Agape

Monday 21 February 2022

"ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല."

ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല. യോശുവ. 1:5. ദൈവം മോശയുടെ മരണത്തിനു ശേഷം ദൈവം നൂന്റെ മകനായി മോശയുടെ ശുശ്രുഷ കനായ യോശുവയോടു അരുളിച്ചെയ്തതാണ് ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല. പ്രിയ ദൈവപൈതലേ ഈ വേദവാക്യം എഴുതുമ്പോൾ ദൈവത്തിന്റെ ദാസനായ മോശെ മരണം അടഞ്ഞു. ഇനി യിസ്രായേൽ മക്കളെ നയിക്കുവാൻ ആരെ ദൈവം തിരഞ്ഞെടുക്കുമെന്ന് ചിന്തിച്ചിരിക്കുമ്പോൾ അഹരോൻ ഹോർ പർവതത്തിൽ മരിച്ചു, മോശയും ദൈവവചനപ്രകാരം മോവാബ് ദേശത്തു വച്ചു മരിച്ചു. അതിന് ശേഷം ദൈവം മോശയുടെ ശുശ്രുഷകാരനായ നൂന്റ മകനായ യോശുവയോട് അരുളിച്ചെയ്തത് ആണ് "ഞാൻ നിന്നെ കൈവിടുകയില്ല ഉപേക്ഷിക്കുകയും ഇല്ല". ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക എന്നുള്ളത് . ദൈവം യോശുവയോട് അരുളി ചെയ്തത് പോലെ ദൈവം നമ്മളെ കൈവിടുകയില്ല ഉപേക്ഷിക്കുകയും ഇല്ല എന്നു പറയണമെങ്കിൽ നാം രാവും പകലും ദൈവത്തിന്റെ വചനം ധ്യാനിച്ചു കൊണ്ടിരിക്കണം. എന്നാൽ നമ്മുടെ പ്രവൃത്തി സാധിക്കും. നമ്മൾ കൃതാർത്ഥരായി ഇരിക്കും. നമ്മുടെ ദൈവമായ യഹോവ പറയുന്നത് നാം അനുസരിച്ചു കഴിയുമ്പോൾ നമ്മൾ ചെല്ലുന്നേടത്തൊക്കെയും ദൈവം കൂടെയിരിക്കും. അതിനു മുമ്പു ദൈവം പറയുന്ന ഒരു കാര്യം ഉണ്ട് രാവും പകലും ദൈവത്തിന്റെ വചനം ധ്യാനിക്കണം. പ്രിയ ദൈവപൈതലേ ദൈവം അരുളിച്ചെയ്യുന്നത് നാം അനുസരിച്ചു കഴിഞ്ഞാൽ ദൈവം നമ്മോടു കൂടെ ഇരിക്കും. ദൈവത്തിന്റെ വചനം രാവും പകലും ധ്യാനിച്ചാൽ നമ്മുടെ പ്രവർത്തി സാധിക്കും. നമ്മൾ കൃതാർത്ഥരായി ഇരിക്കും. നമ്മൾ ചെല്ലുന്നിടത്തൊക്കെയും ദൈവത്തിന്റെ സാന്നിധ്യം നമ്മോട് കൂടെ ഇരിക്കും, അതിനു നീയും ഞാനും ചെയേണ്ടത് ദൈവവചനം ധ്യാനികുകയും അനുസരിക്കുകയും ചെയ്താൽ ദൈവം യോശുവയോട് കൂടെ ഇരുന്നത് പോലെ എന്നോടും നിന്നോടും കൂടെ ഇരിക്കും.

No comments:

Post a Comment

"പ്രാർത്ഥന കേൾക്കുന്ന ദൈവം "

പ്രാർത്ഥന കേൾക്കുന്ന ദൈവം. നമ്മുടെ ദൈവഹിതപ്രകാരമുള്ള പ്രാർത്ഥനകൾക്ക് ദൈവം മറുപടി തരിക തന്നെ ചെയ്യും. ചിലപ്പോൾ നമ്മുടെ പ്രാർത്ഥനയുടെ മറുപടി ന...