സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും
പ്രിയ ദൈവ പൈതലേ സമയം വരുമ്പോൾ നേരോടെ വിധിക്കുന്ന ഒരു ദൈവം നിനക്കുണ്ട്. ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചു പോകരുത് ;ഉന്നതനു മീതെ ഒരു ഉന്നതന്നും അവർക്കു മീതെ അത്യുന്നതനും ജഗരിക്കുന്നു (സഭപ്രസംഗി 5:8).
പ്രിയ ദൈവ പൈതലേ നിന്റെ രാജ്യത്ത് അല്ലെങ്കിൽ സംസ്ഥാനത്തു ദാരിദ്രനെ പീഡിപ്പിക്കുകയും നീതിയും ന്യായവും എടുത്തുകളയുകയും ചെയ്താൽ നീ പേടിക്കണ്ട. അവിടെ ദൈവം ആക്കിവച്ച ഒരു ഭരണാധികാരി ഉണ്ട്. അതാണ് ഉന്നതൻ. ഉന്നതൻ വീഴ്ച വരുത്തിയാൽ അതിനു മുകളിൽ ഉന്നതൻ ഉണ്ട്. അതാണ് കോടതി. കോടതി ന്യായം മറിച്ചാൽ അതിനു മുകളിൽ അത്യുന്നതൻ ഉണ്ട്. അതാണ് ദൈവം. പ്രിയ ദൈവ പൈതലേ നിന്റെ രാജാവും കോടതിയും ന്യായം മറിച്ചാൽ അത്യുന്നതൻ ആയ ദൈവം ഇറങ്ങി വരും. നേരോടെ വിധിക്കുന്ന ദൈവം നിനക്ക് ഉണ്ട്. നീ ഭാരപ്പെടേണ്ട നിന്റെ ദൈവം രാജാക്കന്മാരെ വാഴിക്കുകയും നീക്കുകയും ചെയുന്നു. അതാത് രാജ്യങ്ങളിൽ സംസ്ഥാനത്തു ദൈവം രാജകന്മാരെ അല്ലെങ്കിൽ പ്രതിനിധികളെ ആക്കിവെക്കും. അവർ ന്യായം മറിച്ചാൽ അവർക്കു മീതെ ദൈവത്തിന്റെ പ്രതീകമായ കോടതി ഉണ്ട്. കോടതിയും ന്യായം മറിച്ചാൽ അത്യുന്നതനായ ദൈവം ഇറങ്ങി വന്നു നേരോടെ ന്യായം വിധിക്കും. ആകയാൽ നീ ഭാരപ്പെടേണ്ട നീ നീതിയോടും ന്യായതോടും നടക്ക. നിനക്കൊരു ദൈവം ഉണ്ട്. ദൈവീക വഴിയിൽ നടക്ക. നിന്റെ ന്യായം മറിക്കുവാൻ ദൈവം സമ്മതിക്കില്ല. ദൈവത്തിന്റെ ദൂതന്മാർ നിനക്ക് ചുറ്റും കാവലായി ഉണ്ട്. ഉന്നതൻ തെറ്റ് ചെയ്‌താൽ അതിന്റെ മുകളിൽ ഉള്ള ഉന്നതൻ ഉണ്ട്. ആ ഉന്നതനും തെറ്റ് ചെയ്താൽ അത്യുന്നതനായ ദൈവം ഉണ്ട്. ആകയാൽ നീ ധൈര്യത്തോടെ ആയിരിക്കുക. സമയം വരുമ്പോൾ ദൈവം ഭൂമിയിൽ ന്യായം വിധിച്ചുകൊള്ളും. നീ ക്ഷെമയോടെ ആയിരിക്കുക.യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ ഭരണാധികാരികൾക് കീഴടങ്ങിയിരുന്നതും. കോടതികളിൽ വിചാരണ നേരിട്ടതും. കോടതിയും ന്യായം മറിച്ചപ്പോൾ മനുഷ്യസദൃശ്യത്തിലായ ദൈവം എന്തെങ്കിലും എതിർത്തു പറഞ്ഞോ?.
മൂന്നാം നാൾ അവൻ ഉയിർത്തെഴുനേറ്റു തന്റെ നിവർത്തി ചെയ്തു. ആകയാൽ ദൈവം ഭൂമിയിൽ കാണിച്ച മാതൃകയിൽ നീ ജീവിക്കുക. നിനക്ക് വേണ്ടി മനുഷ കോടതി പ്രവർത്തിച്ചില്ലെങ്കിൽ സ്വർഗീയ കോടതി ഉള്ള കാര്യം നീ വിസ്മരിച്ചു പോകരുത്.
No comments:
Post a Comment