Agape

Sunday, 2 April 2023

"ദൈവത്തിനു കഴിയാത്ത വല്ല കാര്യവും ഉണ്ടോ."

ദൈവത്തിനു കഴിയാത്ത വല്ല കാര്യവും ഉണ്ടോ. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവൻ, മരിച്ചവരെ ഉയിർപ്പിച്ചവൻ, രോഗങ്ങൾ സൗഖ്യമാക്കിയവൻ, പ്രകൃതി ശക്തികളെ നിയന്ത്രിച്ചവൻ. അങ്ങനെ ദൈവം ചെയ്ത അത്ഭുതങ്ങൾ അനവധിയാണ്. ആ ദൈവത്തിനു നീ ഭാരപ്പെടുന്ന വിഷയങ്ങൾ നിറവേറ്റി തരാൻ കഴിയും. നിനക്ക് നിന്റെ വിഷയം അസാധ്യം ആയിരിക്കാം പക്ഷേ നിന്റെ ദൈവത്തിനു സകലതും സാധ്യമാണ്. നിന്റെ വിശ്വാസം വർധിക്കട്ടെ. വിശ്വാസം വർധിച്ചിടതെല്ലാം അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നും നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യുവാൻ ദൈവം സന്നദ്ധൻ ആണ്. നീ നിന്നെ തന്നെ ദൈവ സന്നിധിയിൽ സമർപ്പിക്കുക. ✍️ഡെൽസൺ കെ ഡാനിയേൽ

No comments:

Post a Comment

"താഴ്മയിലൂടെയുള്ള ജീവിതം."

താഴ്മയിലൂടെയുള്ള ജീവിതം. "ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ.(മത്തായി 11:29)". ഒരു ദൈവ ...