Agape

Friday 28 October 2022

"സകല ഭാരവും ദൈവത്തിങ്കൽ സമർപ്പിക്കുക."

സകല ഭാരവും ദൈവത്തിങ്കൽ സമർപ്പിക്കുക. 1പത്രോസ് 5:7. ദൈവത്തിന്റെ കരുതലിനെ പറ്റിയാണ് അപ്പോസ്തലൻ ഈ വേദശകലത്തിൽ വിവരിക്കുന്നത്. നമ്മുടെ ഓരോ ആവശ്യങ്ങളും അറിഞ്ഞു നമുക്ക് വേണ്ടി കരുതുന്ന ഒരു ദൈവം നമുക്ക് ഉള്ളപ്പോൾ നാം എന്തിനു ആകുലപ്പെടണം. ചെറിയ കുട്ടികൾ എന്തിനെയെങ്കിലും കുറിച്ചു ആകുലചിത്തരാണോ?. അവർ എപ്പോഴും സന്തോഷത്തിൽ ആണ്.കുട്ടികൾ ഒന്നിനെയോർത്തും നിരാശരല്ല കാരണം കുട്ടികൾക്ക് അറിയാം അവർക്ക് എന്തു ആവശ്യം ഉണ്ടെങ്കിലും തങ്ങളുടെ മാതാപിതാക്കളോട് പറഞ്ഞാൽ ലഭിക്കും എന്നുള്ളത്. ഇതേപോലെ തന്നെ ദൈവത്തിന്റെ മക്കൾ ആയിരിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ നടത്തിത്തരുവാൻ സ്വർഗ്ഗീയ പിതാവ് ഉള്ളപ്പോൾ നാം എന്തിനു ആകുലപ്പെടണം. നമ്മുടെ ഓരോ ആവശ്യങ്ങളും ദൈവത്തിൽ സമർപ്പിക്കണം. ദൈവം അത് നിറവേറ്റി തരും .നാം നമ്മുടെ ജീവിതത്തിലെ ഓരോ ആവശ്യങ്ങളും ഓർത്തു മനം നൊന്തു കലങ്ങി ഭാരപ്പെട്ടു ദൈവം തന്ന സമാധാനം നഷ്ടപ്പെടുത്താതെ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം നമ്മുടെ വിഷയങ്ങൾക്ക് പരിഹാരം വരുത്തും.ഒരു മാതാവും പിതാവും തങ്ങളുടെ മക്കൾക്ക് വേണ്ടി കരുതുന്നത് എപ്രകാരം ആണെന്ന് നമുക്കറിയാം. അപ്പോൾ നമ്മെ സൃഷ്‌ടിച്ച ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം ആയിരിക്കും. മരുഭൂമിയിൽ യിസ്രായേൽ മക്കളെ എത്ര ശ്രേഷ്ഠം ആയിട്ടാണ് ദൈവം കരുതിയത് . ഒരു സാധ്യതകളും ഇല്ലാത്ത മരുഭൂമിയിൽ ദൈവം തന്റെ ജനത്തെ അത്ഭുതകരമായി നടത്തി ഏങ്കിൽ നീ ആകുലപെടുന്ന വിഷയങ്ങളിൽ അത്ഭുതം പ്രവർത്തിക്കാൻ ദൈവം ശക്തൻ ആണ്.

No comments:

Post a Comment

"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ച...