Agape
Tuesday, 9 January 2024
"യഹോവ നമ്മോടു കൂടെ ഇല്ലായിരുന്നുവെങ്കിൽ."
യഹോവ നമ്മോടു കൂടെ ഇല്ലായിരുന്നുവെങ്കിൽ.
യഹോവ നമ്മോടു കൂടെ ഇല്ലായിരുന്നെങ്കിൽ നാം ഇന്ന് ഈ ഭൂമിയിൽ കാണുമോ. യഹോവ നമ്മോടു കൂടെ ഇരുന്നത് കൊണ്ടാണ് നാം ഇന്ന് ഈ പ്രഭാതത്തെ കാണുന്നത്. നാം പലപ്പോഴും ദൈവസന്നിധിയിൽ നിന്ന് അകന്നു പോയപ്പോഴും ദൈവം നമ്മെ തള്ളിക്കളഞ്ഞില്ല.ദൈവത്തിന്റെ സ്നേഹം അവർണ്ണനീയം ആണ്. ദൈവത്തിന്റെ കരുതൽ ശ്രേഷ്ഠമാണ്. ദൈവം നമ്മോടു കൂടെയിരുന്നത് കൊണ്ട് നാം ഇന്ന് ഇതുവരെ എത്തി.
Monday, 8 January 2024
"എന്റെ ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല."
എന്റെ ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല.
യോസേഫ് പൊട്ടകുഴിയിൽ വീണതും കാരാഗ്രഹത്തിൽ കിടന്നതും ദൈവം അറിഞ്ഞു തന്നെയാണ്. യോസേഫ് പൊട്ടകുഴിയിൽ വീണത് കൊണ്ടെല്ലേ മിദ്യാന കച്ചവടക്കാർക്ക് യോസെഫിനെ വിൽക്കുവാൻ ഇടയായതും മിസ്രയിമിൽ യോസേഫ് എത്തിയതും. ഈ കഷ്ടങ്ങൾ യോസെഫിന്റ ജീവിതത്തിൽ സംഭവിച്ചില്ലെങ്കിൽ യോസേഫ് മിസ്രയിമിലെ രണ്ടാമൻ ആകുക ഇല്ലായിരുന്നു . ആകയാൽ ദൈവം അറിയാതെ നന്മ ആയാലും തിന്മ ആയാലും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല.ചില കഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ അനുഗ്രഹത്തിന്റ താക്കോൽ ആണ്.
Saturday, 6 January 2024
"കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നതെന്തിന്."
കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നതെന്തിന്.
കരുതുവാൻ ഒരു ദൈവം ഉള്ളപ്പോൾ നാം കലങ്ങുന്നതെന്തിന് വേണ്ടി . ഉള്ളം കലങ്ങുന്ന വേളയിൽ ദൈവസന്നിധിയിൽ ആ വിഷയം സമർപ്പിക്കുക. ദൈവം അതിനു പരിഹാരം ഒരുക്കും.ദൈവത്തിന്റെ കരങ്ങളിൽ നാം വിഷയം സമർപ്പിച്ചിട്ട് വീണ്ടും നാം ഭാരപ്പെടരുത്. ദൈവത്തിന്റെ സമയത്ത് ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും. നാം വെറുതെ ഭാരപ്പെട്ടതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. നമ്മുടെ ഉള്ള സമാധാനം കൂടി നഷ്ടപ്പെടും. ആകയാൽ കരുതുന്ന ദൈവത്തിൽ ആശ്രയിക്ക.
"നിലവിളി കേൾക്കുന്ന ദൈവം."
നിലവിളി കേൾക്കുന്ന ദൈവം.
കുരുടൻ യേശുവിനോട് നിലവിളിച്ചു തനിക്ക് കാഴ്ച ലഭിക്കുവാൻ വേണ്ടി.കുരുടന്റെ നിലവിളി കേട്ട് യേശുനാഥൻ നിന്നു.കുരുടനു കാഴ്ച നൽകി. ഇന്നും നാം ആവശ്യഭാരത്തോടെ ദൈവത്തോട് നിലവിളിച്ചാൽ ദൈവം നമ്മുടെ നിലവിളിക്കു മുമ്പിൽ നിൽക്കും.ദൈവം നമ്മുടെ വിഷയത്തിന് പരിഹാരം നൽകും.
Wednesday, 3 January 2024
"പ്രതിസന്ധികളിൽ തളർന്നു പോകരുതേ."
പ്രതിസന്ധികളിൽ തളർന്നു പോകരുതേ.
പ്രതിസന്ധികൾ ജീവിതത്തിൽ വരുമ്പോൾ തളർന്നു പോകാതെ കർത്താവിൽ ആശ്രയിക്ക. കാറ്റും കോളും ജീവിതമാകുന്ന പടകിനു നേരെ ആഞ്ഞടിക്കുമ്പോൾ പടകിൽ ഉള്ള യേശുനാഥനോട് വിളിച്ചപേക്ഷിക്ക. യേശുനാഥൻ നമ്മുടെ ജീവിതത്തിലെ കാറ്റിനെയും കടലിനെയും ശാന്തമാക്കും. പ്രതിസന്ധി വന്നു എന്നുകരുതി നിരാശരായി തീരാതെ ദൈവത്തിൽ ആശ്രയിക്കുക.
Tuesday, 2 January 2024
"വിശ്വാസത്തോടെ മുന്നോട്ടുള്ള യാത്ര"
വിശ്വാസത്തോടെ മുന്നോട്ടുള്ള യാത്ര.
നമ്മുടെ ജീവിതം ആകുന്ന യാത്രയിൽ മുന്നോട്ട് സഞ്ചരിക്കുമ്പോൾ പലവിധത്തിൽ ഉള്ള പ്രശ്നങ്ങളെ തരണം ചെയ്യേണ്ടി വരും. വിശ്വാസം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ഏതു പ്രതിക്കൂലത്തേയും തരണം ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കും. നമ്മുടെ ജീവിതയാത്ര മറുകരയിൽ എത്തുവോളം ദൈവം തണലായി നമ്മോടു കൂടെ ഉണ്ട്.
"പുതുവർഷം"
പുതുവർഷം.
കഴിഞ്ഞ ആണ്ടുകൾ ദൈവം നമ്മെ ക്ഷേമത്തോടെ പരിപാലിച്ചു. ഈ പുതുവർഷം നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും പകരുവാൻ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. ദൈവത്തിന്റെ സാന്നിധ്യം ഈ പുതുവർഷത്തിൽ നമ്മോടു കൂടെ ഇരുന്നാൽ നാം കൃതാർത്ഥരായി തീരും. കഴിഞ്ഞ ആണ്ടിലെ നമ്മുടെ ജീവിതത്തിൽ വന്നുപോയ കുറവുകൾ നാം തിരുത്തി ദൈവത്തിനു ഹിതമാം വണ്ണം ജീവിക്കാൻ നാം ശ്രമിച്ചാൽ ദൈവത്തിന്റെ സാന്നിധ്യം നമ്മോടു കൂടെ പോരും. ഈ പുതുവർഷം ദൈവം ജീവിതത്തിൽ അനുഗ്രഹങ്ങളും നന്മകളും ചൊരിയുന്ന ഒരു വർഷമായി തീരാൻ സർവ്വശക്തനോട് നമുക്ക് പ്രാർത്ഥിക്കാം.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...