Agape

Wednesday, 4 August 2021

ജീവിത പ്രശ്നങ്ങളിൽ തളരാതെ

 

ജീവിത പ്രശ്നങ്ങളിൽ തളരാതെ


പ്രിയ ദൈവ പൈതലേ നിന്റെ ജീവിതത്തിൽ കർത്താവ് ഉണ്ടെകിൽ നീ ഭയപ്പെടേണ്ട, കാറ്റു വന്നോട്ടെ വന്മഴ പെയ്യട്ടെ കർത്താവ് നിന്റെ കൂടെ ഉണ്ട്. പ്രപഞ്ചത്തെ സൃഷ്ടിച്ചവൻ കൂടയുള്ളപ്പോൾ എന്തിനു ഭയപ്പെടണം നാളെ ഓർത്തു. രണ്ടു കാശിനു വിൽക്കുന്ന കുരികിലിനു വേണ്ടുന്നതെല്ലാം നൽകുന്ന ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്‌ടിച്ച മനുഷ്യനെ മറന്നു കളയുമോ.ജീവിതത്തിൽ പ്രതിസന്ധികൾ വന്നപ്പോൾ,അടിയുലഞ്ഞപ്പോൾ നിന്റെ ആശ്രയം ദൈവത്തിൽ ആയിരുന്നത് കൊണ്ടാണ് ഇന്നും നീ സന്തോഷത്തോടെ ആയിരിക്കുന്നത്.
ജീവിതം സമുദ്രത്തിൽ കൂടി പോകുന്ന ഒരു കപ്പലിന് തുല്യം ആണ്. ചിലപ്പോൾ കാറ്റ് കാണും ചിലപ്പോൾ വൻ തിരമാല വരും കപ്പൽ അതിനെ തരണം ചെയ്തു ആ ശാന്ത തുറമുഖത്തു എത്തും. പാട്ടുകാരൻ പറയുന്നത് പോലെ വിശ്വാസജീവിത പടകിൽ ഞാൻ സിയോൻ നഗരിയിൽ പോകുന്നു ഞാൻ.യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ദൈവപൈതൽ എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും തളരാതെ സ്വർഗീയ ഭവനം നോക്കി യാത്ര ചെയ്യും.

No comments:

Post a Comment