Agape

Tuesday, 1 June 2021

ദൈവഹിതം നാം പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ എങ്ങനെ തിരിച്ചറിയാം?


 നാം പലപ്പോഴും പലവിഷയങ്ങൾ  ദൈവസന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ അത് ദൈവത്തിന്റെ ഹിതമാണോ നമ്മുടെ വ്യക്തിതാല്പര്യം ആണോ എന്ന് ദൈവത്മാവിൽ തിരിച്ചറിയേണ്ടത് അത്യാവശ്യം ആണ്. പല വിഷയങ്ങളും പ്രാർത്ഥിച്ചു തിരഞ്ഞെടുക്കേണ്ടുന്ന ആവശ്യം നമ്മുടെ വ്യക്തിജീവിതത്തിൽ ഉണ്ട്. തെറ്റായ തീരുമാനം ആണ് ജീവിതത്തിൽ നാം തിരഞ്ഞെടുക്കുന്നതെങ്കിൽ നാം ആ വിഷയത്തിൽ ജീവിതത്തിൽ ഉടനീളം ഭാരപ്പെടേണ്ടി വരും.നാം പ്രാർത്ഥിക്കുന്ന വിഷയത്തിൽ ദൈവീക സമാധാനം ദൈവം തരുന്നെങ്കിൽ നമുക്ക് മനസിലാക്കാം നാം പ്രാർത്ഥിക്കുന്ന വിഷയം ദൈവ ഹിതം ആണ് എന്ന്. മറിച്  ആ വിഷയത്തിൽ സംശയങ്ങളും ആകുലതകളും ആണെങ്കിൽ മനസ്സിന് ആ വിഷയത്തിൽ ഒട്ടും സമാധാനം കിട്ടുന്നില്ലെങ്കിൽ നമുക്കു മനസിലാക്കം ആ വിഷയം ദൈവഹിതം അല്ലാ എന്ന്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...