Agape

Sunday, 30 October 2022

"ഞായറാഴ്ചയും വിശുദ്ധ ദിവസവും."

ഞായറാഴ്ചയും വിശുദ്ധ ദിവസവും. എല്ലാ ദിവസവും വിശുദ്ധം ആണെങ്കിലും. ഞായറാഴ്ച ദിവസം ദൈവത്തെ ആരാധിക്കാനായി വേർതിരിക്കുന്നു. ഒരു ആഴ്ച മുഴുവൻ നമ്മെ കാത്തു സൂക്ഷിച്ച ദൈവത്തിനു നന്ദി അർപ്പിക്കുവാൻ വേണ്ടി ഞായറാഴ്ച ദിവസം വേർതിരിക്കുന്നു. പഴയ നിയമത്തിൽ ശബ്ബത്തിന് നൽകിയ പ്രാധാന്യം നാം ഇന്നു ഞായറാഴ്ച ദിവസത്തിന് നൽകുന്നു. ദൈവം വിശുദ്ധീകരിച്ച ദിവസം നാം വിശുദ്ധിയോടെ ദൈവത്തെ ആരാധിപ്പാൻ കൂടി വരുന്നു. യോഹന്നാൻ അപ്പോസ്തലൻ കർത്തൃദിവസത്തിൽ ആത്മവിവശൻ ആയി എന്നു കാണുന്നു. ഉയിർപ്പിൻ ദിനത്തിൽ ദൈവത്തെ വിശുദ്ധിയോടെയും ഉത്സാഹത്തോടെയും ദൈവത്തെ ആരാധിക്കാൻ നാം സമയം കണ്ടെത്തെണ്ണം. ഒരു ആഴ്ച്ച മുഴുവൻ നമ്മുടെ വ്യക്തിപരമായ ജീവിതത്തിനു സമയം കണ്ടത്തിയപ്പോൾ ഞായറാഴ്ച ദൈവത്തിനു വേണ്ടി വേർതിരിക്കാൻ മടി കാണിക്കരുത്.

Friday, 28 October 2022

"ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല."

ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുന്നില്ല. പലപ്പോഴും നാം ചിന്തിക്കും എന്റെ ജീവിതത്തിൽ മാത്രം എന്താ ഇത്ര കഷ്ടത. ഞാൻ അതിനു വേണ്ടി ഒന്നും പാപം ചെയ്യുന്നില്ലല്ലോ എന്നു ചിന്തിക്കാറുണ്ട് . കുശവൻ താൻ മെനയുന്ന പാത്രം എപ്രകാരം ആയിരിക്കണം എന്നു കുശവന്റെ മനസ്സിൽ പദ്ധതി ഉണ്ട്. ചിലപ്പോൾ കുശവന്റെ ഇഷ്ടപ്രകാരം കളിമൺ മാത്രം മെനയാൻ കഴിയാതെ വരുമ്പോൾ കുശവൻ മറ്റൊരു മാനപാത്രമായി നിന്നെ പണിയും. പ്രിയ ദൈവപൈതലേ, ദൈവത്തിനു നിന്നെക്കുറിച്ചു ഒരു പദ്ധതി ഉണ്ട്. അപ്രകാരം ആണ് ദൈവം നിന്നെ പണിയുന്നത്. ചിലപ്പോൾ ദൈവഇഷ്ടപ്രകാരം ദൈവം നിന്നെ പണിയുന്നതിനു നീ തടസം ആയി നിൽകുമ്പോൾ ദൈവം നിന്നെ മറ്റൊരു രീതിയിൽ മെനയും. ചിലപ്പോൾ മെനയുമ്പോൾ ഉടഞ്ഞുപോയ പാത്രത്തെ ദൈവം തന്റെ ഇഷ്ടപ്രകാരം പണിയുമ്പോൾ നിന്റെ ജീവിതത്തിൽ വേദനകൾ വന്നേക്കാം, കഷ്ടതകൾ വന്നേക്കാം. എങ്കിലും നീ സമ്പൂർണമായി ദൈവകരങ്ങളിൽ സമർപ്പിച്ചാൽ അവസാനം നീ മാനപാത്രമായി പുറത്തുവരും.

"സകല ഭാരവും ദൈവത്തിങ്കൽ സമർപ്പിക്കുക."

സകല ഭാരവും ദൈവത്തിങ്കൽ സമർപ്പിക്കുക. 1പത്രോസ് 5:7. ദൈവത്തിന്റെ കരുതലിനെ പറ്റിയാണ് അപ്പോസ്തലൻ ഈ വേദശകലത്തിൽ വിവരിക്കുന്നത്. നമ്മുടെ ഓരോ ആവശ്യങ്ങളും അറിഞ്ഞു നമുക്ക് വേണ്ടി കരുതുന്ന ഒരു ദൈവം നമുക്ക് ഉള്ളപ്പോൾ നാം എന്തിനു ആകുലപ്പെടണം. ചെറിയ കുട്ടികൾ എന്തിനെയെങ്കിലും കുറിച്ചു ആകുലചിത്തരാണോ?. അവർ എപ്പോഴും സന്തോഷത്തിൽ ആണ്.കുട്ടികൾ ഒന്നിനെയോർത്തും നിരാശരല്ല കാരണം കുട്ടികൾക്ക് അറിയാം അവർക്ക് എന്തു ആവശ്യം ഉണ്ടെങ്കിലും തങ്ങളുടെ മാതാപിതാക്കളോട് പറഞ്ഞാൽ ലഭിക്കും എന്നുള്ളത്. ഇതേപോലെ തന്നെ ദൈവത്തിന്റെ മക്കൾ ആയിരിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ നടത്തിത്തരുവാൻ സ്വർഗ്ഗീയ പിതാവ് ഉള്ളപ്പോൾ നാം എന്തിനു ആകുലപ്പെടണം. നമ്മുടെ ഓരോ ആവശ്യങ്ങളും ദൈവത്തിൽ സമർപ്പിക്കണം. ദൈവം അത് നിറവേറ്റി തരും .നാം നമ്മുടെ ജീവിതത്തിലെ ഓരോ ആവശ്യങ്ങളും ഓർത്തു മനം നൊന്തു കലങ്ങി ഭാരപ്പെട്ടു ദൈവം തന്ന സമാധാനം നഷ്ടപ്പെടുത്താതെ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം നമ്മുടെ വിഷയങ്ങൾക്ക് പരിഹാരം വരുത്തും.ഒരു മാതാവും പിതാവും തങ്ങളുടെ മക്കൾക്ക് വേണ്ടി കരുതുന്നത് എപ്രകാരം ആണെന്ന് നമുക്കറിയാം. അപ്പോൾ നമ്മെ സൃഷ്‌ടിച്ച ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം ആയിരിക്കും. മരുഭൂമിയിൽ യിസ്രായേൽ മക്കളെ എത്ര ശ്രേഷ്ഠം ആയിട്ടാണ് ദൈവം കരുതിയത് . ഒരു സാധ്യതകളും ഇല്ലാത്ത മരുഭൂമിയിൽ ദൈവം തന്റെ ജനത്തെ അത്ഭുതകരമായി നടത്തി ഏങ്കിൽ നീ ആകുലപെടുന്ന വിഷയങ്ങളിൽ അത്ഭുതം പ്രവർത്തിക്കാൻ ദൈവം ശക്തൻ ആണ്.

Saturday, 22 October 2022

"Maratha Snehithan|Kester"

"ഒരിക്കലും വിട്ടുപിരിയാത്ത ദൈവം"

ഒരിക്കലും വിട്ടുപിരിയാത്ത ദൈവം. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ഓരോരോ സാഹചര്യങ്ങൾ വരുമ്പോൾ ഓരോരുത്തരായി നമ്മെ വിട്ടുപിരിയും. പക്ഷേ നമ്മെ വിട്ടുപിരിയാത്തതായിട്ട് ദൈവം മാത്രമേ ഉള്ളു.ദൈവത്തിനു താൻ സൃഷ്‌ടിച്ച സൃഷ്ടിയെ മറക്കുവാൻ സാധിക്കുമോ ഒരുനാളും ഇല്ല. ഈ ലോകത്തിലെ ഏറ്റവും വലിയ ബന്ധം സൃഷ്ടിതാവും സൃഷ്ടിയും തമ്മിൽ ഉള്ളതാണ്.ദൈവം നിന്നോട് കൂടെയിരുന്നു നിന്നെ വഴി നടത്തും. ആകയാൽ സഹായിപ്പാൻ ആരുമില്ല എന്നോർത്ത് ഭാരപ്പെടേണ്ട സർവശക്തനായ ദൈവംനിന്നെ സഹായിപ്പാൻ നിന്റെ കൂടെ ഉണ്ട്.ഒരു മാതാവ് നൽകുന്ന സ്നേഹത്തേക്കാൾ വലിയ സ്നേഹം തന്നു ദൈവം നിന്നെ വഴി നടത്തും.

Thursday, 20 October 2022

"ഹൃദയ ഭാരങ്ങൾ അറിയുന്ന ദൈവം."

ഹൃദയ ഭാരങ്ങൾ അറിയുന്ന ദൈവം. പ്രിയ ദൈവപൈതലേ, എന്റെയും നിന്റെയും ഹൃദയ ഭാരങ്ങൾ അറിയുന്ന ദൈവത്തെ ആണ് ഞാനും നീയും സേവിക്കുന്നത്. ഹന്നാ ഹൃദയഭാരത്തോടെ ഒരു മകനു വേണ്ടി പ്രാർത്ഥിച്ചു. ദൈവം ഹന്നായുടെ ഹൃദയഭാരം കണ്ടു ശമുവേൽ ബാലനെ നൽകി. പ്രിയ ദൈവപൈതലേ നിന്റെ ഹൃദയ ഭാരം എന്തും ആയികൊള്ളട്ടെ അത് സാധിപ്പിച്ചു തരുന്ന ദൈവത്തെ ആണ് നീ സേവിക്കുന്നത്. നീ പ്രാർത്ഥിക്കുമ്പോൾ അടഞ്ഞുകിടക്കുന്ന വാതിലുകൾ തുറക്കും. അസാധ്യമായ വിഷയങ്ങൾ സാധ്യമായി തീരും. രോഗങ്ങൾ സൗഖ്യം ആയിതീരും. ആകയാൽ പ്രാർത്ഥനയിൽ ഉറ്റിരിക്കുക. നിന്റെ ഹൃദയ ഭാരങ്ങൾ അറിഞ്ഞു പ്രാർത്ഥനയ്ക്ക് മറുപടി തരുന്ന ഒരു ദൈവം നിനക്ക് ഉണ്ട്.

Sunday, 16 October 2022

"ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുക"

ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുക. ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചാൽ കഷ്ടതകളും പ്രതിക്കൂലങ്ങളും വരികയില്ല എന്നല്ല. നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന കഷ്ടതകളെയും പ്രതിക്കൂലങ്ങെളെയും തരണം ചെയ്യാൻ ദൈവത്തിലുള്ള ആശ്രയം നമ്മെ സഹായിക്കും. കഷ്ടതകളിലൂടെയും പ്രതിക്കൂലങ്ങളിൽ കൂടി കടന്നുപോകുമ്പോൾ ദൈവത്തോട് മറുത്തു ചോദിക്കാതെ പരിപൂർണമായി ദൈവത്തിൽ സമർപ്പിക്കുക. ദൈവം ദോഷമായിട്ടൊന്നും നമ്മോടു ചെയ്യുകയില്ല. ദൈവ ഉദ്ദേശ പ്രകാരം നാം ആയിതീരുവാൻ ആണ് കഷ്ടതകളിലൂടെയും പ്രതിസന്ധികളിലൂടെയും ദൈവം നമ്മെ കടത്തി വിടുന്നത്. അല്പകാലം പ്രയാസം ആണെങ്കിലും പിന്നെത്തേതിൽ ഈ കഷ്ടതകളും പ്രതിക്കൂലങ്ങളും ജീവിതത്തിൽ അനുഗ്രഹം ആയി തീരും.

Thursday, 13 October 2022

"സ്നേഹിക്കുന്ന ദൈവം."

സ്നേഹിക്കുന്ന ദൈവം. നാം ദൈവത്തെ അറിഞ്ഞിട്ട് അനവധി പാപങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. എന്നിട്ടും നമ്മൾ ദൈവത്തോട് പാപങ്ങൾ ഏറ്റുപറയുമ്പോൾ നമ്മുടെ പാപം എല്ലാം ക്ഷമിച്ചു നമ്മെ സ്നേഹിക്കുന്ന ദൈവത്തെ എത്ര അധികം നാം സ്നേഹിക്കണം. നാം ദൈവത്തെ സ്നേഹിക്കുന്നത് ദൈവത്തിന്റെ വചനങ്ങൾ അനുസരിച്ചു ജീവിച്ചു വേണം. ദൈവത്തിന്റെ കരുണ കൊണ്ടല്ലേ നാം ഓരോ ദിവസം ഉറക്കം വിട്ടു എഴുനേൽക്കുന്നത്. എത്രയോപേർ ലോകം വിട്ടുപോയി. നമുക്ക് ഒരു ദിവസം കൂടെ ദൈവം ദാനമായി തന്നത് നമ്മുടെ തെറ്റുകൾ തിരുത്തുവാനും ദൈവം പറയുന്ന പ്രകാരം ജീവിക്കാനും വേണ്ടിയാണ്.

Monday, 10 October 2022

"നിരാശയുടെ നടുവിലും ആശ്വസിപ്പിക്കുന്ന ദൈവം."

നിരാശയുടെ നടുവിലും ആശ്വസിപ്പിക്കുന്ന ദൈവം. ഏലിയാവ് ഇസബെലിനെ പേടിച്ചു ചൂരചെടിയുടെ തണലിൽ വിശ്രമിക്കുമ്പോൾ ദൈവദൂതൻ ഇറങ്ങി വന്നു ഏലിയാവിനെ ആശ്വസിപ്പിക്കുന്നു. പ്രിയ ദൈവപൈതലേ നീ നിരാശയിൽ തളർന്നിരിക്കുവാണോ? ദൈവത്തിൽ ആശ്രയം വയ്ക്കുക. ദൈവം നിന്നെ ആശ്വസിപ്പിച്ചു വഴി നടത്തും. അനേക വിഷയങ്ങൾക്ക്‌ നടുവിൽ നിരാശൻ ആയിട്ടിരിക്കുവാണോ. ദൈവം നിന്നെ ആശ്വസിപ്പിക്കും. നിശ്ചയുമായും യഹോവയിൽ പ്രത്യാശ വയ്ക്കുക ദൈവം നിന്നെ പുലർത്തും.

Sunday, 9 October 2022

"കണ്ണുനീർ തുടയ്ക്കുന്ന ദൈവം."

കണ്ണുനീർ തുടയ്ക്കുന്ന ദൈവം. ജീവിതത്തിൽ കൈയ്പ്പേറിയ അനുഭവങ്ങൾ കടന്നു വരുമ്പോഴും എത്ര കഠിന ഹൃദയം ആണെങ്കിൽ പോലും ഒന്നു കണ്ണുനീർ പൊഴിച്ചുപോകും. പലപ്പോഴും ജീവിതത്തിൽ എല്ലാവരും ഉണ്ടായിരിക്കും പക്ഷേ ഒരു ആശ്വാസവാക്കുകൾ പറയുവാൻ ആരുമില്ലാതിരിക്കാം. ആ വേളകളിൽ കർത്താവിന്റെ മാർവിൽ ചാരിയാൽ കർത്താവ് കണ്ണുനീർ തുടയ്ക്കും മാത്രമല്ല ആശ്വസിപ്പിച്ചു വഴി നടത്തും. ഈ ഭൂമിയിലെ വാസം വേഗം തീരും നമ്മെ ഈ ഭൂമിയിലേക്ക് അയച്ച നാഥന്റെ സന്നിധിയിൽ തിരിച്ചു ചെല്ലണം. അന്ന് നാഥൻ നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒക്കെയും പരിപൂർണമായി തുടച്ചു മാറ്റും. Best deals in Tablet Accessories

Saturday, 8 October 2022

"ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം."

ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു എന്റെ മാതാവും പിതാവും എന്നെ ഉപേക്ഷിച്ചിരിക്കുന്നു ;എങ്കിലും യഹോവ എന്നെ ചേർത്തു കൊള്ളും.ജീവിത സാഹചര്യങ്ങൾ മാറിമറയുമ്പോൾ സുഹൃത്തുക്കൾ കൈവെടിയും, ബന്ധു ജനങ്ങൾ കൈവെടിയും ചിലപ്പോൾ മാതാവും പിതാവും കൈവിട്ടെന്ന് വരാം. എന്നാലും നമുക്കൊരു പ്രത്യാശ ഉണ്ട്. നമ്മെ സൃഷ്‌ടിച്ച ദൈവം ഒരു നാളും കൈവിടില്ല.സകല സൃഷ്ടിയുടെയും സൃഷ്ടിതാവായ ദൈവം നമ്മെ ചേർത്തു നിർത്തും.

Wednesday, 5 October 2022

"മാറായെ മധുരമാക്കുന്ന ദൈവം."

മാറായെ മധുരമാക്കുന്ന ദൈവം. പലപ്പോഴും നമ്മുടെ ജീവിതത്തിൽ മാറാ പോലെ കൈയ്പുള്ള വിഷയങ്ങൾ ജീവിതത്തിൽ കടന്നു വരാം . മറ്റുള്ളവരുടെ മുമ്പിൽ ലജ്ജിതരായി തീരും എന്നു നാം കരുതുന്ന വിഷയങ്ങൾ ദൈവം മധുരമാക്കി മാറ്റും. ദൈവം അത്യന്തം കൈയ്പായത് എന്റെ ജീവിതത്തിൽ ചെയ്തുവോ എന്നു ചിന്തിക്കുമ്പോൾ, ദൈവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ ദൈവം മറുപടി അയക്കും . ദൈവം ദോഷമായിട്ടൊന്നും ചെയ്കയില്ല. ദൈവം ചെയുന്നത് എല്ലാം നന്മക്കായി കൂടി വ്യാപരിക്കുന്നു. നാം മാറാ എന്നോർത്തു വിലപിക്കുന്ന വിഷയങ്ങൾ ദൈവം മധുരമാക്കി മാറ്റും.

Saturday, 1 October 2022

"ഒരു നാളും കൈവിടാത്ത ദൈവം."

ഒരു നാളും കൈവിടാത്ത ദൈവം. സങ്കീർത്തനക്കാരൻ പറയുന്നു എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും. ഈ ഭൂമിയിൽ നമ്മെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മാതാവും പിതാവും ഉപേക്ഷിച്ചാലും യഹോവ നമ്മെ കൈവിടുകയില്ല.മാതാവിനെക്കാളും പിതാവിനെക്കാളും നമ്മെ സ്നേഹിക്കുന്ന ദൈവം നമ്മെ ഒരുനാളും കൈവിടുകയില്ല. ആരൊക്കെ കൈവിട്ടാലും ദൈവം നമ്മെ കൈവിടുകയില്ല. സൃഷ്‌ടിച്ച ദൈവം സൃഷ്ടിയെ മറന്നു കളയുമോ ഒരു നാളും ഇല്ല.

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...