Agape

Saturday, 16 April 2022

അഹശ്വാരേഷ് രാജാവും ഇന്ത്യയും

അഹശ്വാരേഷ് രാജാവും ഇന്ത്യയും ഇന്ത്യയെ കുറിച്ച് അധികാരികമായി പറയുന്ന ഒരു വേദപുസ്തകം ആണ് എസ്തറിന്റെ പുസ്തകം. അഹശ്വാരേഷ് രാജാവിന്റെ സാമ്രാജ്യത്തിൽ പ്രധാന ഒരു ദേശം അല്ലെങ്കിൽ ഒരു തലസ്ഥാനം ആയിരുന്നു ഹിന്ദുദേശം അഥവാ ഇന്ത്യ എന്നുവേണം അനുമാനിക്കാൻ. ഇന്ത്യ മുതൽ കൂശ് അഥവാ എത്തിയോപ്പിയ വരെ ഉള്ള സാമ്രാജ്യം ആയിരുന്നു അഹശ്വേരേഷിന്റെ സാമ്രാജ്യം.അഹശ്വാരേഷ് രാജാവിന്റെ രാജ്യത്തിലെ ന്യുനപക്ഷം ആയിരുന്ന യഹുദാ വംശത്തെ മുടിച്ചു കളയുവാൻ ഹാമാൻ എന്ന വ്യക്തി ശ്രമിച്ചപ്പോൾ ദൈവം യഹൂദ വംശത്തെ രക്ഷിപ്പാൻ എടുത്ത രണ്ടു വ്യക്തികൾ ആണ് മോർദേഖായിയും എസ്തർ രാഞ്ജിയും. ഇന്ത്യയും എത്തിയോപ്പിയയും ഇപ്പോഴും ആ നയതന്ത്ര ബന്ധം പുലർത്തുന്നു. ഇന്ത്യയെയും എത്തിയോപ്പിയെയും ഇപ്പോൾ പരിശോധിച്ചാലും ഇരു ജനതകൾ തമ്മിലും വളരെയേറെ സാമ്യം നിലനിൽക്കുന്നു. പുതിയ നിയമത്തിലും എത്തിയോപ്പിയ രാഞ്ജി ആയിരുന്ന കന്ദകയുടെ മന്ത്രി ആയിരുന്ന ഷണ്ണൻ ന്യായപ്രമാണം വായിക്കുന്നത് ഏറ്റവും ഉദാഹരണം ആണ്. ആഹ്വശ്വേരേഷ് രാജാവിനെ ഏറെ സ്വാധീനിച്ചിരുന്ന രണ്ടു പേരായിരുന്നു എസ്തർ രാഞ്ജിയും മോർദേഖായിയും. പിന്നീട് ന്യായപ്രമാണത്തിന് ഉള്ള സ്വാധീനം ആണ് എത്തിയോപ്പിയൻ മന്ത്രിയിൽ കണ്ടത്. യഹൂദ വംശ്ജർ ഇന്ത്യയിൽ കുടിയേറി പാർത്തതും എല്ലാം ചരിത്ര തെളിവുകൾ ആയി ശേഷിക്കുന്നു.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...