യേശു കർത്താവ് ഇതിനുള്ള മറുപടി യോഹന്നാൻ 16:2 ഇൽ പറയുന്നു "നിങ്ങളെ കൊല്ലുന്നവർ എല്ലാം ദൈവത്തിനു വഴിപാട് കഴിക്കുന്നു എന്ന് വിചാരിക്കുന്ന നാഴിക വരുന്നു ". ഈ കാരണത്താൽ ആണ് മത തീവ്രവാദികൾ മറ്റുള്ളവരെ കൊന്നൊടുക്കുന്നത്. മറ്റുള്ളവരെ കൊല്ലുന്നത് ദൈവത്തിന് വഴിപാട് കഴിക്കുന്നു എന്നുള്ള മഹത്വരമായ ചിന്ത കൊണ്ടാണ് യഥേഷ്ടം മറ്റുള്ളവരെ കൊന്നൊടുക്കുന്നത്. ഇത് കർത്താവ് പറഞ്ഞ ഒരു പ്രവചന നിവർത്തി ആണ്.
യോഹന്നാൻ 16:3,4 " അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും. അതിന്റ നാഴിക വരുമ്പോൾ ഞാൻ അത് നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന് ഇത് നിങ്ങളോട് സംസാരിച്ചിരിക്കുന്നു."
ഇങ്ങനെ മറ്റുള്ളവരെ കൊല്ലുന്നവർ പിതാവം ദൈവത്തെയും പുത്രനാം ദൈവത്തെയും അറിയാത്തവർ ആണെന്ന് കർത്താവ് യോഹന്നാൻ 16:3 ഇൽ വെളിപ്പെടുത്തുന്നു.
യോഹന്നാൻ 16:4 ഇൽ വായിക്കുമ്പോൾ "അതിന്റ നാഴിക വരുമ്പോൾ ഞാൻ ഇത് നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നു ഓർക്കേണ്ടതിനു തന്നെ".
പിതാവിനെയും പുത്രെനെയും അറിയാത്തവർ മറ്റുള്ളവരെ കൊന്നൊടുക്കുന്നത് ദൈവത്തിനു വേണ്ടി വഴിപാട് കഴിക്കുന്നു എന്നുള്ള നാഴിക വരുമ്പോൾ നാം ഇത് മനസിലാക്കാൻ ദൈവം നമ്മെ ഓർമപെടുത്തിയിരിക്കുന്നു.
No comments:
Post a Comment