Agape

Wednesday, 16 June 2021

"യഹോവയുടെ ദൂതൻ പാളയം ഇറങ്ങി തന്റെ ഭക്തനെ വിടുവിക്കുന്നു "

യഹോവയുടെ ദൂതൻ പാളയം ഇറങ്ങി തന്റെ ഭക്തനെ വിടുവിക്കുന്നു. പ്രിയ ദൈവ പൈതലേ ശത്രു നിന്നെ വളഞ്ഞിരിക്കുവാണോ?നിന്നെ തകർക്കുവാൻ ബാഹ്യ ശകതികൾ കൂട്ടം കൂടിയിരിക്കുവാണോ? എല്ലാവരും നിനക്ക് പ്രതികൂലം ആണോ? യെഹോവ നിന്റെ പക്ഷത്തു ഉണ്ട്. എലിശയെ കൊല്ലുവാൻ അരാം രാജാവും സൈന്യവും വളഞ്ഞപ്പോൾ മാനുഷിക കണ്ണുകൾ കൊണ്ട് സൈന്യത്തെ കണ്ട ഗേഹസി ഭയപ്പെട്ടപ്പോൾ,എലിശ ഗെഹസിയുടെ കണ്ണ് തുറക്കുവാൻ പ്രാർത്ഥിച്ചു. ഗെഹസിയുടെ അന്തരിക കണ്ണ് പ്രകാശിച്ചപ്പോൾ ദൈവത്തിന്റെ സൈന്യം അരാം രാജാവിനെതിരെ പാളയമിറങ്ങിയത് കണ്ടു.ഒരു ദൈവ പൈതലിന്റെ നേർക്ക് ശത്രു പാളയമിറങ്ങിയാൽ അതെ സമയം നിനക്ക് കാവലായി ദൈവത്തിന്റെ സേന നീ ആയിരിക്കുന്ന ഇടങ്ങളിൽ നിനക്ക് വേണ്ടി ഇറങ്ങും. ദാവീദ് പറയുന്നു യഹോവ എന്റെ വെളിച്ചവും രക്ഷയും ആകുന്നു. ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം ഞാൻ ആരെ പേടിക്കും? ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എൻറെ ഹൃദയം ഭയപ്പെടുകയില്ല എനിക്ക് യുദ്ധം നേരിട്ടാലും ഞാൻ നിർഭയം ആയിരിക്കും (സങ്കീർത്തനം 27:1,3)കാരണം ദാവീതിനു അറിയാം യഹോവയുടെ ദൂതൻ പാളയമിറങ്ങി ദൈവ ഭക്തനെ വിടുവിക്കും എന്നത് ദാവീദിന്റെ അനുഭവം ആണ്. ആ വിശ്വാസം നമ്മളിലും വളരട്ടെ.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...