Agape
Tuesday, 12 September 2023
"പ്രത്യാശ "
പ്രത്യാശ.
നാം ഇന്നു അനുഭവിക്കുന്ന കഷ്ടതകളിൽ നിന്നു ഒരു വിടുതൽ ഉണ്ട് എന്നുള്ള പ്രത്യാശ നമ്മെ ഭരിക്കുന്നു. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു കർത്താവ് എടുത്തു പറഞ്ഞിരിക്കുന്നു. ഭൂമിയിൽ ജീവിക്കുമ്പോൾ കഷ്ടതകൾ ഉണ്ട്. അതിനെ തരണം ചെയ്യാൻ ദൈവം സഹായിക്കും. നാം കഷ്ടതകളിൽ കൂടി കടന്നു പോകുമ്പോഴും നമ്മെ അതിൽ നിന്ന് വിടുവിക്കുന്ന ദൈവം ഉണ്ട്. അതിലുപരി കഷ്ടതയില്ലാത്ത നാട്ടിൽ നാം ഒരു ദിവസം എത്തി ചേരും. അന്ന് നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം ദൈവം തുടച്ചുമാറ്റും.
Monday, 11 September 2023
"ഭാരം വഹിക്കുന്ന ദൈവം "
ഭാരം വഹിക്കുന്ന ദൈവം.
നമ്മുടെ ഭാരങ്ങൾ വഹിക്കുവാൻ സർവ്വ ശക്തനായ ദൈവം ഉണ്ട്. നാം നമ്മുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ ഇറക്കി വയ്ക്കുക. അപ്പോൾ നമ്മുക്ക് ആശ്വാസം ലഭിക്കും. നമ്മുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ ഇറക്കി വച്ചാൽ നാം നിരാശപെടേണ്ടി വരില്ല. നമ്മുടെ ഏതു വിഷയവും നമുക്ക് ദൈവസന്നിധിയിൽ സമർപ്പിക്കുവാൻ കഴിയും ദൈവം ആ വിഷയത്തിന് പരിഹാരം വരുത്തും. നാം നമ്മുടെ ഭാരങ്ങൾ തനിയെ വഹിച്ചാൽ കൂടുതൽ ക്ഷീണിതർ ആയിതീരും. നാം ദൈവസന്നിധിയിൽ ഭാരങ്ങൾ ഇറക്കി വയ്ക്കുമ്പോൾ ദൈവം നമ്മുടെ വിഷയത്തിന്മേൽ പരിഹാരം വരുത്തും.
Sunday, 10 September 2023
"ഒരിക്കലും കൈവിടാത്ത ദൈവം."
ഒരിക്കലും കൈവിടാത്ത ദൈവം.
ആരെല്ലാം നമ്മെ ഉപേക്ഷിച്ചാലും ഒരിക്കലും ദൈവം നമ്മെ ഉപേക്ഷിക്കുക ഇല്ല. ജീവിതത്തിൽ പ്രതിസന്ധികൾ വർധിക്കുമ്പോൾ നാം സ്നേഹിക്കുന്ന നമ്മെ സ്നേഹിക്കുന്ന പലരും നമ്മെ ഉപേക്ഷിച്ചന്ന് വരാം. ദൈവം ഇപ്രകാരം പറയുന്നു പെറ്റതള്ള തന്റെ കുഞ്ഞിനെ മറന്നാലും ദൈവം നമ്മെ ഒരുനാളും മറക്കുക ഇല്ല. നാം മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ ദൈവത്തിൽ ആശ്രയിക്കുന്നത് നല്ലത്. ഏതു പ്രതികൂലത്തിന്റെ നടുവിലും നമ്മെ ആശ്വസിപ്പിച്ചു നമുക്ക് വിടുതൽ തരുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവത്തിൽ നമ്മുക്ക് ആശ്രയിക്കാം.ആ ദൈവം അന്ത്യത്തോളം നമ്മെ വഴി നടത്തും.
Saturday, 9 September 2023
"നമ്മുടെ തല ഉയർത്തുന്ന ദൈവം."
നമ്മുടെ തല ഉയർത്തുന്ന ദൈവം.
ഇന്നു നമ്മൾ വിവിധ പ്രശ്നങ്ങൾ മൂലം നിന്ദിതരായിരിക്കാം. മറ്റുള്ളവരുടെ മുമ്പിൽ തല ഉയർത്തുവാൻ കഴിയാതെ ഭാരപ്പെട്ടിരിക്കുവായിരിക്കാം. ഏതു വിഷയത്തിൽ നമ്മൾ നിന്ദിതർ ആയോ അതേ വിഷയത്തിൽ അതേ സ്ഥാനത്തു നമ്മുടെ തല ഉയർത്തി ദൈവം നമ്മെ മാനിക്കും. ദൈവത്തെ സേവിക്കുവാൻ ഇറങ്ങിയിട്ട് ഇന്നുവരെ ആരുടേയും തല എല്ലാനാളും ദൈവം തല താഴ്ത്തിയിരിക്കുവാൻ അനുവദിച്ചിട്ടില്ല . ദൈവം നമ്മുടെ അവസ്ഥകൾക്ക് ഭേദം വരുത്തും. നമ്മെ തീർച്ചയായും ദൈവം മാനിക്കും.
Friday, 8 September 2023
"തളർന്നു പോയവനെ താങ്ങുന്ന ദൈവം."
തളർന്നു പോയവനെ താങ്ങുന്ന ദൈവം.
ദൈവത്തിനു വേണ്ടി വൻകാര്യങ്ങൾ ചെയ്ത ഏലിയ പ്രവാചകൻ ഇസബെലിന്റെ ഭീഷണിക്കു മുമ്പിൽ തളർന്നുപോയി. ദൈവദൂതൻമാർ വന്നു ഏലിയാവിനെ ബലപ്പെടുത്തി. നാമും പലവിധ പ്രശ്നങ്ങളുടെ നടുവിൽ തളർന്നു ഇരുന്നപ്പോൾ ദൈവം നമ്മെ ആശ്വസിപ്പിച്ചു . നമ്മെ ആശ്വസിപ്പിക്കാൻ ആരുമില്ലെങ്കിലും ദൈവം നമ്മെ ആശ്വസിപ്പിക്കും. ദൈവം നമ്മെ മുന്നോട്ട് താങ്ങി നടത്തും. നമ്മെ ദൈവത്തിന്റെ കൈകളിലേന്തി ആശ്വസിപ്പിക്കും. കഴിഞ്ഞ കാല ജീവിതങ്ങളിൽ നമ്മെ ആശ്വസിപ്പിച്ച ദൈവം അന്ത്യത്തോളം നമ്മോടു കൂടെയിരുന്നു നമ്മെ ആശ്വസിപ്പിച്ചു വഴി നടത്തും.
Thursday, 7 September 2023
"യേശു എന്റെ കൂടെയുണ്ടെങ്കിൽ ആധിയെന്തിന്?"
യേശു എന്റെ കൂടെയുണ്ടെങ്കിൽ ആധിയെന്തിന്?
ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, കഷ്ടതകൾ, പ്രതിസന്ധികൾ വരുമ്പോൾ യേശുനാഥൻ കൂടെയുണ്ടെങ്കിൽ ആധി എന്തിനു?യേശുനാഥൻ നമ്മുടെ കൂടെ ഉണ്ടെങ്കിൽ നാം ഭാരപ്പെടേണ്ട ആവശ്യമില്ല . ക്രിസ്തീയ ജീവിതത്തിൽ കഷ്ടത, പ്രതിക്കൂലങ്ങൾ, പ്രതിസന്ധികൾ എന്നിവ ഉണ്ട് എങ്കിലും അതിനെ തരണം ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കും.യേശു നാഥൻ നമ്മുടെ പടകിൽ ഉണ്ടെങ്കിൽ നാം ഭയപ്പെടേണ്ട ആവശ്യമില്ല.നമ്മുടെ ജീവിതമാം പടകിനെ കർത്താവ് നയിച്ചോളും.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...






