Agape

Sunday, 1 June 2025

"നമുക്ക് വേണ്ടി യുദ്ധം ചെയ്യുന്ന ദൈവം "

നമുക്ക് വേണ്ടി യുദ്ധം ചെയ്യുന്ന ദൈവം. "യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നുപറഞ്ഞു."(പുറപ്പാട് 14:14) യിസ്രായേൽ മക്കൾ മിസ്രയിമിൽ നിന്ന് യാത്ര പുറപ്പെട്ടു ചെങ്കടൽ തീരത്ത് എത്തിയപ്പോൾ അവരെ വിട്ടയച്ച മിസ്രയിം രാജാവായ ഫറവോൻ രഥം കെട്ടിച്ചു പടജ്ജനത്തെയും വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയിമിലെ സകല രഥങ്ങളെയും കൂട്ടി യിസ്രായേൽ മക്കളെ പിന്തുടർന്നു ചെന്നു. ഫറവോനും സൈന്യവും പിന്നാലെ വരുന്നത് കണ്ട് യസ്രായേൽ മക്കൾ ഏറ്റവും ഭയപ്പെട്ടു യഹോവയോട് നിലവിളിച്ചു. യിസ്രായേൽ മക്കളോട് മോശെ അരുളിച്ചെയ്താണ്" നിങ്ങൾ ഭയപ്പെടേണ്ട, ഉറച്ചു നില്പിൻ, യഹോവ നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യും". മോശെ പറഞ്ഞതനുസരിച്ച യിസ്രായേൽ മക്കൾ ചെങ്കടൽ കടന്നു മറുകരയിൽ എത്തി. യിസ്രായേൽ മക്കളുടെ പിന്നാലെ വന്ന ഫറവോനും സൈന്യവും ചെങ്കടലിൽ നശിച്ചു പോയി. ദൈവം യിസ്രായേൽ മക്കൾക്ക്‌ വേണ്ടി ഫറവോനോടും സൈന്യത്തോടും യുദ്ധം ചെയ്ത് അവരെ ഇല്ലായ്മ ചെയ്തു. യിസ്രായേൽ മക്കൾ ഫറവോനോടും സൈന്യത്തോടും യുദ്ധം ഒന്നും ചെയ്തില്ല. മിണ്ടാതെ ഇരുന്നു മോശെ അവരോടു കല്പിച്ചത് അതുപോലെ ചെയ്തു. ദൈവം അവർക്കു വേണ്ടി ഫറവോനോടു യുദ്ധം ചെയ്തു. പ്രിയരേ, നാം നമ്മുടെ മുന്നിൽ ഉള്ള ഒന്നിനെയും കണ്ട് ഭയപ്പെടേണ്ട. നമ്മുടെ വിഷയങ്ങൾ ദൈവ സന്നിധിയിൽ സമർപ്പിച്ചു മിണ്ടാതെ ഇരുന്ന് പ്രാർത്ഥിക്കുക. നമുക്ക് വേണ്ടി ദൈവം യുദ്ധം ചെയ്തു കൊള്ളും.നമ്മോട് പോരാടുന്ന ഏതു ശക്തിയായാലും ആ ശക്തികളെ ദൈവം ഇല്ലായ്മ ചെയ്യും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...