Agape

Sunday, 11 July 2021

കരയുന്നവരെ ആശ്വസിപ്പിക്കുന്ന ദൈവം

കരയുന്നവരെ ആശ്വസിപ്പിക്കുന്ന ദൈവം പഴയ നിയമത്തിൽ എലിശയുടെ ശിഷ്യന്റെ ഭാര്യ. തന്റെ ഭർത്താവ് മരിച്ചുപോയതുകൊണ്ടും, കടക്കാർ വന്നു തന്റെ കുഞ്ഞുങ്ങളെ പിടിക്കുവാൻ വന്നതിനാലും, ആകെ പ്രയാസത്തിലായ ശിഷ്യന്റെ ഭാര്യ തന്റെ യജമാനനായ എലിശയുടെ അടുക്കൽ തന്റെ സങ്കടം ബോധിപ്പിച്ചു. എലിശ പ്രവാചകൻ ശിഷ്യന്റെ ഭാര്യയോട് ഇപ്രകാരം ചോദിച്ചു,നിന്റെ പക്കൽ എന്ത് ഉണ്ട്. ഒരു കുടം ഭരണി എണ്ണ തന്റെ കൈവശം ഉണ്ട് എന്ന് പറഞ്ഞു. എലിശ പ്രവാചകൻ ഇപ്രകാരം മറുപടി പറഞ്ഞു, അയല്പക്കത്തുള്ള വീടുകളിൽ പോയി ഒഴിഞ്ഞ പാത്രം ശേഖരിച്ചു അതിൽ എണ്ണ പകരുവിൻ എന്ന്. ശിഷ്യന്റെ ഭാര്യ പാത്രം ശേഖരിച്ചു, എണ്ണ നിറച്ചു,അതു വിറ്റു കടം വീട്ടി. പ്രിയ ദൈവപൈതലേ നിന്റെ കൈവശം ഒരു ഭരണി എണ്ണ മാത്രമേ ഉണ്ടായിരിക്കുക ഉള്ളു. നീ അതു കർത്താവിന്റെ കരത്തിൽ സമർപ്പിക്കുക. കർത്താവ് അഞ്ചു അപ്പത്തെ അയ്യായിരം പേരെ പോഷിപ്പിച്ച പോലെ നിന്നെയും പോഷിപ്പിക്കും. നിന്റെ ആവശ്യം ദൈവത്തോട് പറയുക അവൻ നിന്റെ കൈയിൽ ഉള്ളത് കൊണ്ട് നിന്നെ പോഷിപ്പിക്കും. നീ നിരാശൻ ആകുവാൻ ഇടവരികയില്ല, നിന്റെ ഭവനത്തിൽ നിനക്ക് വേണ്ടി എന്തെങ്കിലും ശേഷിപ്പിക്കാതെ പോകുന്നവൻ അല്ല നിന്റെ ദൈവം. നിന്റെ ഭവനത്തിലുള്ളത് കർത്താവിന്റെ കരങ്ങളിൽ എത്തുമ്പോൾ അതു നിനക്ക് മാത്രം അല്ല അനേകർക്ക് ആശ്വാസം ആയിരിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...