Agape

Tuesday, 10 May 2022

"നിങ്ങൾ ദുഃഖിക്കും ;എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിതീരും."

നിങ്ങൾ ദുഃഖിക്കും ;എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിതീരും. യോഹന്നാൻ 16:20. പ്രിയ ദൈവപൈതലേ, താങ്കൾ ദുഃഖത്തിൽ ആണോ, വിഷമിക്കേണ്ട കർത്താവിനെ സേവിക്കാൻ ഇറങ്ങിയവർ എല്ലാം ബഹുദുഃഖത്തോടെയാണ് ഈ ലോക ജീവിതത്തിൽ ആയിരുന്നത്. ആകെയുള്ള ആശ്രയം യേശുക്രിസ്തുവിൽ മാത്രം. ദൈവം കൂടെ സഹായിക്കാൻ ഇല്ലായിരുന്നെങ്കിൽ പലരും ഈ ഭൂമിയിൽ കാണുകയില്ല. യേശുക്രിസ്തുവിനെ അനുഗമിക്കുന്നവരെ കുറിച്ചാണ് ഈ വേദവാക്യം പറയുന്നത്. യേശുക്രിസ്തുവിനെ അനുഗമിക്കാത്തവർക്ക് ഈ ലോകം നൽകുന്നത് സന്തോഷം ആണ്. യേശുക്രിസ്തുവിനെ അറിയുന്നവർ കർത്താവിന്റെ വരവിങ്കൽ നിത്യ സന്തോഷം പ്രാപിക്കും. ഒരു ദൈവപൈതലിനെ സംബന്ധിച്ചു ഇപ്പോൾ ഉള്ള ദുഃഖം നൊടിനേരത്തേക്ക് ഉള്ളതാണ്. പിന്നീട് അനന്തകാലം ദൈവത്തോടൊത്ത് വാഴും ആ സുദിനം ഓർക്കുമ്പോൾ ഇപ്പോഴുള്ള നഷ്ടങ്ങളും, കഷ്ടങ്ങളും, രോഗങ്ങളും, പ്രയാസങ്ങളും, ഒരു നൊടിനേരത്തേയ്ക്ക് മാത്രം ഉള്ളതാണ്. അനന്തമായി ദൈവത്തോടൊത്തു വാഴുമ്പോൾ ഈ ഭൂമിയിലെ അല്പായുസ്സിൽ സഹിക്കുന്ന ദുഃഖം കേവലം നൊടിനേരത്തേക്ക് മാത്രം ഉള്ളത് ആണ്. നിത്യ സന്തോഷം ഓർക്കുമ്പോൾ ഈ ലോകത്തിലെ കഷ്ടങ്ങൾ നാം സാരമില്ലെന്നു എണ്ണുന്നു.

No comments:

Post a Comment