Agape

Sunday, 30 April 2023

"സാഹചര്യങ്ങൾ പ്രതിക്കൂലങ്ങൾ ആകുമ്പോൾ നിനക്ക് വേണ്ടി ഇറങ്ങി വരുന്ന ദൈവം."

സാഹചര്യങ്ങൾ പ്രതിക്കൂലങ്ങൾ ആകുമ്പോൾ നിനക്ക് വേണ്ടി ഇറങ്ങി വരുന്ന ദൈവം. നമ്മുടെ ജീവിത സാഹചര്യങ്ങൾ എത്ര പ്രതികൂലം ആയാലും ദൈവത്തിൽ ഉള്ള നിന്റെ വിശ്വാസം കുറഞ്ഞു പോകരുത്. സാഹചര്യങ്ങൾ പ്രതിക്കൂലങ്ങൾ ആയി എന്നു വിചാരിച്ചു ദൈവത്തിൽ നിന്ന് അകന്നു പോകരുത്. ദൈവത്തെ യഥാർത്ഥമായി സേവിക്കുന്ന നിന്നെ വിടുവിക്കാൻ ഏതു പ്രതികൂലത്തിന്റെ നടുവിലും ദൈവം ഇറങ്ങി വരും. അഗ്നികുണ്ടതിൽ ഇറങ്ങിയ ദൈവം, സിംഹക്കൂട്ടിൽ ഇറങ്ങിയ ദൈവം, കാരാഗ്രഹത്തിൽ ഇറങ്ങിയ ദൈവത്തിനു നിന്നെ വിടുവിക്കാൻ കഴിയും. പ്രതിക്കൂലങ്ങൾ എത്ര വർധിച്ചാലും ദൈവത്തിന്റെ വിടുതൽ അതിശയകരം ആയിരിക്കും. കേവലം മാനുഷ ചിന്തകൾ കൊണ്ട് ചിന്തിക്കുമ്പോൾ അസാധ്യം എന്നു കരുതുന്ന വിഷയങ്ങളുടെ നടുവിൽ ദൈവം അതിശയകരമായി നിനക്ക് വേണ്ടി ഇറങ്ങി വരും . ✍️ഡെൽസൺ കെ ഡാനിയേൽ

Saturday, 29 April 2023

"കരയുന്നവന്റെ കണ്ണുനീർ ദൈവം കാണാതിരിക്കുമോ."

കരയുന്നവന്റെ കണ്ണുനീർ ദൈവം കാണാതിരിക്കുമോ.
നമ്മുടെ ഹൃദയം ഒന്നു വേദനിച്ചാൽ സൃഷ്ടിതാവിന് എത്രത്തോളം വേദന ആയിരിക്കും ഉണ്ടാകുക എന്നത് നമ്മൾ മനസിലാക്കുന്നതിനും അപ്പുറമായിരിക്കും . കണ്ണുനീരോടെ പ്രാർത്ഥിച്ചവരുടെ പ്രാർത്ഥനയ്ക്ക് മുമ്പിൽ ദൈവം മറുപടിയുമായി ഇറങ്ങി വരും. ഇപ്പോൾ എല്ലാം നിനക്ക് പ്രതികൂലം ആയിരിക്കും.പക്ഷേ ദൈവം നിന്നെ അതിൽ നിന്നെല്ലാം വിടുവിക്കും.ഈ ഭൂമിയിൽ നമുക്ക് എന്തല്ലാം ഉണ്ടങ്കിലും ദൈവീക സമാധാനം ഇല്ലെങ്കിൽ ഒരു പ്രയോജനവും ഇല്ല. ദൈവീക സമാധാനം നഷ്ടപെടുമ്പോൾ കണ്ണുനീരോടെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുക. ദൈവം നിന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും. ✍️ഡെൽസൺ കെ ഡാനിയേൽ

Thursday, 27 April 2023

"ദൈവം ചെയ്ത നന്മകൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല."

ദൈവം ചെയ്ത നന്മകൾക്ക് എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. നാം ജനിച്ച നാൾ മുതൽ ഇതുവരെ ദൈവം നമ്മെ കാത്തു സൂക്ഷിച്ചു. നമ്മുടെ ആവശ്യങ്ങൾ ഒക്കെ നിറവേറ്റി തന്നു. നമുക്ക് ഭക്ഷിപ്പാൻ ആഹാരം, ധരിപ്പാൻ വസ്ത്രം, പാർപ്പാൻ പാർപ്പിടം ഇവയെല്ലാം ദൈവം നമുക്ക് ഇന്നുവരെ ദൈവം പ്രദാനം ചെയ്തെങ്കിലും പലപ്പോഴും നമ്മൾ ദൈവത്തിന്റെ സ്നേഹം മറന്നു പോകുന്നവർ ആണ്. എത്രയോ ആപത്തുകൾ വരാതെ ദൈവം നമ്മെ കാത്തു സൂക്ഷിച്ചു. നമ്മുടെ രോഗങ്ങൾക്ക് ആശ്വാസം തന്നു. ദൈവം നമ്മുടെ ജീവിതത്തിൽ എത്ര നന്മകൾ ചെയ്താലും നാം പലപ്പോഴും ദൈവത്തിനു നന്ദി അർപ്പിക്കുവാൻ മറന്നുപോകുവാണ്. ആകയാൽ ദൈവം നമ്മളിൽ നിന്നു കൂടുതൽ ഒന്നും ആഗ്രഹിക്കുന്നില്ല. ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് നാം ദൈവ വഴികളിൽ നടക്കുവാനും ദൈവം ചെയ്ത നന്മകൾക്ക് നന്ദി അർപ്പിക്കുവാനും ആണ്. അതിനായി നമുക്ക് ഒരുങ്ങാം. ✍️ഡെൽസൺ കെ ഡാനിയൽ

Tuesday, 25 April 2023

"നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു."

നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. നാം ഓരോരുത്തരും ഈ ലോകത്തിന്റെ വെളിച്ചങ്ങൾ ആകുന്നു. ഇരുൾ മൂടിയ ഈ ലോകത്ത് മറ്റുള്ളവർക്ക് വെളിച്ചം ആയിട്ടാണ് കർത്താവ് നമ്മെ കണ്ടിരിക്കുന്നത്. നമ്മളിൽ ഉള്ള പ്രകാശം കണ്ടു ഇരുളിൽ ആയിരിക്കുന്നവർക്ക് ആശ്വാസം ആയി മാറാൻ ആണ് ദൈവം നമ്മെ കണ്ടിരിക്കുന്നത്.നമ്മുടെ പ്രകാശം മറ്റുള്ളവരെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ കർത്താവ് നമ്മെ സഹായിക്കട്ടെ. അനേകർ ഇരുളിൽ കഴിയുമ്പോൾ നമ്മുടെ വെളിച്ചം അവർക്ക് ശരിയായ മാർഗ്ഗം കാണിച്ചുകൊടുക്കാൻ കർത്താവ് സഹായിക്കുമാറാകട്ടെ.നമ്മൾ കടന്നു ചെല്ലുന്നിടത്തു ഇരുൾ മാറി പ്രകാശം വിതറുന്നു. ✍️ഡെൽസൺ കെ ഡാനിയേൽ

Friday, 21 April 2023

"മനുഷ്യന്റെ ആശകൾ നശിക്കുമ്പോൾ ദൈവം പ്രവർത്തിച്ചു തുടങ്ങും."

മനുഷ്യന്റെ ആശകൾ നശിക്കുമ്പോൾ ദൈവം പ്രവർത്തിച്ചു തുടങ്ങും. സെഖര്യാവിന്റെയും എലിസബത്തിന്റെയും ആശ നശിച്ചപ്പോൾ ആണ് ദൈവം അവരുടെ ജീവിതത്തിൽ യോഹന്നാൻ സ്‌നാപകനെ നൽകി അനുഗ്രഹിച്ചത്. യേശുക്രിസ്തുവിനെ വരെ സ്നാനം കഴിപ്പാൻ ഭാഗ്യം ലഭിച്ച മകനെയാണ് ദൈവം അവർക്ക് നൽകിയത്. അൽപ്പം താമസിച്ചെന്നു കരുതിയാലും ദൈവം ശ്രേഷ്ഠമേറിയത് നൽകി അവരെ ദൈവം മാനിച്ചു. നിന്റെ പ്രാർത്ഥനയുടെ ആശ നശിച്ചാലും ദൈവം നിന്റെ ജീവിതത്തിൽ ശ്രേഷ്ഠമേറിയ വിടുതൽ നൽകി അനുഗ്രഹിക്കും.നിന്റെ പ്രാർത്ഥനയുടെ മറുപടി അൽപ്പം വൈകിയാലും ദൈവം അതിനെല്ലാം മറുപടിയായി നീ പ്രതീക്ഷിക്കാത്ത വിടുതൽ നൽകി മാനിക്കും. ✍️ഡെൽസൺ കെ ഡാനിയേൽ

Thursday, 20 April 2023

"അസാധ്യമായ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ദൈവം."

അസാധ്യമായ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ദൈവം. ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ എല്ലാവരും കൈവിട്ടന്നു വരാം,ഇനി ഒരാശയ്ക്കും വകയില്ല എന്നു ചിന്തിക്കുന്ന അവസരങ്ങൾ നമ്മുടെ ജീവിതത്തിൽ വരാം. ഡോക്ടർമാർ പോലും അസാധ്യം എന്നു പറയുന്ന വിഷയങ്ങളിൽ ദൈവം ഇറങ്ങി പ്രവർത്തിക്കുന്നതായിട്ട് നമുക്ക് കാണാം. നമ്മുടെ മുമ്പിൽ ഒരു വഴിയും കാണുകയില്ലായിരിക്കാം, പക്ഷെ ചെങ്കടലിൽ പാതയൊരുക്കിയ ദൈവത്തിനു നിന്റെ അസാധ്യമായ വിഷയം നിറവേറ്റുവാൻ ഒരു നിമിഷം മതി. നീ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചാൽ മാത്രം മതി . മനുഷ്യരെല്ലാം നിന്നെ കുറിച്ചു വിധിയെഴുതിയേക്കാം നീ അസ്തമിച്ചു എന്നു പക്ഷെ മനുഷ്യന്റെ വിധിയെ ദൈവം തിരുത്തിയെഴുതി നിന്നെ മാനിക്കും. ✍️ഡെൽസൺ കെ ഡാനിയേൽ

Tuesday, 18 April 2023

"പ്രാർത്ഥനയിൽ മടുത്തു പോകരുത്."

പ്രാർത്ഥനയിൽ മടുത്തു പോകരുത്. നമ്മൾ പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ മടുത്തു പോകരുത്. പലപ്പോഴും നാം പല വിഷയങ്ങൾക്കും മറുപടി കാണാതെ നിരാശരായി തീരാറുണ്ട്. ദൈവത്തിന്റെ സമയം ഒരിക്കലും നമ്മുടെ സമയം അല്ല. ദൈവം തീരുമാനിച്ച തക്ക സമയത്ത് ദൈവം പ്രവർത്തിക്കും. അബ്രഹാം 25 വർഷം വരെ വാഗ്ദത്ത സന്തതിക്കു വേണ്ടി കാത്തിരുന്നു. അബ്രഹാം നമുക്ക് ഒരു മാതൃകയാണ്. നാം വിശ്വസ്ഥതയോടെ ദൈവത്തെ സേവിച്ചാൽ തക്ക സമയത്തു തന്നെ ദൈവം മറുപടി അയക്കും. ✍️ഡെൽസൺ കെ ഡാനിയേൽ

Monday, 17 April 2023

"എന്റെ സഹായം എവിടെ നിന്നു വരും?

എന്റെ സഹായം എവിടെ നിന്നു വരും?
നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്കുന്നത് . ചിലപ്പോൾ സഹായം ലഭിച്ചേക്കാം. എല്ലാ സഹായങ്ങളും തരുവാൻ മനുഷ്യന് സാധ്യമല്ല. നമ്മുടെ ഏതവസ്ഥയിലും ഏതു നേരത്തും ദൈവത്തോട് സഹായം അഭ്യർത്ഥിച്ചാൽ ആകാശവും ഭൂമിയും ഉണ്ടാക്കിയ ദൈവം നമ്മെ സഹായിക്കും. നമ്മുടെ ഓരോ ആവശ്യങ്ങളും പ്രാർത്ഥനയിലൂടെ ദൈവത്തെ അറിയിച്ചാൽ ദൈവം നമ്മുടെ വിഷയങ്ങൾക്ക് പരിഹാരം വരുത്തും . നമ്മുടെ ആശ്രയം ദൈവത്തിങ്കലേക്ക് ആകട്ടെ ദൈവം നമ്മെ ഏതു കഷ്ടത്തിൽ നിന്നും വിടുവിക്കും.മനുഷ്യന്റെ സഹായം പരിമിതം ആണ്. പക്ഷെ ദൈവത്തിന്റെ സഹായം പരിമിതി ഇല്ലാത്തതാണ്. പരിമിതിയില്ലാതെ നമ്മെ സഹായിക്കുന്ന ദൈവത്തിൽ ആശ്രയിക്കാം.

Friday, 14 April 2023

"നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ."

നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ. ജീവിതത്തിൽ പല വിധമാം പ്രതികൂലങ്ങൾ അഞ്ഞടിച്ചേക്കാം. പലപ്പോഴും ജീവിതത്തിൽ ഒരു തരത്തിലും മുമ്പോട്ടു പോകുവാൻ സാധിക്കാത്ത വിഷയങ്ങൾ കടന്നു വരുമ്പോൾ ദൈവത്തിൽ ആശ്രയിക്കുക. ഏതു പ്രതിക്കൂലത്തേയും തരണം ചെയ്യാൻ ദൈവം നമ്മെ സഹായിക്കും. നിന്റ ഹൃദയം ഉറച്ചിരിക്കട്ടെ. നിന്റെ ഹൃദയം ദൈവ സന്നിധിയിൽ ഉറച്ചിരിക്കുവാണെങ്കിൽ ഒരു പ്രതിക്കൂലത്തിനും നിന്നെ തകർപ്പാൻ സാധിക്കുക ഇല്ല.

Tuesday, 11 April 2023

"ധൈര്യപ്പെട്ടിരിക്കുക ;ദൈവം നിന്നോടു കൂടെയുണ്ട്."

ധൈര്യപ്പെട്ടിരിക്കുക ;ദൈവം നിന്നോടു കൂടെയുണ്ട്. ചിലപ്പോൾ ചില സാഹചര്യങ്ങളിൽ പ്രതിക്കൂലങ്ങൾ, കഷ്ടതകൾ, വേദനകൾ, നിന്ദകൾ എന്നിവ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നാം തളർന്നു പോകാറുണ്ട്. ഏതു പ്രതിസന്ധികൾ നിന്റെ ജീവിതത്തിൽ വന്നാലും യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാകുന്നു. നിന്റെ വിശ്വാസം ഉറച്ചതാണങ്കിൽ ഒരു പ്രതിക്കൂലത്തിനും നിന്നെ തകർക്കുവാൻ സാധ്യമല്ല കാരണം നിന്റെ വിശ്വാസം ദൈവത്തിൽ ആണ്. ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചവരെ ദൈവം ഇന്നുവരെ തള്ളിക്കളഞ്ഞിട്ടില്ല. ദൈവം കൂടെയിരുന്നു ബലം പകർന്നു വഴി നടത്തിയിട്ടേ ഉള്ളു.

Monday, 10 April 2023

"പ്രത്യാശയുടെ പൊൻകിരണം."

പ്രത്യാശയുടെ പൊൻകിരണം. ജീവിതത്തിലെ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു, ഇനി സഹായിപ്പാൻ ആരുമില്ല എന്നു ചിന്തിക്കുന്ന വേളയിൽ യേശുനാഥൻ നിനക്ക് വേണ്ടി ഇറങ്ങി വരും. രാത്രിയുടെ നാലാം യാമത്തിലും അഗ്നികുണ്ടത്തിലും സിംഹക്കുഴിയിലും പൊട്ടകുഴിയിലും കാരാഗ്രഹത്തിലും ഇറങ്ങി വന്ന ദൈവസാന്നിധ്യം നിനക്ക് വേണ്ടി ഇറങ്ങി വരും. മാനുഷികമായി ചിന്തിക്കുമ്പോൾ നിന്റെ മുമ്പിൽ ഒരു വഴിയും കാണുന്നില്ലായിരിക്കാം പക്ഷേ അസാധ്യമായ മണ്ഡലങ്ങളിൽ നിനക്ക് വേണ്ടി ഇറങ്ങി വരുന്ന ദൈവം ഉണ്ട്. ലോകം മുഴുവനും പറഞ്ഞേക്കാം നീ അവസാനിച്ചു എന്നു നീ അവസാനിച്ചു എന്നു ലോകം പറയുന്നിടത്തു നിന്ന് ദൈവം നിനക്ക് വേണ്ടി പ്രവർത്തിച്ചു തുടങ്ങും. ആകയാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക ദൈവം നിന്നെ പുലർത്തും.

Thursday, 6 April 2023

"താഴ്മയുള്ളവനെ ഉയിർത്തുന്ന ദൈവം."

താഴ്മയുള്ളവനെ ഉയിർത്തുന്ന ദൈവം. ദൈവം നിഗളികളോട് എതിർത്തു നിൽക്കുമ്പോൾ താഴ്മയുള്ളവനെ ദൈവം ഉയിർത്തുന്നു.യേശുക്രിസ്തു താഴ്മ ഉള്ളവൻ ആയിരുന്നു . താഴ്മ ദൈവീകം ആണ്. താഴ്മയുള്ളവനെ ദൈവം മാത്രമല്ല മനുഷ്യനും സ്നേഹിക്കുന്നു. താഴ്മ നമ്മുടെ ജീവിതത്തിന്റെ മുഖമുദ്ര ആക്കി മാറ്റിയാൽ നമ്മുടെ വ്യക്തിത്വം ആകെ മാറും. താഴ്മ നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു . താഴ്മ നമ്മുടെ ജീവിതത്തിൽ അനുഗ്രഹങ്ങളിലേക്ക് നമ്മെ നയിക്കും.

Wednesday, 5 April 2023

"കാൽവരിയിലെ സ്നേഹം."

കാൽവരിയിലെ സ്നേഹം. യേശുക്രിസ്തു മനുഷ്യാവതാരം എടുത്തു ഭൂമിയിൽ ജനിച്ചത് എന്നെയും നിന്നെയും യേശുക്രിസ്തു ആയിരുന്ന സ്വർഗ്ഗ സ്ഥലത്ത് ഇരുത്തുവാൻ വേണ്ടി ആണ്. നാം ചെയ്ത പാപങ്ങൾക്ക് വേണ്ടി യേശുക്രിസ്തു കാൽവറി ക്രൂശിൽ യാഗമായി തീർന്നു. കർത്താവായ യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു കർത്താവിന്റെ കല്പനകൾ അനുസരിച്ചവരെ ചേർപ്പാൻ യേശുക്രിസ്തു വരുന്നു. നമ്മുടെ രക്ഷ നാം ഉറപ്പുവരുത്തിയുട്ടുണ്ടോ.ഇല്ല എങ്കിൽ ഇതാകുന്നു സുപ്രസാദ ദിവസം. കർത്താവ് നമ്മെ ചേർപ്പാൻ വാനമേഘത്തിൽ വരുമ്പോൾ നാം ഒരുങ്ങിയിട്ടില്ലെങ്കിൽ നാം ഈ ഭൂമിയിൽ ഇത്രയും കാലം ജീവിച്ചത് കൊണ്ടു ഒരു പ്രയോജനവും ഇല്ല. ദൈവം തമ്പുരാൻ നമുക്ക് വേണ്ടി സഹിച്ച പങ്കപാടുകൾ നമ്മെ കർത്താവ് ഇരിക്കുന്നിടത് നമ്മെയും ഇരുത്തുവാൻ വേണ്ടി ആണ്. അതിനു വേണ്ടി നമുക്കും ഒരുങ്ങാം.

Tuesday, 4 April 2023

"ഒരു കൊടുങ്കാറ്റും നിങ്ങളെ നശിപ്പിക്കയില്ല."

ഒരു കൊടുങ്കാറ്റും നിങ്ങളെ നശിപ്പിക്കയില്ല. ജീവിതത്തിനു നേരെ കൊടുങ്കാറ്റു പോലെ വിഷയങ്ങൾ വന്നേക്കാം. പക്ഷേ നിന്റെ പടകിൽ യേശുനാഥൻ ഉണ്ടെങ്കിൽ നിന്നെ തകർപ്പാൻ ഒരു കൊടുങ്കാറ്റിനും സാധ്യമല്ല. എത്ര വലിയ കൊടുങ്കാറ്റു പോലുള്ള വിഷയങ്ങൾ നിന്റെ ജീവിതത്തിനു നേരെ ആഞ്ഞടിച്ചാലും നീ തകർന്നുപോകയില്ല.പിശാച് എത്ര വലിയ വിഷയങ്ങൾ നിന്റെ ജീവിതത്തിൽ കൊണ്ടുവന്നാലും കർത്താവ് നിന്റെ പടകിൽ ഉണ്ടെങ്കിൽ നിന്നെ ഒന്നും ചെയ്യുവാൻ പിശാചിനു കഴിയുകയില്ല. ✍️ഡെൽസൺ കെ ഡാനിയേൽ

Sunday, 2 April 2023

"ദൈവത്തിനു കഴിയാത്ത വല്ല കാര്യവും ഉണ്ടോ."

ദൈവത്തിനു കഴിയാത്ത വല്ല കാര്യവും ഉണ്ടോ. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവൻ, മരിച്ചവരെ ഉയിർപ്പിച്ചവൻ, രോഗങ്ങൾ സൗഖ്യമാക്കിയവൻ, പ്രകൃതി ശക്തികളെ നിയന്ത്രിച്ചവൻ. അങ്ങനെ ദൈവം ചെയ്ത അത്ഭുതങ്ങൾ അനവധിയാണ്. ആ ദൈവത്തിനു നീ ഭാരപ്പെടുന്ന വിഷയങ്ങൾ നിറവേറ്റി തരാൻ കഴിയും. നിനക്ക് നിന്റെ വിഷയം അസാധ്യം ആയിരിക്കാം പക്ഷേ നിന്റെ ദൈവത്തിനു സകലതും സാധ്യമാണ്. നിന്റെ വിശ്വാസം വർധിക്കട്ടെ. വിശ്വാസം വർധിച്ചിടതെല്ലാം അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നും നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യുവാൻ ദൈവം സന്നദ്ധൻ ആണ്. നീ നിന്നെ തന്നെ ദൈവ സന്നിധിയിൽ സമർപ്പിക്കുക. ✍️ഡെൽസൺ കെ ഡാനിയേൽ

Saturday, 1 April 2023

"കാലങ്ങൾ മാറിയാലും ദൈവത്തിന്റെ വാക്ക് മാറുകില്ല"

കാലങ്ങൾ മാറിയാലും ദൈവത്തിന്റെ വാക്ക് മാറുകില്ല ദൈവത്തിന്റെ വാക്ക് ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നുമാണ്. ദൈവം നമ്മളോട് ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ കാലങ്ങൾ മാറിയാലും അതു സംഭവിക്കുക തന്നെ ചെയ്യും. ദൈവം പറയുന്നത് ഇപ്രകാരം ആണ് വ്യാജം പറവാൻ ഞാൻ മനുഷ്യനല്ല. ബൈബിൾ ആകമാനം പരിശോധിച്ചാൽ ദൈവം പറഞ്ഞത് എല്ലാം തക്ക സമയത്തു സംഭവിച്ചിട്ടുണ്ട്. ചില വാഗ്ദത്തങ്ങൾക്ക് കാലതാമസം സംഭവിച്ചതായി നമുക്ക് തോന്നാം പക്ഷെ ദൈവത്തിന്റെ തക്കസമയത്ത് തന്നെ നിറവേറിയിട്ടുണ്ട്. അബ്രഹാമിന്റ ജീവിതത്തിൽ വാഗ്ദത്ത സന്തതി ലഭിക്കാൻ താമസിച്ചു എന്നു നമുക്ക് തോന്നാം പക്ഷെ ദൈവത്തിന്റെ തക്ക സമയത്തു തന്നെ അതു നിറവേറി. ഇന്നു നീ പ്രാർത്ഥിക്കുമ്പോൾ ദൈവം നിന്നോടു പറയുന്ന കാര്യങ്ങൾ തക്ക സമയത്ത് തന്നെ നിറവേറും.

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...