കുന്നിന്മുകളില്‍ കാറ്റില്‍ തലയാട്ടി നില്കവേ മൂന്നു മരങ്ങള്‍
തങ്ങളുടെ ഭാവി സ്വപനങ്ങളും പ്രതീക്ഷകളും പങ്കുവച്ചു. ഒന്നാമത്തെ
മരം പറഞ്ഞു "ഭാവിയില്‍ നിധി വയ്കുന്ന ഒരു പെട്ടിയായി മാറണമെന്നാണ് എന്റെആഗ്രഹം. ദൈവം എന്നങ്കിലും എന്റെ
ഈ ആഗ്രഹം സാധിപിക്കും."
" വന്‍ സമുദ്രത്തില്‍ ഓടുന്ന ഒരു വലിയ കപ്പലാകണം
അതാണ് എന്റെ ആഗ്രഹം". രണ്ടാമത്തെ മരം തന്‍റെ മനസ് തുറന്നു."അപ്പോള്‍ എനിക്ക് മഹാരാജക്കന്മാരെ വഹിച്ചുകൊണ്ട് ലോകത്തിന്റെ പല കോണ്കളിലേക്ക് യാത്ര ചെയാന്‍ കഴിയും".
കുന്നിന്‍ മുകളിലെ മൂന്നാമത്തെ മരം തന്‍റെ ആഗ്രഹം അറിയിച്ചു."കാട്ടിലെ ഏറ്റവും പൊക്കം കൂടിയ ഒറ്റത്തടി വൃക്ഷമായി
എനിക്ക് നില്‍കണം.അങ്ങനെ മലമുകളില്‍ ആകാശത്തെ തൊട്ടു നില്‍കുമ്പോള്‍ എന്നെ കാണുന്ന മനുഷ്യരെല്ലാം സ്വര്‍ഗത്തെയും ദൈവത്തെയും കുറിച്ച് ആലോചിക്കാന്‍ തുടങ്ങും.എല്ലാകാലത്തെയും
മഹത്തായ വൃക്ഷം ഞാനയിരികും.മനുഷ്യരെല്ലാം ഇപ്പോഴും എന്നെ ഓര്‍ക്കും".
മൂന്നു മരങ്ങളും തങ്ങളുടെ ആഗ്രഹങ്ങള്‍ സഭലീകരിക്കാനായി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.ചില വര്‍ഷങ്ങളിലെ പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ അവരുടെ സ്വപനം പൂവണിയുന്ന സുതിനമെത്തി.ഒരുപറ്റം മരം വെട്ടുകാര്‍ ഈ മരങ്ങളെ സമീപിച്ചു .അവരില്‍ ഒരാള്‍ ആദ്യമരത്തെ നോക്കി പറഞ്ഞു "ഇതൊരു നല്ല കാതലുള്ള തടിയാണെന്ന് തോന്നുന്നു.ഞാനതിനെ വെട്ടിമുറിച്ച് കഷണങ്ങളാക്കി ആശാരിക്ക്‌കൊടുക്കും".അതു കേട്ടപ്പോള്‍ മരത്തിനു സന്തോഷമായി.ദൈവം തന്‍റെ പ്രാര്‍ത്ഥന കേട്ടല്ലോ.ആശാരി
തന്നെ ഒരു നിധി പേടകമായി പണിയുമെന്ന് മരത്തിനു ഉറപ്പുണ്ടായിരുന്നു.
മറ്റൊരു മരം വെട്ടുകാരന്‍ രണ്ടാമത്തെ മരത്തെ ഇങ്ങനെ വിലയിരുത്തി."നല്ല കടുപ്പമുള്ള തടിയാണിത് കപ്പല്‍ പണികാര്‍ക്ക് ഇതിനെ വില്‍ക്കാം".രണ്ടാമത്തെ മരത്തിനു ആഹ്ലാദം കൊണ്ട് വീര്‍പ്പുമുട്ടി. പ്രാര്‍ത്ഥനയ്ക്ക് മറുപടി നല്‍കിയതിനു മരം ദൈവത്തിനു നന്ദി പറഞ്ഞു.
മറ്റൊരു തടി വെട്ടുകാരന്‍ തന്നെ സമീപിച്ചപ്പോള്‍ മൂന്നാമത്തെ മരം പേടിച്ചു വിറച്ചു പോയി.നിര്‍ഭാഗ്യം എന്ന് പറയെട്ടെ,മൂന്നാമത്തെ മരം വെട്ടുകാരന്‍ ഇങ്ങനെയാണ് തീരുമാനിച്ചത്" ഈ തടി കൊണ്ട് എനിക്ക് വലിയ ആവശ്യമൊന്നും ഇല്ല.എങ്കിലും വെട്ടി അരുത് വെച്ചേക്കാം.എന്നെങ്കിലും എന്തെങ്കിലും ആവശ്യത്തിനു ഉപകരിച്ചാലോ?"
ഒന്നാമത്തെ മരം ഉരുളാക്കി ആശാരിയുടെ അടുത്ത് എത്തിയപ്പോള്‍ ആശാരി അതിനെ മൃഗങ്ങള്‍ക് തീറ്റ ഇട്ടുകൊടുക്കാനുള്ള ഒരു തടിപെട്ടി പണിയുകയാണ് ചെയ്തത്.വയ്ക്കോല്‍ നിറയപെട്ട ഒരു തൊഴുത്തില്‍ കിടക്കാന്‍ ഇട വന്നപ്പോള്‍ നിധിപെടകമായി മാറുന്നത് സ്വപനം കണ്ടിരുന്ന മരം സത്യത്തില്‍ കരഞ്ഞുപോയി.തന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലെല്ലോ എന്ന് മരം ഖേദിച്ചു.കപ്പല്‍ ശാലയില്‍ എത്ത പെട്ട രണ്ടാമത്തെ മരംഉപയോഗിച്ച് പണിക്കാര്‍ അന്നേരത്തെ ആവശ്യം അനുസരിച്ച് ഒരു മീന്‍ പിടുത്തതിനുള്ള വള്ളമാണ് പണിതത് .കപ്പലാകുന്നത് സ്വപനം കണ്ട മരത്തിനു കൊച്ചു വള്ളമകനായിരുന്നു വിധി.
മൂന്നാമത്തെ മരത്തെ കഷണങ്ങളാക്കി അറുത്തുമരപണിശാലയുടെ തട്ടിന്‍പുറത്ത് സൂക്ഷിച്ചു.എല്ലാവരും കാണുന്ന വൃക്ഷമായി കുന്നിന്മുകളില്‍ നില്‍കാനഗ്രഹിച്ച മരം ഇരുളില്‍ ആരാലും ശ്രദ്ധിക്കപെടാതെ ദിനരാത്രങ്ങള്‍ തള്ളി നീക്കി. തന്‍റെ പ്രാര്‍ത്ഥന ദൈവം തള്ളികളഞ്ഞെല്ലോ എന്ന് മരം ദുഘിച്ചു.
സംവത്സരങ്ങള്‍ പലതു കഴിഞ്ഞു.തങ്ങളുടെ സ്വപനങ്ങള്‍ മരങ്ങള്‍ മറന്നുപോയി.യൌവനത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം മറുപടി തന്നില്ലെല്ലോ എന്നാ ഖേദം മാത്രം ഉള്ളിലൊതുക്കി
മരങ്ങള്‍ വര്‍ത്തമാനകാല യഥാര്ത്യവുമായി പൊരുത്തപെട്ടു തുടങ്ങി.
അങ്ങനെയിരിക്കെ അത് സംഭവിച്ചു ഒരു രാത്രി ഒരു പുരുഷനും സ്ത്രീയും വഴിയമ്പലത്തില്‍ ഇടം തേടി എത്തി.അവള്‍ പ്രസവിച്ച കുഞ്ഞിനെ ഒന്നാമത്തെ മരത്തിനെ തടി കൊണ്ട് പണിത
പശുതോട്ടിയില്‍ അവര്‍ കിടത്തി.മരത്തിന്‍റെ ജന്മം സഫലമായി. ലോകത്തിലെ ഏറ്റവും വലിയ നിധിയാണ് താന്‍ ഇപ്പോള്‍ പേറുന്നത് എന്ന് തിരിച്ചറിഞ്ഞ മരം തന്‍റെ പ്രാര്‍ത്ഥനയ്ക് ദൈവം നല്‍കിയ മറുപടിയില്‍ സംതൃപ്തിയടഞ്ഞു.
രണ്ടാമത്തെ മരം കൊണ്ട് പണിത വഞ്ചിയില്‍ ചില വര്‍ഷങ്ങള്‍ക് ശേഷം ചില പുരുഷന്മാര്‍ കയറി തടാകത്തിന്റെ അക്കരയിലേക്ക് യാത്രയായി.യാത്രയ്കിടയില്‍കാറ്റും കോളും വന്നപ്പോള്‍ കൊമാളരൂപനായ അവരുടെ നായകന്‍ കാറ്റിനെയും കടലിനെയും ശാസിച്ചു.ശാന്തത വന്നു.ലോകത്തിലെ ഏതു രാജാക്കന്മാരെകളും വലിയവനായ രാജാധിരാജന് യാത്ര ചെയാനുള്ള പടക്ആകാന്‍ കഴിഞ്ഞതില്‍ രണ്ടാമത്തെ മരം ചാരിതാര്‍ത്ഥ്യം അടഞ്ഞു.തന്‍റെ പ്രാര്‍ത്ഥനയ്ക്ക് ലഭിച്ച ഈ മറുപടി മരത്തിനു ഏറെ സന്തോഷം നല്‍കി.
പിന്നെയും നാളുകള്‍ ചിലത് കഴിഞ്ഞു. ഒരിക്കല്‍ മൂന്നാമത്തെ മരത്തിന്‍റെതടികള്‍ചിലര്‍എടുത്തുകൊണ്ടുപോയി. തെരുവീധിയിലൂടെ ആ തടി കഷണവും തോളിലേറ്റി ഒരുവന്‍ നടന്നു. ആളുകള്‍ അവനെ പരിഹസിച്ചു,.ഉപദ്രവിച്ചു,ഒടുവില്‍ ആ തടികഷങ്ങളില്‍ തന്നെ തറെച്ചു അവനെ ക്രൂശിച്ചു.
കുന്നിന്മുകളില്‍ ക്രൂശായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ തന്‍റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം അപ്രതീക്ഷമായി നല്‍കിയ മറുപടി ഓര്‍ത്തു മൂന്നാമത്തെ മരം ദൈവത്തെ സ്തുതിച്ചു.കുന്നിന്മുകളില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി നടുവിലത്തെ ക്രൂശായി നിന്ന മരം ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ മരമായി മാറുകയായിരുനെല്ലോ!
.