Agape

Sunday 22 August 2021

എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു

 എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു


ഫിലിപ്പിയർ ഒന്നാം അധ്യായം ഇരുപത്തഞ്ചാം വാക്യം ഇപ്രകാരം പറയുന്നത്  എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആണ്. വീണ്ടും ജനനം പ്രാപിക്കുന്ന അന്നുമുതൽ ക്രിസ്തു എന്നിൽ വസിക്കുന്നു. ക്രിസ്തു എന്നുമുതൽ എന്നിൽ വസിക്കുന്നുവോ അന്നുമുതൽ ഞാനല്ല ക്രിസ്തു അത്രേ എന്നിൽ ജീവിക്കുന്നത്. അപ്പോൾ എന്നിൽ ജീവിക്കുന്നത് ക്രിസ്തു ആണ്. ഞാൻ മരിച്ചാൽ എന്റെ മർത്യമായ ശരീരം വിട്ടു ഞാൻ സ്വർഗീയ പിതാവിനോടൊപ്പം വസിക്കും. ദുഃഖവും കഷ്ടവും മുറവിളിയും കഷ്ടതയും ഇല്ലാത്ത നാട്ടിൽ ഞാൻ എത്തിടും. ഒരു മനുഷ്യനെ സംബന്ധിച്ചു വേല തികച്ചു സ്വർഗ്ഗരാജ്യത്തിൽ എത്തിച്ചേരുകയാണ് പ്രഥമ ലക്ഷ്യം. ഈ ഭൂമി കഷ്ടതയുടെയും ദുഃഖത്തിന്റെയും പാപത്തിന്റെയും ഇരുളിന്റെയും ആയതിനാൽ ക്രിസ്തു വിശ്വാസിയെ സംബന്ധിച്ചു മരിക്കുന്നത് ലാഭം ആണ്. ജീവിക്കുന്നത് ക്രിസ്തു ഉള്ളിൽ ഉള്ളതുകൊണ്ടും. ഞെരുക്കം ഇല്ലാത്ത നാട്ടില്ലെത്താൻ ആത്മാവ് വാഞ്ചിക്കുന്നു. ജഡമോ ഭൂമിയിൽ നിന്നുള്ളതു കൊണ്ടു ഞരങ്ങിക്കൊണ്ട് ഭൂമിയിൽ വസിക്കുന്നു. ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കാൻ ആത്മാവ് വാഞ്ചിക്കുന്നു. അതുകൊണ്ടാണ് പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയരെ പ്രബോധിപ്പിക്കുന്നത് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു 

No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...