സ്നാനം അനിവാര്യമോ?
രക്ഷിക്കപെട്ട വ്യകതിയോട് പരിശുദ്ധത്മാവ് സ്നാനം ചെയുവാൻ പറയുകയാണെങ്കിൽ സ്നാനം ചെയ്യുക. എത്തിയോപിക്കകാരനായ രാജ്ഞിയുടെ മന്ത്രിയായിരുന്ന ഷണ്ണൻ യേശു ക്രിസ്തുവിനെ കുറിച്ചുള്ള പ്രവചനം രേഖപെടുത്തിയ യെശയ്യാവ് വായിച്ചിട്ടു മനസിലാകാതിരുന്നപ്പോൾ ഫിലിപ്പോസ് അതിന്റെ പൊരുൾ തെളിയിച്ചു കൊടുത്തു. യേശുവിനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ വെള്ളം ഉള്ള സ്ഥലം കണ്ടപ്പോൾ തനിക് സ്നാനം ചെയ്യണം എന്നു പറഞ്ഞു. ഫിലിപ്പോസ് ഷണ്ണനെ സ്നാനം കഴിപ്പിച്ചു.
കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കോർന്നെല്യോസ് എന്ന് പേരുള്ളൊരു ശതാധിപൻ ഉണ്ടായിരുന്നു. അവന്റ അടുക്കൽ ദൈവദൂതൻ ദർശനത്തിൽ പ്രത്യക്ഷ പെട്ട് പത്രോസിനെ അളയച്ചു വരുത്തുക എന്നു പറഞ്ഞു. പത്രോസ് സുവിശേഷം അറിയിച്ചപ്പോൾ പരിശുദ്ധത്മാവ് അവരുടമേൽ വരികയും അവർ സ്നാന പെടുകയും ചെയ്തു.
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും (മത്തായി 28:19) കർത്താവ് തന്റെ ശിഷ്യന്മാരോട് സ്വർഗ്ഗരോഹണത്തിന് മുൻപായി പറഞ്ഞതാണ്. പരിശുദ്ധത്മാവ് നിങ്ങളെ സ്നാനം ചെയ്യാൻ പ്രേരിപ്പിക്കുന്നു എങ്കിൽ സ്നാനം ഏൽക്കുക. യേശുക്രിസ്തുവും യോഹന്നാൻ സ്നാപകനാൽ മുഴുകൽ സ്നാനം ചെയ്തപ്പോൾ പിതാവായ ദൈവം അരുളിച്ചെയ്തു പരിശുദ്ധത്മാവ് പ്രാവ് എന്നപോലെ ഇറങ്ങി വന്നു. അപ്പോൾ സ്നാനത്തിന്റെ പ്രാധാന്യം നമുക്ക് ഇതിൽ നിന്ന് മനസിലാക്കാം.
No comments:
Post a Comment