Agape

Wednesday, 25 August 2021

കഷ്ടതയാൽ നീ തളർന്നിരിക്കുവാണോ

 കഷ്ടതയാൽ നീ തളർന്നിരിക്കുവാണോ


പ്രിയ ദൈവപൈതലേ നീ കഷ്ടതയാൽ തളർന്നിരിക്കുവാണോ. പൗലോസ് അപ്പോസ്തലൻ സുവിശേഷ വേല നിമിത്തം ഏറ്റ കഷ്ടപാടുകൾ നിനക്കുണ്ടോ? ധനികനായ പൗലോസ് അപ്പോസ്തലൻ  യേശുക്രിസ്തുവിനു വേണ്ടി കൊണ്ട കഷ്ടതകൾ  നീ സഹിച്ചിട്ടുണ്ടോ. യേശുക്രിസ്തു മനുഷ്യനായി അവതരിച്ചു തന്റെ സ്വന്തജനം ദൈവമായിരുന്ന യേശു ക്രിസ്തുവിനെ ക്രൂശിച്ചിട്ടും, അവസാനം യേശുക്രിസ്തു പറഞ്ഞത് ഇപ്രകാരം ആയിരുന്നു ഇവർ ചെയുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമികേണമേ. പ്രിയ ദൈവ പൈതലേ സുവിശേഷ വേല നിമിത്തം നിനക്ക് ഒരു കഷ്ടം വന്നാൽ യേശുക്രിസ്തു ചെയ്തത് പോലെ നീ ചെയ്യുമോ അല്ലെങ്കിൽ നീ പൗലോസ് അപ്പോസ്തലൻ സഹിച്ചത് പോലെ കഷ്ടം നീ സഹിക്കുമോ. നീറുന്ന വേദനയിലും യേശുക്രിസ്തുവും പൗലോസ് അപ്പോസ്ഥലനും പറഞ്ഞത്  പോലെ പറയാൻ സാധിക്കുമോ നിനക്ക്.നിന്റെ വിശ്വാസം എവിടെ? നിനക്കൊരു മാതൃകയാണ് യേശുക്രിസ്തുവും പൗലോസും.

പ്രിയ ദൈവപൈതലേ നിന്റെ കഷ്ടം എന്തും ആയികൊള്ളട്ടെ ദൈവത്തിന്റെ കൃപ നിന്നോട് കൂടെ ഇരിക്കും 

ദൈവത്തിന്റെ ശക്തി നിന്റെ ബലഹീനതയിൽ തികഞ്ഞു വരും 

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...