ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ട മാതാപിതാക്കൾ, യുവതി യുവാക്കൾ എന്നിവർ തങ്ങൾക്ക് അല്ലെങ്കിൽ തങ്ങളുടെ മക്കൾക്കു എങ്ങനെ അനുയോജ്യനായ അല്ലെങ്കിൽ അനുയോജ്യയായ പങ്കാളിയെ തിരഞ്ഞെടുക്കാം എന്നുള്ളത് പ്രധാനപെട്ട വിഷയം ആണ്.
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ വ്യക്തമായ മാർഗ്ഗരേഖ ബൈബിൾ നൽകുന്നുണ്ട്.
ഒന്നാമതായി ജീവിത പങ്കാളി വീണ്ടും ജനിച്ച ക്രിസ്ത്യീയ വിശ്വാസത്തിൽ ജീവിക്കുന്ന ഒരു ദൈവ പൈതൽ ആയിരിക്കണം.
രണ്ടാമതായി ജീവിതപങ്കാളി തന്റെ അതെ ക്രിസ്ത്യീയ വീക്ഷണങ്ങളും വിശ്വാസങ്ങളിലും വിശ്വസിക്കുന്നവർ ആയിരിക്കണം.
മൂന്നാമതായി മാനസിക പക്വത രണ്ടു പേരുടെയും തുല്യം ആയിരിക്കുന്നതാണ് ഉചിതം.
നാലാമതായി ഇരു കുടുംബങ്ങൾ തമ്മിൽ ആചാര അനുഷ്ടാനപരമായി ഒരേ പോലെ ആയിരിക്കുന്നത് ഏറ്റവും ഉചിതം.
അഞ്ചാമതായി ഇരു ജീവിത പങ്കാളികളുടെയും വിശ്വാസ പ്രമാണങ്ങൾ പരസ്പരം അംഗീകരിക്കാൻ കഴിയുന്നത് ആയിരിക്കണം.
ആറാമതായി മാതാപിതാക്കളുടെ പൂർണ്ണ സമ്മതം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായിരിക്കണം.
ഏഴാമതായി ദൈവം നിങ്ങളുടെ ഹൃദയത്തിൽ ജീവിതപങ്കാളി നിമിത്തം സമാധാനം നൽകുന്നു എങ്കിൽ നിങ്ങൾക് മനസിലാക്കം ദൈവത്തിന്റെ ഹിതത്തിൽ ആണ് നിങ്ങൾ നില്കുന്നത് എന്ന്.
No comments:
Post a Comment