Agape

Wednesday, 27 July 2022

"ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്."

ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്. യേശു കർത്താവ് പറഞ്ഞ ഒരു വാചകം ആണ് "ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു". നമ്മൾ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ പലതരത്തിലുള്ള കഷ്ടതയിൽ കൂടി കടന്നു പോകേണ്ടിവരും. ക്രിസ്തു ശിഷ്യന്മാർ എല്ലാം ക്രൂരമായ കഷ്ടതയിൽ കൂടി കടന്നു പോയവർ ആണ്. നമ്മുടെ ജീവിതത്തിലും കഷ്ടതകൾ വരും എന്നാണ് കർത്താവ് നമ്മെ പഠിപ്പിച്ചത്. ബൈബിളിൽ മറ്റൊരിടത്തു പറയുന്നു "ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടി വന്നാലോ ലജ്ജിക്കരുത് ". പ്രിയ ദൈവപൈതലേ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ വരുന്ന കഷ്ടത വ്യത്യാസപെട്ടിരിക്കുവാണ്.നമുക്ക് സഹിക്കാവുന്ന കഷ്ടതയെ ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കുക ഉള്ളു. നമ്മളെ ക്രിസ്തുവിൽ തികഞ്ഞവർ ആക്കുവാൻ ആണ് ദൈവം നമ്മുടെ ജീവിതത്തിൽ കഷ്ടത തരുന്നത്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...