കഷ്ടത നിന്നെ ദുഃഖിപ്പിക്കാനല്ല മറിച്ച് മനോഹരമായ ആഭരണം ആക്കി മാറ്റുവാൻ വേണ്ടി ആണ്.
ഒരു ക്രിസ്തു വിശ്വസിയെ സംബന്ധിച്ചിടത്തോളം ക്രിസ്തീയ ജീവിതം കഷ്ടങ്ങൾ നിറഞ്ഞതാണ്. ഇടുക്കവും ഞെരുക്കവും ഉള്ളതാണ്. ആദ്യ നൂറ്റാണ്ടിലെ അപ്പോസ്ഥലന്മാർ തങ്ങളുടെ ജീവനെ ക്രിസ്തുവിന് അർപ്പിച്ചവരാണ് രക്തസാക്ഷിത്വത്തിലൂടെ. പട്ടിണി കിടന്നും, കാരാഗ്രഹത്തിൽ കിടന്നും, ചാട്ടവറടി കൊണ്ടും തങ്ങളെ മൊത്തമായി ക്രിസ്തുവിൽ സമർപ്പിച്ചവർ ആയിരുന്നു.
പ്രിയ ദൈവ പൈതലേ നാം അത്രെയും പ്രയാസങ്ങൾ ക്രിസ്തു നിമിത്തം അനുഭവികുന്നുണ്ടോ?
കർത്താവ് പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു. യേശു കർത്താവ് ലോകത്തിൽ മനുഷ്യനായി പിറന്നു നമുക്കു വരുന്ന കഷ്ടങ്ങൾ അതി ജീവിച്ച ഒരു വ്യക്തിയാണ്.യേശുക്രിസ്തു പ്രതിക്കൂലങ്ങളെ തരണം ചെയുന്നതിൽ നമുക്കൊരു മാതൃക ആണ്.നമ്മളെ ക്രിസ്തുവിൽ തികഞ്ഞവൻ ആക്കേണ്ടതിനാണ് കഷ്ടങ്ങളും പ്രതിക്കൂലങ്ങളും മറ്റും
ജീവിതത്തിൽ തരുന്നത്. കഷ്ടങ്ങളിൽ പിറുപിറുക്കാതെ നമ്മുടെ കുറവുകളെ കണ്ടറിഞ്ഞു അവ ഏറ്റു പറഞ്ഞു ശുദ്ധീകരണം പ്രാപിച്ചു കർത്താവു പറഞ്ഞതുപോലെ വിശുദ്ധൻ ഇനി തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ. ഒരു സ്വർണം തീയിൽ കൂടി കടത്തി വിടുന്നത് അതിന്റെ അഴുക്കുകൾ കളഞ്ഞു മനോഹരമായ ആഭരണം ഉണ്ടാക്കാൻ ആണ്. ആയതു പോലെ ഒരു ദൈവ പൈതലിനെ കഷ്ടത എന്ന തീയിൽ കൂടി കടത്തി വിട്ടു ശുദ്ധീകരിച്ചു മനോഹരമായ ആഭരണങ്ങൾ ആക്കി മാറ്റാനാണ് ദൈവം ആഗ്രഹിക്കുന്നത്.
No comments:
Post a Comment