഷിക്കുവാൻ ഇടയായിതീരട്ടെ.
Friday, 3 January 2025
"ശക്തിപ്പെടുത്തുന്ന ദൈവം "
ശക്തിപ്പെടുത്തുന്ന ദൈവം.
"എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു."
ഫിലിപ്പിയർ 4:13.
കഴിഞ്ഞ ആണ്ടുകളിൽ നമ്മെ വഴി നടത്തിയ ദൈവം ഈ നിമിഷം വരെ നമ്മെ ജയോത്സവമായി നടത്തി. നമുക്കു ഒരു ചുവടു പോലും മുന്നോട്ട് വയ്ക്കുവാൻ സാധിക്കുക ഇല്ല എന്നു നാം ചിന്തിച്ച സ്ഥാനത്തു ദൈവം നമ്മെ ഇതുവരെ നടത്തി. നമ്മുടെ ബലഹീനമായിട്ടുള്ള അവസ്ഥയിൽ ദൈവം നമുക്ക് ബലമേകി നമ്മെ ഇതുവരെ കൊണ്ടുവന്നു.
എങ്ങനെ ഓരോ നിമിഷവും ഈ പ്രതികൂലത്തിൽ കൂടി കടന്നു പോകും എന്നോർത്ത് വ്യാകുലപ്പെട്ടപ്പോൾ ദൈവം നമ്മുടെ കൈക്ക് പിടിച്ചു നമ്മെ ബലപ്പെടുത്തി.ദൈവം നമ്മുടെ കൂടെ ഓരോ നിമിഷവും ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് നാം ഇതുവരെ എത്തിയത്.
നമ്മെ ശക്തനാക്കുന്ന ദൈവം നമ്മുടെ കൂടെ ഉള്ളതിനാൽ തുടർന്നുള്ള ജീവിതയാത്രയിലും ദൈവം നമ്മെ ബലപ്പെടുത്തും.ഇത്രത്തോളം നമ്മെ നടത്തിയ ദൈവം അന്ത്യത്തോളം വരെ നമ്മെ വഴി നടത്തുക തന്നെ ചെയ്യും.
"زندگی پایین."
"زندگی پایین."
زندگی از طریق فروتنی "یوغ مرا بر خود بگیرید و به من تعلیم دهید، زیرا من حلیم و فروتن هستم (متی 11:29)". تواضع یک ویژگی خاص است که در زندگی یک فرزند خدا لازم است پاهای شاگردانش گورو به ندرت پاهای شاگردان خود را میشوید. عیسی مسیح پاهای شاگردان خود را شست و نمونه ای برای جهان شد. زمانی که عیسی مسیح بر روی زمین زندگی می کرد، با وجود اینکه کاملاً انسان و کاملاً خدا بود، دست خود را به سزار داد و از قوانین این جهان پیروی کرد و برای ما الگو قرار داد. ضروری است که ما از فروتنی عیسی مسیح پیروی کنیم. چیزی که خدا برای ما می خواهد این است که ما با فروتنی روی زمین زندگی کنیم. بگذار تواضع در دل ما باشد. تواضع یک ویژگی الهی است که ما را به تعالی می رساند، بنابراین اگر تا آخر عمر متواضعانه زندگی کنیم و خداوند را خشنود کنیم، به تعالی خواهیم رسید.
"లైఫ్ డౌన్ అండర్."
"లైఫ్ డౌన్ అండర్."
వినయం ద్వారా జీవితం. "నేను సాత్వికము మరియు వినయముగల హృదయము గలవాడను గనుక నా కాడిని మీపైకి తీసుకొని నాకు బోధించుము" (మత్తయి 11:29). నమ్రత అనేది దేవుని బిడ్డ జీవితంలో అవసరమైన ఒక ప్రత్యేక లక్షణం, "నేను సాత్వికుడిని మరియు వినయస్థుడను, నా కాడిని మీపైకి తీసుకువెళ్లండి మరియు నాకు బోధించండి" అని యేసుక్రీస్తు చెప్పాడు అతని శిష్యుల పాదాలు. గురువు తన శిష్యుల పాదాలను చాలా అరుదుగా కడుగుతాడు. యేసుక్రీస్తు తన శిష్యుల పాదాలను కడిగి ప్రపంచానికి ఆదర్శంగా నిలిచాడు. యేసుక్రీస్తు భూమిపై జీవించినప్పుడు, అతను పూర్తిగా మానవుడు మరియు పూర్తిగా దేవుడు అయినప్పటికీ, అతను సీజర్కు తన చేతిని ఇచ్చాడు మరియు ఈ ప్రపంచంలోని చట్టాలను అనుసరించి మనకు ఆదర్శంగా నిలిచాడు. మనం యేసుక్రీస్తు యొక్క వినయాన్ని అనుసరించడం చాలా అవసరం. దేవుడు మన కోసం కోరుకునేది మనం భూమిపై వినయంగా జీవించాలని. మన హృదయాలలో వినయం ఉండనివ్వండి. నమ్రత అనేది మనలను ఔన్నత్యానికి నడిపించే ఒక దివ్య లక్షణం కాబట్టి, మన జీవితాంతం వినయంగా జీవించి, భగవంతుడిని ప్రసన్నం చేసుకుంటే, మనం ఔన్నత్యాన్ని పొందుతాము.
"विनम्रता के माध्यम से जीवन।"
विनम्रता के माध्यम से जीवन।"
विनम्रता के माध्यम से जीवन. "मेरा जूआ अपने ऊपर ले लो और मुझे सिखाओ, क्योंकि मैं नम्र और मन में नम्र हूं (मत्ती 11:29)"। विनम्रता ईश्वर के बच्चे के जीवन में आवश्यक एक विशेष चरित्र गुण है। प्रभु यीशु मसीह ने कहा, "क्योंकि मैं नम्र और दिल में दीन हूं, मेरा जूआ अपने ऊपर ले लो और मुझे सिखाओ।" उनके शिष्यों के पैर. गुरु कभी-कभार ही अपने शिष्यों के पैर धोते हैं। ईसा मसीह ने अपने शिष्यों के पैर धोए और दुनिया के लिए एक मिसाल बन गए। जब यीशु मसीह पृथ्वी पर रहते थे, भले ही वह पूरी तरह से मानव और पूरी तरह से भगवान थे, उन्होंने अपना हाथ सीज़र को दिया और इस दुनिया के नियमों का पालन किया और हमारे लिए एक उदाहरण स्थापित किया। यह आवश्यक है कि हम यीशु मसीह की विनम्रता का पालन करें। ईश्वर हमसे जो चाहता है वह यह है कि हम पृथ्वी पर विनम्रता से रहें। हमारे हृदय में नम्रता बनी रहे। विनम्रता एक दैवीय विशेषता है जो हमें उन्नति की ओर ले जाती है, इसलिए, यदि हम विनम्रतापूर्वक जीवन भर रहेंगे और भगवान को प्रसन्न करेंगे, तो हम उन्नति प्राप्त करेंगे।
"Life through Humility "
"Life through Humility."
"Take my yoke upon you and learn from me, for I am gentle and humble in heart." Humility is a special quality that is needed in the life of a child of God. The Lord Jesus Christ said, "Take my yoke upon you and learn from me, for I am gentle and humble in heart." Jesus Christ demonstrated his humility by washing the feet of his disciples. It is rare for a teacher to wash the feet of his disciples. Jesus Christ washed the feet of his disciples and set an example for the world. When Jesus Christ lived on earth, he was both fully human and fully God, but he paid tribute to Caesar and followed the laws of this world, setting an example for us. It is essential that we follow the humility of Jesus Christ. God wants us to live on earth as humble people. Let us have humility in our hearts. Humility is a divine characteristic that leads us to exaltation. Therefore, a life of humility pleases God. If we live, we will attain elevation.
"താഴ്മയിലൂടെയുള്ള ജീവിതം."
താഴ്മയിലൂടെയുള്ള ജീവിതം.
"ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ.(മത്തായി 11:29)".
ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ ആവശ്യമായ സവിശേഷമായ സ്വഭാവഗുണമാണ് താഴ്മ.കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു "ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ".യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി തന്റെ താഴ്മ പ്രകടമാക്കി. ഗുരു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകുക അപൂർവമാണ്. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി ലോകത്തിനു തന്നെ മാതൃക ആയി.
യേശുക്രിസ്തു ഭൂമിയിൽ ജീവിച്ചപ്പോൾ പൂർണ മനുഷ്യനും പൂർണ ദൈവവുമായിരുന്നിട്ടും കൈസർക്കുള്ള കരം നൽകി ഈ ലോകത്തിന്റെ നിയമങ്ങൾ പാലിച്ചു നമുക്ക് മാതൃക കാണിച്ചു തന്നു.
യേശുക്രിസ്തുവിന്റെ താഴ്മ നാം പിന്തുടരേണ്ടത് അത്യാവശ്യം ആണ്. ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത് നമ്മൾ താഴ്മ ഉള്ളവർ ആയി ഭൂമിയിൽ ജീവിക്കുക എന്നതാണ്. നമ്മുടെ ഹൃദയത്തിൽ താഴ്മ ഉണ്ടായിരിക്കട്ടെ. താഴ്മ നമ്മെ ഉയർച്ചയിലേക്ക് തന്നെ നയിക്കുന്ന ദൈവീക സ്വഭാവ സവിശേഷതയാണ്.ആകയാൽ താഴ്മയോടെ ശിഷ്ടായുസ്സ് ദൈവത്തെ പ്രീതിപ്പെടുത്തി ജീവിച്ചാൽ ഉയർച്ച തന്നെ നാം പ്രാപിക്കും.
Subscribe to:
Posts (Atom)
"എപ്പോഴും സന്തോഷിക്കുക "
എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...