Agape

Friday, 3 January 2025

"താഴ്മയിലൂടെയുള്ള ജീവിതം."

താഴ്മയിലൂടെയുള്ള ജീവിതം. "ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ.(മത്തായി 11:29)". ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ ആവശ്യമായ സവിശേഷമായ സ്വഭാവഗുണമാണ് താഴ്മ.കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു "ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ".യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി തന്റെ താഴ്മ പ്രകടമാക്കി. ഗുരു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകുക അപൂർവമാണ്. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി ലോകത്തിനു തന്നെ മാതൃക ആയി. യേശുക്രിസ്തു ഭൂമിയിൽ ജീവിച്ചപ്പോൾ പൂർണ മനുഷ്യനും പൂർണ ദൈവവുമായിരുന്നിട്ടും കൈസർക്കുള്ള കരം നൽകി ഈ ലോകത്തിന്റെ നിയമങ്ങൾ പാലിച്ചു നമുക്ക് മാതൃക കാണിച്ചു തന്നു. യേശുക്രിസ്തുവിന്റെ താഴ്മ നാം പിന്തുടരേണ്ടത് അത്യാവശ്യം ആണ്. ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത് നമ്മൾ താഴ്മ ഉള്ളവർ ആയി ഭൂമിയിൽ ജീവിക്കുക എന്നതാണ്. നമ്മുടെ ഹൃദയത്തിൽ താഴ്മ ഉണ്ടായിരിക്കട്ടെ. താഴ്മ നമ്മെ ഉയർച്ചയിലേക്ക് തന്നെ നയിക്കുന്ന ദൈവീക സ്വഭാവ സവിശേഷതയാണ്.ആകയാൽ താഴ്മയോടെ ശിഷ്ടായുസ്സ് ദൈവത്തെ പ്രീതിപ്പെടുത്തി ജീവിച്ചാൽ ഉയർച്ച തന്നെ നാം പ്രാപിക്കും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...