Agape

Thursday, 15 July 2021

ദൈവമേ നീ എന്റെ ദൈവം അതികാലത്തെ ഞാൻ നിന്നെ അന്വേഷിക്കും.

ദൈവമേ നീ എന്റെ ദൈവം അതികാലത്തെ ഞാൻ നിന്നെ അന്വേഷിക്കും. ദാവീദ് തന്റെ ദൈവത്തോട് പറയുന്ന വാചകമാണ്, "ദൈവമേ നീ എന്റെ ദൈവം, അതികാലത്തെ ഞാൻ നിന്നെ അന്വേഷിക്കും." യിസ്രയേലിലെ രാജാവായ ദാവീദ് തന്റെ ദൈവത്തെ അതികാലത്തെ അന്വേഷിക്കുന്നവൻ ആയിരുന്നു. ഒരു ദൈവപൈതൽ തന്റെ ദൈവത്തെ അതികാലത്തെ അന്വേഷിക്കുന്നവൻ ആയിരിക്കും. എന്തു പ്രശ്നങ്ങൾ ഉണ്ടായിക്കോട്ടെ ഒരു പുതിയ ദിനം ദാനമായി തന്ന ദൈവത്തെ അന്വേഷിക്കുക എന്നത് ഒരു ദൈവപൈതലിന്റെ കർത്തവ്യം ആണ്. രാത്രി മുഴുവൻ കാത്തുസൂക്ഷിച്ചു ആർക്കും ഒരാപത്തോ പ്രയാസമോ വരുത്താതെ രാവിലെ ഒരു പ്രഭാതം ദാനമായി തന്ന ദൈവത്തിനു നന്ദി അർപ്പിക്കുക എന്നതാണ്, ദൈവത്തെ അതികാലത്തെ അന്വേഷിക്കുക എന്നു പറയുന്നത്. അബ്രഹാം, യാക്കോബ്, യോശുവ എന്നിവരൊക്ക ദൈവത്തെ അതികാലത്തെ അന്വേഷിക്കുന്നവർ ആയിരുന്നു. ഒരു നല്ല ദിനം ദാനമായി തന്ന ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ട് അ ദിവസം ആരംഭിക്കുക ആണെങ്കിൽ എത്ര പ്രതിക്കൂലങ്ങൾ വന്നോട്ടെ ദൈവം കൂടെ സഹായി ആയി കാണും.പ്രശ്നങ്ങൾ വരുത്തില്ല എന്നല്ല പ്രശ്നങ്ങളെ അതി ജീവിക്കാൻ ദൈവം സഹായിക്കും. ദൈവത്തെ പ്രഭാതത്തിൽ അന്വേഷിക്കാതിരിക്കുമ്പോൾ ദൈവം നടത്തുന്നില്ലേ എന്നു നാം ചിന്തിച്ചേക്കാം. ദൈവം ദൈവത്തിന്റെ കടമകൾ നിറവേറ്റുമ്പോൾ നന്ദി അർപ്പിക്കുന്നത് ഒരു ഭക്തന്റെ കർത്തവ്യം ആണ്. അതികാലത്തെ എഴുനേറ്റു ദൈവത്തെ അന്വേഷിക്കുന്നത് ജീവിതത്തിൽ ഒരു അനുഗ്രഹം ആയിരിക്കും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...