Agape

Thursday 15 July 2021

ജീവിത വിശുദ്ധി

ജീവിത വിശുദ്ധി
ഒരു ദൈവ പൈതലിനെ സംബന്ധിച്ചു ജീവിത വിശുദ്ധി അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്നു. യോസഫ് ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ചു പ്രതിക്കൂലങ്ങളെ തരണം ചെയ്ത് ഈജിപ്തിലെ പ്രധാന മന്ത്രി ആയി മാറി. ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാതിരുന്ന ഷിംശോൻ ഫെലിസ്ത്യരുടെ അടിമയായി കണ്ണ് രണ്ടും നഷ്ടപ്പെട്ടവനായി മാറിയപ്പോൾ. യോസഫ് ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനു വേണ്ടി നിലനിന്നത് കൊണ്ട് കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടു. എങ്കിലും പിന്നെത്തേതിൽ താൻ ഈജിപ്തിനു അധിപതി ആയി മാറി. ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാതിരുന്ന ഷിംശോൻ പിന്നീട് അനുതപിച്ചപ്പോൾ ദൈവത്തിന്റെ ശക്തി അവന്റെ ശരീരത്തിന്മേൽ ഇറങ്ങി. വിശ്വാസ വീരന്മാരുടെ പട്ടിക എടുക്കുമ്പോൾ ഷിംശോനും ദാവീദിന്റെ കൂടെ ഉണ്ട്. ദാവീദ് ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ചില്ലാരുന്നു എങ്കിലും താൻ അനുതപിച്ചു ഏറ്റു പറഞ്ഞപ്പോൾ ദൈവം ക്ഷെമിച്ചു. പ്രിയ ദൈവപൈതലേ ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുക. അഥവാ മുൻകാലങ്ങളിൽ ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അനുതപിച്ചു ഏറ്റു പറയുക.കർത്താവ് ക്ഷെമിക്കും. പഴയ നിയമത്തിലെ ഷിംശോന്റെയും ദാവീദിന്റയും പാപങ്ങൾ ദൈവം ക്ഷെമിച്ചെങ്കിൽ ദൈവം നിന്റെയും പാപം ക്ഷെമിക്കും.

No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...