ദൈവമേ എനിക്ക് എന്തുകൊണ്ട് ഈ പരീക്ഷ?
പലപ്പോഴും നാം ദൈവത്തോട് ചോദിക്കുന്ന ചോദ്യമാണ്.സ്കൂളിൽ പരീക്ഷ എപ്പോഴും നടത്തുന്നത് എത്രത്തോളം കാര്യങ്ങൾ കുട്ടിക്ക് മനസിലായി എന്നു മനസിലാക്കാൻ ആണ്. പഠിപ്പിച്ച പാഠഭാഗങ്ങൾ ഓർമയിൽ ഉണ്ടോ എന്നൊക്കെ മനസിലാക്കാൻ ആണ് പരീക്ഷ സാധാരണ ആയി നടത്തുന്നത്.
ദൈവവും ഇതുപോലെ ഓരോ കഷ്ടത തരുന്നത് ഓരോ പാഠഭാഗങ്ങൾ പോലെയാണ്. നമ്മെ പഠിപ്പിക്കുക ആണ് തിന്മയിൽ നിന്ന് നന്മയിലേക്ക്. നാം ആ പരീക്ഷ വിജയിച്ചാൽ ആത്മീകമായി ഒരു പടി കൂടി മുകളിൽ എത്തി. ദൈവം ആത്മീകമായി നമ്മെ വളർത്താൻ വേണ്ടിയാണ് ഓരോ പരീക്ഷ ജീവിതത്തിൽ അനുവദിക്കുന്നത്.ഓരോ പരീക്ഷ വിജയിക്കുമ്പോഴും ദൈവത്തിലുള്ള വിശ്വാസം വർധിക്കുന്നു.ഓരോരുത്തരുടെയും ശാരീരിക മാനസിക നിലവാരത്തിനു സഹിക്കാവുന്ന പരീക്ഷകളെ ദൈവം അനുവദിക്കു. പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ എന്നാണ് ദൈവ വചനം അനുശ്വസിക്കുന്നത്. നാം പരീക്ഷ സഹിച്ചാൽ ദൈവം ഭാഗ്യവാൻ മാരുടെ പട്ടികയിൽ ആണ് ഉൾപെടുത്തുന്നത്.
No comments:
Post a Comment