Agape

Saturday, 25 October 2025

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹന്നായുടെ ഗർഭം അടച്ചിരുന്നതിനാൽ ഹന്നായുടെ പ്രതിയോഗിയായ പെനിന്നാ ഹന്നായെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു. ഹന്നാ യഹോവയുടെ ആലയത്തിലേക്ക് പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും പെനീന്ന അങ്ങനെ ചെയ്തു പോന്നു. ഹന്നാ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു. ഹന്നാ ദൈവാലയത്തിൽ ഹൃദയം കൊണ്ട് സംസാരിച്ചതിനാൽ ഹന്നായുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു. ആകയാൽ ഹന്നായ്ക്ക് ലഹരി പിടിച്ചിരിക്കുന്നു എന്ന് ഏലി പുരോഹിതന് തോന്നിപോയി. ഏലിയുടെ സംശയം മാറിയപ്പോൾ ഏലി ഹന്നായെ അനുഗ്രഹിച്ചു പറഞ്ഞത് ഇപ്രകാരം ആണ് " യിസ്രായേലിന്റെ ദൈവത്തോട് നീ കഴിച്ച അപേക്ഷ ദൈവം നിനക്ക് നൽകുമാറാകട്ടെ" എന്നു പറഞ്ഞു. ഒരാണ്ട് കഴിഞ്ഞിട്ട് ഹന്നാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചു വാങ്ങി എന്നു പറഞ്ഞു അവന് ശമുവേൽ എന്നു പേരിട്ടു. ഹന്നാ ഹൃദയനുറുക്കത്തോടെ, മനോവ്യ സനത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ഹന്നായുടെ പ്രാർത്ഥന കേട്ടു സമീപസ്ഥനായി ദൈവം ഇറങ്ങി വന്നു ഹന്നായ്ക്ക് ശമുവേൽ ബാലനെ നൽകി. പ്രിയരേ, പ്രതിയോഗി എത്രത്തോളം താങ്കളെ മുഷിപ്പിച്ചാലും വ്യസനിപ്പിച്ചാലും താങ്കളെ ഭാരപ്പെടുത്തുന്ന വിഷയം എത്ര വലുതായാലും ഹൃദയ നുറുക്കത്തോടെ ദൈവത്തോട് അപേക്ഷിച്ചാൽ ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും.

Tuesday, 14 October 2025

"ആഗ്രഹവും മാനസാന്തരവും"

ആഗ്രഹവും മാനസാന്തരവും. "സക്കായിയേ, വേഗം ഇറങ്ങിവാ;ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു."(ലുക്കോസ് 19:5). യേശുക്രിസ്തു യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷൻ, യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു. വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല. സക്കായിയുടെ ആഗ്രഹം എന്നത് യേശുക്രിസ്തുവിനെ എങ്ങനെയെങ്കിലും ഒന്നു കാണണം എന്നതു മാത്രം ആയിരുന്നു. അതിനു വേണ്ടി സക്കായി മുമ്പോട്ട് ഓടി ഒരു കാട്ടത്തിമേൽ കയറി. വളർച്ചയിൽ കുറിയവൻ ആയ സക്കായി കഷ്ടപ്പെട്ടാണ് കാട്ടത്തിയിൽ കയറിയത്. സക്കായിയുടെ ആഗ്രഹം മനസ്സിലാക്കിയ യേശുക്രിസ്തു ആ സ്ഥലത്ത് എത്തിയപ്പോൾ "സക്കായിയേ വേഗം ഇറങ്ങിവാ, ഞാൻ ഇന്നു നിന്റ വീട്ടിൽ പാർക്കേണ്ടതാകുന്നു എന്നു അവനോട് പറഞ്ഞു." സക്കായിയുടെ ആഗ്രഹം യേശുക്രിസ്തുവിനെ ഒന്നു കാണുക മാത്രം ആയിരുന്നു.എന്നാൽ സക്കായിയുടെ ആഗ്രഹം മനസ്സിലാക്കിയ യേശുക്രിസ്തു സക്കായിയുടെ വീട്ടിൽ പാർക്കാൻ ആഗ്രഹിക്കുന്നു.യേശുക്രിസ്തുവിനെ കണ്ട സക്കായി ഉടൻ മാനസാന്തരപ്പെട്ട് താൻ ചതിവായി വാങ്ങിയതിന് നാലു മടങ്ങു മടക്കി കൊടുക്കാം എന്ന് യേശുക്രിസ്തുവിനോട് അറിയിക്കുന്നു. പ്രിയരേ, നമ്മുടെ ഹൃദയത്തിലെ ഓരോ ആഗ്രഹങ്ങളും നന്നായി അറിയുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. സക്കായിയുടെ ആഗ്രഹം മനസിലാക്കി സക്കായിയോട് കൂടി പാർക്കാൻ ആഗ്രഹിച്ച ദൈവം നമ്മുടെയും ദൈവം ആണ്. ആ ദൈവം നമ്മെ ജീവപര്യന്തം വഴി നടത്തും.

Monday, 13 October 2025

"സമീപസ്ഥനായ ദൈവം."

സമീപസ്ഥനായ ദൈവം. യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. സങ്കീർത്തനങ്ങൾ 145:18 കുരുടനു  ആവശ്യം കാഴ്ച പ്രാപിക്കുക എന്നതായിരുന്നു. സൃഷ്ടിതാവ് അവന്റെ ആവശ്യം മനസ്സിലാക്കിയപ്പോൾ അവനു സൗഖ്യം പ്രദാനം നൽകി. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് മുമ്പിൽ ഇന്നും ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും.നിങ്ങളെ ഭാരപ്പെടുത്തുന്ന പ്രയാസപ്പെടുത്തുന്ന വിഷയം എന്തായിരുന്നാലും അത് സൃഷ്ടിതാവിനോട് അറിയിക്കുക. സൃഷ്ടിതാവ് അതിനു പരിഹാരം അരുളുക തന്നെ ചെയ്യും. പ്രിയരേ സൃഷ്ടിതാവ് നിങ്ങളുടെ പ്രാർത്ഥനയ്ക്കു മുമ്പിൽ ഉത്തരം അരുളുന്ന ദൈവം ആണ്. നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ അത് സൃഷ്ടിതാവിനോട് അറിയിക്കുക.സൃഷ്ടിതാവ് നിങ്ങളുടെ പ്രാർത്ഥനകൾക് നിലവിളികൾക്ക് മുമ്പിൽ ഉത്തരം അരുളുക തന്നെ ചെയ്യും

"കൂരിരുളിൽ വെളിച്ചം പകരുന്ന ദൈവം."

കൂരിരുളിൽ വെളിച്ചം പകരുന്ന ദൈവം. "കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ".(സങ്കീർത്തനങ്ങൾ 23:4) ജീവിതത്തിന്റെ കൂരിരുൾ സമാനമായ അവസ്ഥകളിൽ ദൈവം വെളിച്ചമായി നമ്മോട് കൂടെയുണ്ട്. കൂരിരുൾ പാതയിൽ ഒരു സഹായവും എവിടെ  നിന്നും ലഭിച്ചില്ലന്ന് വരാം.   ജീവിതത്തിന്റെ കൂരിരുൾ പാതയിൽ നമ്മുടെ ആശ്രയം ദൈവത്തിൽ തന്നെ ആയിരുന്നാൽ ദൈവം വെളിച്ചമായി നമ്മോടൊപ്പം ഉണ്ടായിരിക്കും. ജീവിതത്തിന്റെ ഇരുൾ നിറഞ്ഞ പാതകളിൽ വഴി അറിയാതെ ദിശ അറിയാതെ ഭാരപ്പെടുമ്പോൾ ദൈവത്തിൽ ശരണം അർപ്പിക്കുക. ദൈവം കടന്നു പോകേണ്ടുന്ന വഴി കാണിച്ചു തരും.കൂരിരുൾ പോലെ ഭീതിപ്പെടുത്തുന്ന സാഹചര്യത്തിൽ ദൈവം തുണയായി കൂടെ വരും. കുരിരുളിൽ ദൈവം അഗ്നി മേഘ സ്തംഭം ആയി യിസ്രായേൽ മക്കളോട് കൂടെയിരുന്നതുപോലെ  നമ്മോടും കൂടെയിരിക്കും. പ്രിയരേ, കുരിരുൾ പോലെയുള്ള സാഹചര്യത്തിൽ ദൈവത്തിൽ തന്നെ ശരണം അർപ്പിക്കുക. ദൈവം വെളിച്ചം ആയി നിങ്ങളുടെ പാതയിൽ ഉടനീളം നിങ്ങളുടെ പാതയെ പ്രകാശ പൂരിതമാക്കും.

Sunday, 12 October 2025

"ദൈവ ശബ്ദം കേട്ട് അനുസരിക്കുക."

ദൈവ ശബ്ദം കേട്ട് അനുസരിക്കുക. "അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു. (ലൂക്കൊസ് 5:5). ഗന്നേസരെത്ത് തടാകത്തിൽ രാത്രി മുഴുവൻ വലവീശിയ പത്രോസിന്  മീൻ ഒന്നും ലഭിക്കാതെ ഭാരപ്പെട്ടിരിക്കുമ്പോൾ ആണ് യേശുക്രിസ്തു  പത്രോസിനോട് പടകിന്റെ വലതു ഭാഗത്തു വല വീശുവാൻ  പറഞ്ഞത്. പത്രോസിനു പരിചയം ഉള്ള ഗന്നേസരെത്ത് തടാകത്തിൽ പത്രോസിന്റെ പ്രവർത്തന പരിചയം ഒന്നും പത്രോസിന് സഹായകമായില്ല. പലപ്പോഴും ദൈവത്തെ കൂടാതെ സ്വന്ത കഴിവിൽ ആശ്രയിക്കുമ്പോൾ പത്രോസിനെ പോലെ പരാജയപെടുവാൻ ഉള്ള സാധ്യത ഉണ്ട്. പത്രോസ് യേശുക്രിസ്തുവിന്റെ വാക്ക് അനുസരിച്ചപ്പോൾ പത്രോസിന്റെ പ്രതീക്ഷകൾക്ക് വിപരീതമായി പെരുത്ത മീൻകൂട്ടം പത്രോസിന് ലഭിച്ചു. പ്രിയരേ, സ്വന്ത കഴിവിലും അനുഭവ സമ്പത്തിലും ആശ്രയിക്കാതെ ദൈവത്തിന്റെ ശബ്ദം കേട്ട് അനുസരിക്കുവാണെങ്കിൽ അസാധ്യം എന്നു ചിന്തിക്കുന്ന മേഖലകളിൽ ദൈവം നിങ്ങൾക്ക് വേണ്ടി അത്ഭുതം പ്രവർത്തിക്കും.

"ബുദ്ധിയുള്ള മനുഷ്യൻ"

ബുദ്ധിയുള്ള മനുഷ്യൻ. "ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേൽ വീടുപണിത ബുദ്ധിയുള്ള മനുഷ്യനോട് തുല്യനാകുന്നു."(മത്തായി 7:24) തിരുവചനം അനുസരിച്ചു അതിൻപ്രകാരം ജീവിക്കുന്ന മനുഷ്യനെ ബുദ്ധിയുള്ള മനുഷ്യനോടായാണ് കർത്താവായ യേശുക്രിസ്തു ഉപമിച്ചത്.ബുദ്ധിയുള്ള മനുഷ്യന്റെ ജീവിതത്തിന്  നേർക്ക് എന്തെല്ലാം പ്രതിക്കൂലങ്ങൾ വന്നാലും എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും എന്തെല്ലാം കഷ്ടതകൾ വന്നാലും  ബുദ്ധിയുള്ള മനുഷ്യൻ ഭയപ്പെടുക ഇല്ല, കുലുങ്ങുകയും ഇല്ല. ബുദ്ധിയുള്ള മനുഷ്യന്റെ ജീവിതത്തിനു നേരെ വൻ പ്രതിക്കൂലങ്ങൾ ആഞ്ഞടിച്ചാലും വൻ കഷ്ടതകൾ വന്നാലും ബുദ്ധിയുള്ള മനുഷ്യൻ തളർന്നു പോകയില്ല.ഒരു വിധത്തിലും ബുദ്ധിയുള്ള മനുഷ്യനെ തകർക്കുവാൻ സാധ്യമല്ല. ദൈവത്തിൽ ആശ്രയിക്കുന്ന, വചനം പ്രമാണിക്കുന്ന ബുദ്ധിയുള്ള മനുഷ്യനെ ഒരു കഷ്ടതയ്ക്കും ഒരു പ്രതികൂലത്തിനും തകർത്തുകളയുവാൻ സാധ്യമല്ല.ഏതു പ്രതിസന്ധികളുടെയും നടുവിൽ ബുദ്ധിയുള്ള മനുഷ്യൻ ഉറച്ചു നിൽക്കും. പ്രിയരേ,ദൈവവചനം പ്രമാണിക്കുന്ന വ്യക്തി ആണ് താങ്കൾ എങ്കിൽ ജീവിതത്തിൽ കഷ്ടതകൾ, പ്രതിക്കൂലങ്ങൾ, പ്രതിസന്ധികൾ ഒക്കെ വരാം അതു താങ്കളെ ജയിക്കുക ഇല്ല.

Friday, 10 October 2025

"ദൈവത്തിലുള്ള പ്രത്യാശ."

ദൈവത്തിലുള്ള പ്രത്യാശ. "യഹോവയിങ്കൽ പ്രത്യാശവയ്ക്കുക ; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ ". സങ്കീർത്തനങ്ങൾ 27:14 ജീവിതത്തിൽ പ്രതിസന്ധികളും ഒറ്റപെടലുകളും വർധിക്കുമ്പോൾ അതിനു മുമ്പിൽ പതറാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുവാൻ ആണ് ലേഖകൻ തന്റെ അനുഭവത്തിൽ നിന്ന് നമ്മെ ഓർമിപ്പിക്കുന്നത്. ഏതു പ്രതിസന്ധിയുടെയും നടുവിൽ തളർന്നു പോകാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുമ്പോൾ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഉള്ള കൃപ ദൈവം പകരും. ചില സാഹചര്യങ്ങളിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ട് നിരാശപ്പെട്ട് ഇരിക്കുമ്പോൾ ആശ്രയമായി ദൈവം കൂടെയുണ്ടെന്നുള്ള വസ്തുത നാം മറന്നുപോകരുത്. നമ്മുടെ ഹൃദയം ദൈവത്തിൽ ഉറച്ചിരുന്നാൽ സാഹചര്യങ്ങൾക്ക് നമ്മെ നിരാശപെടുത്തുവാൻ സാധ്യമല്ല. പ്രിയരേ, ജീവിത സാഹചര്യങ്ങൾ മൂലം താങ്കൾ നിരാശപ്പെട്ടിരിക്കുവാണോ?ദൈവത്തിൽ പ്രത്യാശ വയ്ക്കുക. താങ്കളുടെ ഹൃദയം ദൈവത്തിൽ ഉറച്ചിരിക്കട്ടെ. ദൈവം താങ്കളുടെ സഹായകൻ ആയി എപ്പോഴും കൂടെയുണ്ട്.

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...