Agape

Sunday, 11 July 2021

മാനസാന്തരപെട്ട മകൻ

മാനസാന്തരപെട്ട മകൻ ഒരു അപ്പന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അതിൽ ഇളയവൻ തനിക്കു വസ്തുവിൽ വരേണ്ട പങ്ക് വേണമെന്ന് പറഞ്ഞു.ഈ ഉപമയിൽ എങ്ങും ധൂർത്ത പുത്രൻ എന്നോ മുടിയനായ പുത്രൻ എന്നോ പറയുന്നില്ല. മറിച് ഇളയമകൻ എന്നാണ് നൽകിയിരിക്കുന്നത്. ഉചിതം ആകുന്ന തലകെട്ട് മനസാന്തര പെട്ട മകൻ എന്നാണ്.അപ്പൻ അവന്റ അവകാശം നൽകി. അവൻ ദൂരെ ദേശത്തേക്ക് യാത്രയായി. സ്വന്തഇഷ്ടപ്രകാരം തന്റെ ഓഹരി ദുർവിനിയോഗം ചെയ്തു. ദുർമർഗി ആയി ജീവിച്ചു. തന്റെ സാമ്പത്തു തീർന്നപ്പോൾ ഒരു മനുഷ്യന്റെ പന്നിയെ വളർത്താൻ പോയി. പന്നി തിന്നുന്ന വാളവര തിന്നാൻ ആഗ്രഹിച്ചിട്ട് ലഭിച്ചില്ല. അപ്പോഴാണ് ഓർത്തത് തന്റെ അപ്പൻറ്റ വീട്ടിൽ ജോലിക്കാർ ഭക്ഷണം ശേഷിപ്പിക്കുന്നു. വളരെ പ്രതീക്ഷയോടെ അപ്പന്റെ ഭവനത്തിൽ എത്തി. അപ്പൻ അവനെ സ്വീകരിച്ചു. നല്ല വസ്ത്രവും, മോതിരവും വീട്ടിൽ വിരുന്നും നടത്തി. നാമും നമ്മുടെ ദുർമോഹങ്ങളെ വിട്ട് മനം തിരിയുമാണെങ്കിൽ സ്വർഗം സന്തോഷിക്കും

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...