Agape

Thursday, 5 June 2025

"താങ്ങുന്ന ദൈവം "

താങ്ങുന്ന ദൈവം. "വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു;"സങ്കീർത്തനങ്ങൾ 145:14 നാം വീഴേണ്ട സന്ദർഭങ്ങളിൽ എല്ലാം ദൈവം നമ്മെ താങ്ങി നമ്മെ വീഴാതെ കാത്തു പരിപാലിച്ചു. ദൈവത്തിന്റെ കരുതൽ എത്രയോ ശ്രേഷ്ഠമാണ്. ദൈവം നമ്മെ കാത്തു പരിപാലിച്ചില്ലായിരുന്നെങ്കിൽ നാം ഇന്ന് ഭൂമിയിൽ ജീവനോടെ ശേഷിക്കുമോ. ദൈവത്തിന്റെ കരുതൽ ഒന്നു മാത്രമാണ് നാം ഇന്ന് ഭൂമിയിൽ ജീവിക്കുന്നത്. പലപ്പോഴും നാം വീഴുന്നതിന് മുമ്പായി ദൈവം നമ്മെ കരങ്ങളിൽ വഹിച്ചത് കൊണ്ടാണ് നാം ഇന്നും സുരക്ഷിതമായിരിക്കുന്നത്. ദാവീദ് രാജാവ് വീണുപോയേക്കാവുന്ന പല സന്ദർഭങ്ങൾ അദേഹത്തിന്റെ ജീവിതത്തിൽ കടന്നു വന്നു. അപ്പോഴെല്ലാം ദൈവം ദാവീദ് രാജാവിനെ കരങ്ങളിൽ വഹിച്ചു. പ്രിയരേ, ദൈവം നമ്മെ തന്റെ കരങ്ങളിൽ വഹിച്ചതിനാൽ ആണ് നാം വീണു പോകാതെ ഇന്നും ജീവനോടെ ആയിരിക്കുന്നത്.ആ കരങ്ങളിൽ നമ്മെ സമ്പൂർണമായി സമർപ്പിക്കാം.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...