Agape
Wednesday, 6 September 2023
"കർത്താവ് കൂടെയുള്ളപ്പോൾ ഭയം ലേശം വേണ്ടിനിയും."
കർത്താവ് കൂടെയുള്ളപ്പോൾ ഭയം ലേശം വേണ്ടിനിയും.
പിതാവിന്റെ കരങ്ങൾ പിടിച്ചു സഞ്ചരിക്കുന്ന കുഞ്ഞ് ഭയപ്പെടാറുണ്ടോ? ഇല്ല.ആ കുഞ്ഞിന് ഉറപ്പുണ്ട് താൻ പിതാവിന്റെ കരങ്ങളിൽ സുരക്ഷിതൻ ആണെന്ന്. നാം ദൈവത്തിന്റെ കരങ്ങളിൽ മുറുകെ പിടിച്ചാൽ എന്തെല്ലാം പ്രതിക്കൂലങ്ങൾ നമുക്കെതിരെ വന്നാലും നാം സുരക്ഷിതൻ ആയിരിക്കും. ഏതു പ്രതികൂലത്തിന്റ നടുവിലും ഭയപ്പെടാതെ ദൈവത്തിൽ ആശ്രയിച്ചു ഉറച്ചു നിൽക്കും.
Tuesday, 5 September 2023
"നിത്യതേജസ്സിൻ ഘനം ഓർക്കുമ്പോൾ ഇഹത്തിലെ കഷ്ടങ്ങൾ സാരമില്ല."
നിത്യതേജസ്സിൻ ഘനം ഓർക്കുമ്പോൾ ഇഹത്തിലെ കഷ്ടങ്ങൾ സാരമില്ല.
ദൈവം നമുക്ക് ഒരുക്കി വച്ചിരിക്കുന്ന നിത്യ തേജസ്സിൻ ഘനം നാം ഓർക്കുക ആണെങ്കിൽ ഈ ലോകത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണുവാൻ നമുക്ക് കഴിയും. ക്രിസ്തു ശിഷ്യന്മാർ തങ്ങളുടെ ജീവിതത്തിൽ കൊടിയ പീഡകൾ വന്നപ്പോൾ ദൈവം ഒരുക്കി വച്ചിരിക്കുന്ന നിത്യസന്തോഷം ഓർത്തപ്പോൾ അവർക്ക് കഷ്ടങ്ങൾ സാരമില്ല എന്നു തോന്നി. പാരിൽ നാം പാർക്കുന്ന അല്പായുസ്സിൽ നേരിടുന്ന നൊടി നേരത്തേക്കുള്ള കഷ്ടങ്ങൾ നിത്യ സന്തോഷം ഓർക്കുമ്പോൾ സാരമില്ല എന്നു ചിന്തിക്കുവാൻ നമുക്ക് സാധിക്കും
Monday, 4 September 2023
"കരുതുന്ന ദൈവം ഉള്ളപ്പോൾ നാം കലങ്ങുന്നതെന്തിന്?"
കരുതുന്ന ദൈവം ഉള്ളപ്പോൾ നാം കലങ്ങുന്നതെന്തിന്?
പലപ്പോഴും പല വിഷയങ്ങൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നമ്മുടെ ഉള്ളം കലങ്ങാറുണ്ട്. അപ്പോൾ നാം നമ്മുടെ വിഷയങ്ങളെ വലുതായി കാണുന്നത് കൊണ്ടാണ് നാം കലങ്ങുന്നത്. നാം നേരിടുന്ന വിഷയങ്ങൾ പരിഹരിക്കാൻ നമുക്കൊരു ദൈവം ഉണ്ടെന്നുള്ള വിശ്വാസം ഉണ്ടെങ്കിൽ നാം നമ്മുടെ വിഷയങ്ങളുടെ മുമ്പിൽ കുലുങ്ങിപോകത്തില്ല. ദൈവത്തിൽ ആശ്രയിക്കുക നമ്മുടെ ഏതു വിഷയവും പരിഹരിക്കാൻ ദൈവം ഉള്ളപ്പോൾ നാം എന്തിന് കലങ്ങണം
Sunday, 3 September 2023
"നിന്റെ ദൈവം എന്റെ ദൈവം."
നിന്റെ ദൈവം എന്റെ ദൈവം.
രൂത്ത് തന്റെ അമ്മാവിയമ്മയോട് പറയുന്ന വാചകം ആണിത് . രൂത്തിന്റെ ഭർത്താവ് മരിച്ചതിനെ തുടർന്ന് തന്റെ അമ്മാവിയമ്മയോട് പറയുന്ന വാചകം ആണ്. രൂത്ത് തന്റെ അമ്മാവിയമ്മയായ നവോമിയിൽ ജീവനുള്ള ദൈവത്തെ കണ്ടത്തി. തന്റെ മരുമകൾക്ക് ജീവനുള്ള ദൈവത്തെ കാണിച്ചുകൊടുക്കാൻ നവോമി ഒരു മാതൃക ആയിരുന്നു. കർത്താവിനെ അറിയാത്തവർക്ക് കർത്താവിനെ അറിയുവാൻ നാമൊരു മാതൃക ആയിത്തീരണം. നമ്മുടെ ജീവിതം, സംസാരം, പ്രവർത്തി എന്നിവ മറ്റുള്ളവരെ കർത്താവിനെ അറിയുവാൻ ഒരു മുഖാന്തരം ആക്കുവാൻ നാം ശ്രമിച്ചാൽ. അനേകർ ജീവിക്കുന്ന ദൈവത്തെ രുചിച്ചു അറിയുവാൻ ഇടയായി തീരും.
Saturday, 2 September 2023
"നിന്ദയെ മാനപാത്രമാക്കി മാറ്റുന്ന ദൈവം "
നിന്ദയെ മാനപാത്രമാക്കി മാറ്റുന്ന ദൈവം.
ബൈബിളിൽ അനേകരുടെ നിന്ദയെ ദൈവം മാനമാക്കി മാറ്റി. ഹന്നായുടെ നിന്ദയെ ദൈവം മാനമാക്കി മാറ്റി. യബ്ബേസിന്റെ നിന്ദയെ ദൈവം തുടച്ചു മാറ്റി. നമ്മുടെ ജീവിതത്തിൽ നിന്ദകൾ വരാം അവയെ മനപാത്രമാക്കി ദൈവം മാറ്റും. അതിനു നമ്മുടെ പ്രാർത്ഥന അനിവാര്യം ആണ്.
Friday, 1 September 2023
"സകല പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോൾ ഇറങ്ങി വരുന്ന ദൈവം."
സകല പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോൾ ഇറങ്ങി വരുന്ന ദൈവം.
നമ്മുടെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു എന്നു നാം കരുതുന്ന വേളയിൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. ഇനി ഒരു സാധ്യതയും ജീവിതത്തിൽ ഇല്ല, ഇനി ഒരു വിടുതലും ജീവിതത്തിൽ ഇല്ല എന്നു നമ്മൾ കരുതുമ്പോൾ ആണ് ദൈവം നമുക്കു വേണ്ടി ഇറങ്ങി വരുന്നത്. ദൈവം നമ്മുടെ വിശ്വാസത്തെ പരിശോധിക്കുക ആണ് ചെയ്യുന്നത്.ജീവിതത്തിലെ പ്രതികൂലത്തിന്റെ അവസാന നിമിഷം ആയിരിക്കും ദൈവം നമുക്ക് വേണ്ടി ചിലപ്പോൾ ഇറങ്ങി വരിക. മീൻപിടിത്തത്തിൽ അഗ്രഗണ്യനായ പത്രോസ് ഒരു രാത്രി മുഴുവൻ അധ്വാനിച്ചു ഒന്നും കിട്ടിയില്ല. അവസാനം നിരാശയോടെ മടങ്ങുവാൻ ഇരിക്കുമ്പോൾ ആണ് യേശുനാഥൻ വന്നു പത്രോസിന്റെ പടകിനെ നിറച്ചത്.
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...






