Agape

Sunday, 1 June 2025

"ദൈവവചനം പാപത്തെ ജയിക്കുന്നു."

ദൈവവചനം പാപത്തെ ജയിക്കുന്നു. "ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു."(സങ്കീർത്തനങ്ങൾ 119:11) ദൈവത്തിന്റെ വചനങ്ങൾ നമ്മുടെ ഹൃദയത്തിൽ സംഗ്രഹിച്ചാൽ പാപത്തോടും പരീക്ഷകളോടും പ്രലോഭനങ്ങളോടും എതിർത്തു നിന്ന് ജയിക്കുവാൻ നമുക്ക് സാധിക്കും.പിശാച് നമ്മെ പാപത്തിൽ വീഴിക്കുവാൻ ശ്രമിക്കുമ്പോൾ ദൈവവചനം നമ്മെ പാപത്തിൽ നിന്ന് ഒഴിഞ്ഞു ഇരിക്കുവാൻ സഹായിക്കുന്നു. യേശുക്രിസ്തുവിനെ സാത്താൻ പരീക്ഷിച്ചപ്പോൾ കർത്താവ് ദൈവവചനം ഉപയോഗിച്ചാണ് സാത്താന്റെ പരീക്ഷണങ്ങളോട് വിജയിച്ചത്.നമ്മുടെ ഉള്ളിൽ വചനം സംഗ്രഹിച്ചാൽ ദൈവവചനം എന്ന വാൾ ഉപയോഗിച്ച് പിശാചിനോട് എതിർത്തു നിന്ന് പാപത്തിൽ നിന്ന് വിജയം നേടുവാൻ നമുക്ക് സാധിക്കും. ദൈവത്തിന്റെ വചനം അനുദിന ജീവിതത്തിനു കാലിനു ദീപവും പാതയ്ക്ക് പ്രകാശവും ആകുന്നു.നാം പോകേണ്ടുന്ന പാതയിൽ നമുക്ക് വെളിച്ചമായി നമ്മുടെ മുമ്പിൽ ദൈവവചനം ഉണ്ട്.ദൈവത്തിന്റെ വചനം നമ്മുടെ പാതയിൽ ഒളിഞ്ഞിരിക്കുന്ന പാപത്തിന്റെ കെണിയിൽ നാം അകപ്പെടാതെ മുന്നോട്ട് പോകുവാൻ നമുക്ക് വെളിച്ചം പകരുന്നു. പ്രിയരേ, ദൈവത്തിന്റെ വചനം ഹൃദയത്തിൽ സംഗ്രഹിക്കുക. ദൈവവചനം പാപത്തോട് എതിർത്തു നിന്ന് വിജയം വരിക്കുവാൻ താങ്കളെ സഹായിക്കും.ദൈവവചനം പാപത്തിന്റെ കെണിയിൽ നിന്ന് താങ്കളെ വിടുവിക്കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...