Agape

Thursday, 5 June 2025

"യഹോവയുടെ നാമം ബലമുള്ള ഗോപുരം '

യഹോവയുടെ നാമം ബലമുള്ള ഗോപുരം. "യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു." സദൃശവാക്യങ്ങൾ 18:10. ദൈവത്തിന്റെ നാമം ബലമുള്ള ഗോപുരം ആണ്. ഏതു സമയത്തും നമുക്ക് ഓടിച്ചെന്നു അഭയം പ്രാപിക്കാവുന്ന ഒരിടം ആണ് യഹോവയുടെ നാമം. "നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു ;അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു"(സങ്കീർത്തനങ്ങൾ 34:19). നീതിമാന്റെ ജീവിതത്തിൽ അനർത്ഥങ്ങൾ വരും ;അനർത്ഥങ്ങൾ വരുമ്പോൾ നീതിമാന് ഓടിച്ചെന്നു അഭയം പ്രാപിക്കുവാൻ ഉള്ള ഇടമാണ് യഹോവയുടെ നാമം അഥവാ ദൈവ സന്നിധി. കഷ്ടതകളും പ്രതിസന്ധികളും ജീവിതത്തിൽ കടന്നു വരുമ്പോൾ അതിന്റെ മുമ്പിൽ പകച്ചു നിൽക്കാതെ നാം ദൈവ സന്നിധിയിൽ അഭയം പ്രാപിക്കേണ്ടത് അത്യാവശ്യം ആണ്. മനം തകർന്ന് ഇരിക്കുമ്പോൾ ദൈവസന്നിധിയിൽ ഹൃദയം പകരുമ്പോൾ ദൈവീക സമാധാനം നമ്മുടെ ജീവിതത്തിൽ ലഭിക്കും.ഏതു സമയത്തും നമുക്ക് ദൈവസന്നിധിയിൽ അടുത്ത് ചെല്ലാം. ദൈവ സന്നിധിയിൽ അടുത്ത് ചെന്ന് നമ്മുടെ ഭാരങ്ങൾ ദൈവ സന്നിധിയിൽ ഇറക്കി വച്ചു ആശ്വാസം പ്രാപിക്കാം . നമ്മുടെ ജീവിതത്തിൽ രോഗങ്ങൾ വരാം, ദൈവസന്നിധിയിൽ അടുത്ത് ചെന്ന് പ്രാർത്ഥിക്കുമ്പോൾ ദൈവം സൗഖ്യം പകരും.ബന്ധുമിത്രാദികളുടെ വേർപാട് നമ്മെ വേദനിപ്പിക്കുന്നുണ്ടായിരിക്കാം, ദൈവസന്നിധിയിൽ അഭയം പ്രാപിക്കുമ്പോൾ ദൈവീക സമാധാനം നമ്മെ ഭരിക്കും. ഏതു വിഷയത്തിൽ നാം ഭാരപ്പെട്ടാലും നമുക്ക് ദൈവത്തോട് നമ്മുടെ വിഷയങൾ സമർപ്പിക്കാം.ദൈവത്തിന്റെ നാമം രോഗികളെ സൗഖ്യമാക്കുന്നു. നമ്മുടെ ഏതു വിഷയത്തിനും പരിഹാരം ആണ് യഹോവയുടെ നാമം. നമ്മുക്ക് ഓരോ പ്രശ്നങ്ങൾ വരുമ്പോൾ ദൈവ സന്നിധിയിൽ അടുത്ത് ചെന്ന് നമ്മുടെ സങ്കടം ബോധിപ്പിക്കാം.നമ്മുടെ സങ്കടങ്ങൾക്ക് പരിഹാരം ലഭിക്കുകയും ചെയ്യും. യഹോവയുടെ നാമത്തിന്റെ ശക്തിയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയാണ് ബലമുള്ള ഗോപുരം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.നീതിമാനു യഹോവയുടെ നാമത്തിന്റ ബലം അറിയാം അതിനാൽ ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും നീതിമാൻ ദൈവ സന്നിധിയിൽ അഥവാ ബലമുള്ള ഗോപുരത്തിൽ ഓടിച്ചെന്നു അഭയം പ്രാപിക്കും. പ്രിയരെ, ജീവിതത്തിൽ എന്തു പ്രശ്നങ്ങൾ വന്നാലും ദൈവസന്നിധിയിൽ അടുത്ത് ചെന്ന് അഭയം പ്രാപിച്ചാൽ ദൈവം വിടുതൽ അയക്കുകയും ആശ്വാസം പകരുകയും ചെയ്യും . ദൈവത്തിന്റെ നാമത്തിൽ ആശ്രയിക്കുന്ന നീതിമാന്റെ പ്രാർത്ഥന ദൈവം കേട്ടു ഉത്തരം അരുളും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...