പാപത്തോട് പ്രാണത്യാഗത്തോളം എതിർത്തു നിൽക്കുക
ഒരു ദൈവ പൈതൽ മൂന്നു വിധ കാര്യങ്ങളിൽ പാപത്തോട് ജയിക്കേണ്ടതുണ്ട്. ജടമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം.
ജഡത്തിന്റെ ചിന്തകൾക്ക് ഒരു ദൈവ പൈതലിനെ അടിമയാകുന്നത് ജടമോഹം ആണ്. പാപത്തിലേക്ക് വശികരിക്കുന്നത് കൺമോഹം ആണ്. ജീവനത്തിന്റെ പ്രതാപം ആണ് ഒരു ദൈവപൈതലിനെ അഹങ്കാരിയാക്കുന്നത്.
ഒരു ദൈവ പൈതൽ ഇവ മൂന്നിനോടും എതിർത്തു നിൽക്കണം. പഴയ നിയമത്തിൽ ആയാലും പുതിയ നിയമത്തിൽ ആയാലും ഒരു ഭക്തനെ പാപത്തിൽ വീഴ്ത്തുന്നത് ജഡമോഹം, കൺമോഹം, ജീവനത്തിന്റ പ്രതാപം എന്നിവയാണ്. ക്രമേണ പിന്മാറ്റ അവസ്ഥയിൽ കൊണ്ടെത്തിക്കുന്നു. ഒരു ദൈവ പൈതൽ കൺമോഹം, ജാഡമോഹം, ജീവനത്തിന്റ പ്രതാപം എന്നിവയെ ജയിക്കുന്നവർ ആയിരിക്കണം. പഴയ നിയമത്തിൽ യോസഫ് ഇവയെ ജയിച്ചിരുന്നു. ഷിംശോൻ ഇവയ്ക്കു കീഴ്പ്പെട്ടു പോയിരുന്നു. ജയിച്ച യോസഫ് ആരായി തീർന്നുഈജിപ്തിലെ പ്രധാനമന്തി ആയി തീർന്നു . തോറ്റ ഷിംശോൻ ആരായി തീർന്നു ഫെലിസ്ത്യർ അടിമയായി പിടിച്ചു കെട്ടി കൊണ്ടു പോയി കണ്ണുകൾ രണ്ടും കുത്തി പൊട്ടിച്ചു പരിഹാസ പാത്രം ആയി മാറി.
പ്രിയ ദൈവപൈതലേ നീ പാപത്തോട് പ്രാണത്യാഗത്തോളം എതിർത്തു നില്കുന്നുവോ അതോ കീഴ്പ്പെടുന്നോ.പാപത്തിന് കീഴ്പ്പെട്ട ഷിംശൊന്റെ അവസാനം എങ്ങനെ ആയി? പാപത്തിനോട് എതിർത്ത യോസഫ് അവസാനം എങ്ങനെ ആയി തീർന്നു.
No comments:
Post a Comment