Agape

Monday, 13 June 2022

"കരയുന്നവന്റെ കണ്ണുനീർ ഒപ്പുന്ന യേശുക്രിസ്തു"

കരയുന്നവന്റെ കണ്ണുനീർ ഒപ്പുന്ന യേശുക്രിസ്തു പാപിനിയായ സ്ത്രീയുടെ കണ്ണുനീർ ഒപ്പിയ ദൈവം. കനാന്യ സ്ത്രീയുടെ കണ്ണുനീർ ഒപ്പിയ ദൈവം. മാർത്ഥയുടെയും മറിയയുടെയും കണ്ണുനീർ ഒപ്പിയ ദൈവം. ദൈവം നിന്റെയും എന്റെയും കണ്ണുനീർ തുടച്ചു ഞാനും നീയും ഭാരപ്പെടുന്ന വിഷയങ്ങൾക്ക് മറുപടി തന്നു സഹായിക്കും.Amazon Business Exclusive Deals ദൈവത്തിനു തന്റെ മക്കൾ എല്ലാവരും തുല്യരാണ്. പഴയ നിയമം തുടങ്ങി പരിശോധിച്ചാൽ കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് ദൈവം മറുപടി നൽകിയിട്ടുണ്ട്. പ്രിയ ദൈവ പൈതലേ നിന്റെ ജീവിതത്തിൽ ഭാരപ്പെടുത്തുന്ന വിഷയങ്ങൾ ഉണ്ടെങ്കിൽ ദൈവസന്നിധിയിൽ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം മറുപടി തരും. നീ ആഗ്രഹിക്കുന്നതിലും നേരത്തെ ദൈവം തന്റെ മറുപടി അയക്കും.Best Sellers in Gift Cards

Saturday, 11 June 2022

"പ്രാർത്ഥനയാലേ സാധിക്കാത്ത കാര്യമില്ലൊന്നും"

പ്രാർത്ഥനയാലേ സാധിക്കാത്ത കാര്യമില്ലൊന്നും പ്രിയ ദൈവപൈതലേ, യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ പതിവ് പോലെ പ്രാർത്ഥിച്ചു പോന്നു. രാത്രിയുടെ ഏകാന്തതയിൽ പ്രാർത്ഥിക്കാൻ പോകുക എന്നത് യേശുക്രിസ്തുവിന്റെ ദിനചര്യ ആയിരുന്നു. അപ്പോൾ യേശുക്രിസ്തു നമുക്ക് നല്ല മാതൃക വച്ചിട്ടാണ് പോയിരിക്കുന്നത്. ക്രൂശിൽ കിടക്കുമ്പോഴും തന്നെ ഉപദ്രവിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുക ആയിരുന്നു.പ്രിയ ദൈവപൈതലേ ഞാനും നീയും എത്രത്തോളം പ്രാർത്ഥിക്കണം എന്നാണ് കർത്താവു പഠിപ്പിച്ചത്. ആയതിനാൽ നിങ്ങളുടെ പ്രാർത്ഥന ദൈവത്തിനു വിലയേറിയത് ആണ്. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഇത്തിരി വൈകിയാലും ദൈവം മറുപടി അയക്കും. നിങ്ങൾ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ മറുപടി നിശ്ചയം.

"ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. 2 രാജാക്കന്മാർ 20:5."

ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. 2 രാജാക്കന്മാർ 20:5. ഹിസ്കിയാവ് രാജാവിന് മരിക്കത്തക്ക രോഗം പിടിച്ചപ്പോൾ യെശയ്യാ പ്രവാചകൻ വന്നു ഹിസ്കിയാവിനോട് പാറയുന്നതാണ് നീ മരിച്ചുപോകും, ശേഷിക്കയില്ല എന്ന്. ഇതു കേട്ട ഹിസ്കിയാ രാജാവ് മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോട് പ്രാർത്ഥിച്ചു. ഹിസ്കിയാ രാജാവ് ഏറ്റവും കരഞ്ഞു. ഹിസ്കിയാ രാജാവിന്റെ കരച്ചിൽ കണ്ട ദൈവം യെശയ്യാപ്രവാചകനെ വീണ്ടും ഹിസ്കിയാ രാജാവിൻറെ കൊട്ടാരത്തിൽ വിളിച്ച് ദൈവത്തിന്റെ ആലോചന അറിയിക്കുന്നതാണ് ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്നെ സൗഖ്യം ആക്കും എന്നത്. പ്രിയ ദൈവപൈതലേ മരിക്ക തക്ക രോഗം പിടിച്ച ഹിസ്കിയാവിനോട് മരിച്ചുപോകും എന്നു ദൈവം യെശയ്യാ പ്രവാചകനിൽ കൂടി അരുളി ചെയ്തിട്ടും ഹിസ്കിയാവിന്റെ കണ്ണുനീർ കണ്ട ദൈവം മനസ്സലിഞ്ഞു ഹിസ്കിയാവിനെ സൗഖ്യം ആക്കി, ആയുസ്സ് നീട്ടി നൽകി. പ്രിയ ദൈവപൈതലേ നീ ഏതെങ്കിലും രോഗത്താൽ ഭാരപ്പെടുന്നുണ്ടെകിൽ നീ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം നിന്നെ സൗഖ്യം ആക്കും

"കുഞ്ഞുങ്ങളെ എങ്ങനെ നന്നായി ക്രിസ്തീയ മാർഗത്തിൽ വളർത്താം"

കുഞ്ഞുങ്ങളെ എങ്ങനെ നന്നായി ക്രിസ്തീയ മാർഗത്തിൽ വളർത്താം കുഞ്ഞുങ്ങളെ ക്രിസ്തീയ മാർഗത്തിൽ വളർത്തുന്നതിൽ മാതാപിതാക്കൾക് തുല്യ പ്രാധാന്യം ആണ് ഉള്ളത്. കുഞ്ഞുങ്ങളെ ബാല്യ പ്രായത്തിൽ ക്രിസ്തീയ ഗാനങ്ങൾ കേൾപ്പിക്കുന്നതും, ബൈബിളിലെ വാക്യങ്ങൾ കുഞ്ഞുങ്ങളെ വായിച്ചു കേൾപ്പിക്കുന്നതും,ബൈബിളിലെ ചെറുകഥകൾ കുഞ്ഞുങ്ങളെ വായിച്ചു കേൾപ്പിക്കുന്നതും, ക്രിസ്തീയ ആക്ഷൻ സോങ്ങുകൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതും,ബൈബിൾ ചിത്രങ്ങൾ നിറം കൊടുക്കാൻ നൽകുന്നതും,ബൈബിൾ കാർട്ടൂണുകൾ കാണുവാൻ അവസരം നൽകന്നതും,സൺ‌ഡേ സ്കൂളിന് പോകുവാൻ അവസരം നൽകുന്നതുമായ ശീലങ്ങൾ ചെറുപ്രായം മുതൽ കുഞ്ഞുങ്ങളെ ദൈവത്തോട് അടുപ്പിക്കും. മാതാപിതാക്കൾ കുഞ്ഞുങ്ങളെ അമിതമായി ശകാരിക്കുന്നതും,കുഞ്ഞുങ്ങൾ കേൾക്കേ മറ്റുള്ളവരുടെ കുറ്റം പറയുന്നതും, കുഞ്ഞുങ്ങളെ ചീത്തപേര് വിളിക്കുന്നതും,കുഞ്ഞുങ്ങളോട് കള്ളം പറയുന്നതും, കുഞ്ഞുങ്ങളെ കോപിച്ചു ഉപദ്രവിക്കുന്നതും,തുടങ്ങിയുള്ള കാര്യങ്ങൾ കുഞ്ഞുങ്ങളെ മാനസികമായി സമ്മർദ്ധത്തിൽ ആക്കും.കുഞ്ഞുങ്ങൾ തെറ്റ് ചെയ്താൽ പറഞ്ഞു മനസിലാക്കി ആവശ്യമെങ്കിൽ മുട്ടിനു താഴെ ചെറിയ വടി കൊണ്ട് അടിക്കാം.അത് അവരെ വീണ്ടും ആ തെറ്റ് ചെയ്യാതിരിപ്പാൻ സഹായിക്കും. പ്രാഥമികകൃത്യങ്ങൾ സ്വയം ചെയ്യാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുവാനും. ആഹാരം സ്വയമായി ഭക്ഷിക്കുവാൻ പഠിപ്പിക്കുന്നതും,മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നതും ആയ ഈ വക കാര്യങ്ങൾ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ സഹായിക്കും. മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ മുമ്പിൽ വച്ചു വഴക്ക് കൂടരുത്.അത് അവരിൽ ഭീതി ഉളവാക്കും. കുഞ്ഞുങ്ങളുടെ ചെറിയ ആവശ്യങ്ങൾ സാധിപ്പിച്ചു കൊടുക്കുക.അത് അവരുടെ സന്തോഷം വർധിപ്പിക്കും. കുഞ്ഞുങ്ങൾ സ്കൂളിൽ പോയി തുടങ്ങുമ്പോൾ മുതൽ നല്ല സുഹൃത്തകളെ തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുക. അധ്യാപകരെ ബഹുമാനിക്കുവാൻ പഠിപ്പിക്കുക.ഈ വക കാര്യങ്ങൾ പിന്തുടർന്നാൽ നല്ല ഒരു പൗരനെ വാർത്തെടുക്കാൻ സഹായിക്കും. സ്കൂളിൽ കൊണ്ടുപോകുന്ന ഭക്ഷണം പാഴാക്കാൻ അനുവദിക്കരുത്. ഭക്ഷണം കഴിക്കുമ്പോൾ ദൈവത്തിന് നന്ദി അർപ്പിക്കുവാൻ കൂടി പരിശീലിപ്പിക്കുക. ഭവനത്തിൽ നിന്ന് സ്കൂളിലേക്കും സ്കൂളിൽ നിന്ന് ഭവനത്തിൽ എത്തുമ്പോഴും ദൈവത്തിന് നന്ദി അർപ്പിക്കുവാൻ പരിശീലിപ്പിക്കുക.ഈ വക കാര്യങ്ങൾ കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചാൽ വേദപുസ്തകം ഇപ്രകാരം പറയുന്നു "ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല ". ക്രിസ്തീയ തലമുറയെ ചെറുപ്രായം മുതൽ ദൈവീക ശിക്ഷണത്തിൽ വളർത്തിയാൽ വൃദ്ധനായാൽ വരെ ആ ശീലങ്ങൾ വിട്ടുമാറുകയില്ല എന്നതാണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നതും നാം കണ്ടുവരുന്നതും.

"കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായൊരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്ന് അറിയുന്നു."

കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായൊരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്ന് അറിയുന്നു. 2കൊരിന്ത്യർ 5:1 പ്രിയ ദൈവപൈതലേ നമ്മുടെ ഭൂമിയിലെ വാസം എത്രയുണ്ടെന്നു നമുക്ക് ആർക്കും അറിയില്ല. നാം എല്ലാം ഭയപ്പെടുന്ന ഒന്നാണ് മരണം. മരണത്തെ ഭീതിയില്ലാത്തവർ ചുരുക്കം പേരെ ഉള്ളു. നാം മനസിലാക്കേണ്ട പ്രധാന സംഗതി നമ്മുടെ ശരീരം ഈ മണ്ണിൽ നിന്ന് എടുത്തത് ആണ് അത് ഈ മണ്ണോടു ചേരും. നമ്മുടെ ആത്മാവ് നിത്യ വാസ സ്ഥലമായ സ്വർഗ്ഗത്തിൽ നിത്യമായ കെട്ടിടത്തിൽ പാർക്കും. നാം ഭീതിപെടേണ്ട ഒരാവശ്യവും ഇല്ല. വിശുദ്ധിയോടെ ഈ ഭൂമിയിൽ വിശുദ്ധ ജീവിതം നയിച്ചാൽ ദൈവത്തോടൊത്തു വസിക്കാം. ഇതിൽ പരം പ്രത്യാശ ഉണ്ടോ നമുക്ക്. ദൈവത്തോടൊത്തു വസിക്കുന്നതിനു വേണ്ടി നമ്മളെ തന്നെ ഒരുക്കാം. ഒരു നാൾ നാം ഈ ലോകം വിടും. അതിനു മാറ്റമില്ല. അത് എപ്പോൾ ആണെന്ന് നമുക്ക് അറികയുമില്ല. അതിനാൽ ദൈവവചനം പറയുന്നത് പോലെ സമയത്തും അസമയത്തും നാം ഒരുങ്ങി നിൽക്കുക.

"ആശ്രയിപ്പാൻ ആരുമില്ലാതെ വരുമ്പോൾ നിന്നെ തേടി വരുന്ന യേശുനാഥൻ"

ആശ്രയിപ്പാൻ ആരുമില്ലാതെ വരുമ്പോൾ നിന്നെ തേടി വരുന്ന യേശുനാഥൻ പ്രിയ ദൈവപൈതലേ,നിന്നെ സഹായിപ്പാൻ ആരുമില്ലാതെ വരുമ്പോൾ നീ ദൈവത്തിൽ ആശ്രയിച്ചാൽ നിന്നെ തേടി വരുന്ന ദൈവം ഉണ്ട്.ആ ദൈവം നിന്നെ കൈവിടത്തില്ല.ഒരു ജാതിയും മതവും ജോലിയും നിന്റ വൈകല്യങ്ങളും നോക്കാത്ത ഒരു ദൈവം നിനക്കുണ്ട്.ആ ദൈവം ആണ് യേശുക്രിസ്തു.നിന്റ വിഷയങ്ങൾ പരിഹരിപ്പാൻ യേശുക്രിസ്തു ശക്തനാണ്.

"ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹം എന്ന വാക്ക് കൊണ്ടു അർത്ഥമാക്കുന്നത് സാമ്പത്തിക നന്മയോ ആത്മീയ നന്മയോ?"

ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹം എന്ന വാക്ക് കൊണ്ടു അർത്ഥമാക്കുന്നത് സാമ്പത്തിക നന്മയോ ആത്മീയ നന്മയോ ബൈബിളിൽ ദൈവം അനുഗ്രഹിച്ച പലരെയും സമ്പന്നൻമാർ ആയി നമുക്ക് കാണാം. അബ്രഹാം, യാക്കോബ്, ഇയ്യോബ്, ദാവീദ്, ശലോമോൻ എന്നിങ്ങനെ അനവധി വ്യക്തി ജീവിതങ്ങളെ നമുക്ക് പഴയ നിയമത്തിൽ കാണാം. യഥാർത്ഥത്തിൽ ദൈവം അവരെ ആത്മീകം ആയും അനുഗ്രഹിച്ചിരുന്നു. പുതിയ നിയമം വരുമ്പോൾ ലോകത്തിന്റെ രക്ഷിതാവ് ദരിദ്രനായിട്ടാണ് ജന്മം കൊണ്ടത്. അനുഗ്രഹം സമ്പത്തായിരുന്നെങ്കിൽ യേശുക്രിസ്തുവിനു ഉന്നത കുടുംബത്തിൽ ജാതനാകാമായിരുന്നു. യേശുക്രിസ്തു തന്റെ ജീവിതത്തിൽ കൂടി അനുഗ്രഹം എന്താണ് എന്നു പഠിപ്പിക്കുവായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ ആരും തന്നെ സമ്പന്നരല്ല. പക്ഷേ അവർ അനുഗ്രഹിക്കപ്പെട്ടവർ ആയിരുന്നു. പ്രിയ ദൈവപൈതലേ യേശുക്രിസ്തു എന്നെയും നിന്നെയും അനുഗ്രഹിച്ചത് ആത്മീകം ആയിട്ടാണ്. സമ്പത്തു ദൈവം തരും. നിനക്കും എനിക്കും ജീവിക്കാൻ ഉള്ള സമ്പത്തു ദൈവം തരും. സാമ്പത്തികമായി നീ അൽപ്പം പിന്നോട്ടായി എന്നുവെച്ചു നീ അനുഗ്രഹിക്കപ്പെട്ട അവസ്ഥയ്ക്ക് വെളിയിൽ ആണെന്ന് കരുതരുതേ. ദൈവം അനുഗ്രഹിക്കുക എന്നു പറയുമ്പോൾ ആത്മീകം ആയി അനുഗ്രഹിക്കുക എന്നാണ് പുതിയനിയമത്തിൽ കൂടി യേശുക്രിസ്തു പഠിപ്പിച്ചത്. സമ്പത്തു ആണ് അനുഗ്രഹം എങ്കിൽ ലോകം മുഴുവൻ ഉള്ള സമ്പന്നമാർ ആത്മീയ പശ്ചാത്തലത്തിൽ വരുന്നുണ്ടോ? ഇല്ല. ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് പ്രയാസം എന്നാണ് യേശുക്രിസ്തു പറഞ്ഞത്.ദൈവം നൽകുന്ന സമ്പത്ത് ഉണ്ട്. അത് ഒന്നാമത് ആത്മീകം ആയിരിക്കും. ബാക്കിയെല്ലാം ഇതിന്റെ ഘടകങ്ങൾ ആയിരിക്കും.പ്രിയ ദൈവപൈതലേ നീ ഭാരപ്പെടുന്നുണ്ടാവും എനിക്കു സമ്പത്തു ഒന്നും ഇല്ലെല്ലോ, ദൈവം എന്നെ സ്നേഹികുന്നില്ലേ എന്നൊക്കെ. യേശുക്രിസ്തുവിനെ അറിയാൻ കഴിഞ്ഞതിൽ പരം സമ്പത്തു ഈ ലോകത്തു ഇല്ല.

"കഷ്ടതകളിൽ തളരാതെ"

കഷ്ടതകളിൽ തളരാതെ വിശുദ്ധ പൗലോസ് അപ്പോസ്തലൻ ക്രിസ്തീയ വേല നിമിത്തം അനവധി കഷ്ടങ്ങളിൽ കൂടി കടന്നുപോയി. അവിടെയെല്ലാം പൗലോസ് അപ്പോസ്ഥലനെ ബലപെടുത്തിയത് പരിശുദ്ധത്മാവ് ആണ്. കഷ്ടങ്ങളിൽ കൂടി കടന്നുപോകുമ്പോഴും രോഗത്തിൽ കൂടി കടന്നു പോകുമ്പോഴും പൗലോസ് അപ്പോസ്ഥലനെ പോലെ മറ്റുള്ളവരെ ആശ്വസിപ്പിക്കുവാൻ കഴിയുന്നുണ്ടോ നമുക്ക്. നാം മറ്റുള്ളവരെ ആശ്വസിപ്പിക്കുമ്പോൾ നമ്മുടെ വേദനകൾ മറക്കുന്നു. പ്രിയ ദൈവപൈതലേ കഷ്ടതകൾ നിന്റെ ജീവിതത്തിൽ വർധിക്കുമ്പോൾ നിന്നെ പോലെ കഷ്ടപ്പെടുന്ന ഒരു വ്യക്തിയെ ആശ്വസിപ്പിച്ചു നോക്കിയേ നിന്റെ കഷ്ടതകൾ സാരമില്ല എന്ന് നിനക്ക് തോന്നും. ദൈവം ആഗ്രഹിക്കുന്നതും അതാണ് തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ. ആകയാൽ കഷ്ടത വരുമ്പോൾ തളർന്നു നിരാശപ്പെട്ടു ഇരിക്കാതെ നമ്മെപ്പോലെ കഷ്ടതയിൽ ഉള്ളവരെ ആശ്വസിപ്പിക്കുമ്പോൾ ദൈവീക സമാധാനം നമ്മുടെ ഉള്ളങ്ങളിൽ വസിക്കും.

"നിശബ്ദമായി ദൈവത്തോട് നീ യാചിക്കുന്ന വിഷയങ്ങൾക്ക് പരസ്യമായി വിടുതൽ നൽകുന്ന ദൈവം ഉണ്ട് നിനക്ക്."

നിശബ്ദമായി ദൈവത്തോട് നീ യാചിക്കുന്ന വിഷയങ്ങൾക്ക് പരസ്യമായി വിടുതൽ നൽകുന്ന ദൈവം ഉണ്ട് നിനക്ക്. പലവിഷയങ്ങളുടെയും മധ്യത്തിൽ മറ്റുള്ളവരോട് തുറന്നു പറയാൻ കഴിയാതെ, സങ്കടം ഹൃദയത്തിൽ ഒതുക്കി വാക്കുകൾ പുറത്തുവരാതെ നീ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് പരസ്യമായി ദൈവം മറുപടി തരും. ഹൃദയം ദുഃഖത്താൽ വലയുമ്പോൾ ആരോട് എന്റെ വിഷമം പറയും എന്നു ആലോചിച്ചു ആരെയും കാണാതെ വരുമ്പോൾ ദൈവത്തോട് നമ്മുടെ വിഷമം അറിയിക്കുമ്പോൾ ദൈവം അതിനു പരിഹാരം ആയി വരും. നീ നിശബ്ദം ആയി ഉള്ളു നീറിയ വിഷയങ്ങൾക്ക് ദൈവം മറുപടി അയക്കും. ദൈവത്തിൽ അടിയുറച്ച വിശ്വാസി ആണ് നീ എങ്കിൽ നീ കുലുങ്ങിപോകുവാൻ ദൈവം സമ്മതിക്കുകയില്ല.

"പ്രത്യാശ"

പ്രത്യാശ പ്രിയ ദൈവപൈതലേ, യേശുക്രിസ്തുവിൽ ഉള്ള പ്രത്യാശ അല്ലെ നമ്മളെ ഇതുവരെ നടത്തിയത്. കഷ്ടങ്ങൾ വന്നപ്പോഴും നമ്മെ താങ്ങി നിർത്തിയത് യേശുക്രിസ്തുവിൽ ഉള്ള പ്രത്യാശ ആണ്. നഷ്ടങ്ങൾ വന്നപ്പോഴും നമ്മെ താങ്ങിനിർത്തിയത് യേശുക്രിസ്തുവിൽ ഉള്ള പ്രത്യാശ ആണ്. പലരും കൈവിട്ടപ്പോഴും പലരും തള്ളിപ്പറഞ്ഞപ്പോഴും നമ്മെ നിർത്തിയത് യേശുക്രിസ്തുവിൽ ഉള്ള പ്രത്യാശ ആണ്. ആ പ്രത്യാശ ആണ് നമ്മളെ തുടർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. നമ്മെ ചേർക്കാൻ ഒരു നാൾ യേശുക്രിസ്തു രാജാധിരാജാവായി വരും ആ പ്രത്യാശയിൽ കവിഞ്ഞൊരു പ്രത്യാശ ഭൂമിയിൽ ഇല്ല.

"ക്രിസ്തീയ ജീവിതം ആർഭാടമോ?"

ക്രിസ്തീയ ജീവിതം ആർഭാടമോ? ക്രിസ്തീയ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് യേശുക്രിസ്തുവിലും പഴയനിയമ പൂർവ്വ പിതാക്കളിലും യേശുക്രിസ്തുവിന്റെ അപ്പോസ്ഥലന്മാരുടെ ജീവിതത്തെയും അടിസ്ഥാനപ്പെടുത്തിയാണ്. മുഴുലോകത്തെയും നിർമ്മിച്ച യേശുക്രിസ്തു ഈ ഭൂമിയിൽ ജന്മം എടുക്കുമ്പോൾ വഴിയമ്പലത്തിൽ സ്ഥലം ഇല്ലായ്കയാൽ പശുതോട്ടിയിൽ കിടത്തി. സ്വന്തമായി യേശുക്രിസ്തുവിനു ഭവനം പോലും ഇല്ലായിരുന്നു. കൈസറിനു നികുതി കൊടുക്കാൻ പണം പോലും ഇല്ലാതെ ആയിരുന്നു യേശുക്രിസ്തു ഭൂമിയിൽ ജീവിച്ചത്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരും അപ്രകാരം ഉള്ള ജീവിതം ആണ് നയിച്ചത്. ദൈവം നന്മ തരുമ്പോൾ നാം അത് ആർഭാഠത്തിനായി ഉപയോഗിച്ചു ദൈവത്തെ വിഷമിക്കരുത്. യേശുക്രിസ്തു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ തന്റെ സ്വർലോകമഹിമ വേണമെങ്കിൽ ഭൂമിയിലും പ്രകടിപ്പിക്കാമായിരുന്നു. പക്ഷേ യേശുക്രിസ്തു ജീവിച്ചത് സാധാരണക്കാരിൽ സാധാരണകാരൻ ആയിട്ടായിരുന്നു. ദൈവം നമ്മുടെ കൈയിൽ തന്ന നന്മ നാം ഇപ്രകാരം വിനിയോഗിച്ചു എന്നു യേശുക്രിസ്തു ചോദിക്കുന്ന ഒരു ദിവസം ഉണ്ട്. ലോക ഇമ്പങ്ങൾക്കു വേണ്ടിയായിരുന്നോ അതോ ദൈവഹിതം അനുസരിച്ചു ആയിരുന്നോ എന്ന്. നമ്മുടെ കൈയിൽ ദൈവം തരുന്ന ഓരോ നന്മക്കും നാം ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടത് ആണ്. അത് നാം മറന്നു പോകരുത്.

"കർത്താവ് ഇന്നു വന്നാൽ നീ എടുക്കപ്പെടുമോ?"

കർത്താവ് ഇന്നു വന്നാൽ നീ എടുക്കപ്പെടുമോ? പ്രിയ ദൈവപൈതലേ ഇന്നു കർത്താവ് വാനമേഘത്തിൽ എഴുന്നള്ളി വന്നാൽ ഞാനും നീയും എടുക്കപ്പെടുമോ? എടുക്കപ്പെട്ടില്ലെങ്കിൽ ഇത്രയും കാലം ജീവിച്ചത് വെറുതെ ആയി. ഇനി കർത്താവിന്റെ വരവിങ്കൽ എടുക്കപ്പെടാൻ കർത്താവ് പറഞ്ഞിരിക്കുന്ന കല്പനകൾ പ്രമാണിക്കുക. കർത്താവ് നമ്മോട് പറഞ്ഞിരിക്കുന്നത് വേഗം മടങ്ങി വരാം എന്നു പറഞ്ഞാണ് സ്വർഗത്തിലേക്ക് കരേറിപോയത് . കർത്താവ് വരുവാൻ താമസിക്കുന്നത് നമ്മളിൽ ചിലർ കൂടി മനസാന്തരപെട്ടു വരാൻ വേണ്ടിയാണ്. പ്രിയ ദൈവപൈതലേ ഇന്നു നിന്റെ ജീവിതം യേശുക്രിസ്തുവിനായി സമർപ്പിക്കാമോ എങ്കിൽ നിന്റെ ഈ ഭൂമിയിലെ വാസം ധന്യമായിതീർന്നു.

"മടുത്തുപോകാതെ പ്രാർത്ഥിക്കുക"

മടുത്തുപോകാതെ പ്രാർത്ഥിക്കുക നമ്മുടെ പല വിഷയങ്ങളും നാം പ്രാർത്ഥിച്ചിട്ടു മറുപടി ലഭിക്കാതെ പാതി വഴിയിൽ നിർത്തുമ്പോൾ. യേശുക്രിസ്തു പറയുന്നത് ഇപ്രകാരം ആണ് മറുപടി ലഭിക്കുവോളം പ്രാർത്ഥിക്കുക.പ്രാർത്ഥനയിൽ നിരുത്സാഹം വരുമ്പോൾ 25 വർഷം വാഗ്ദത്ത സന്തതിക്കായി കാത്തിരുന്ന അബ്രഹാമിനെ ഓർക്കുക. നിന്റെ പ്രാർത്ഥന കേട്ട് ദൈവം ഉത്തരം അരുളാത്തത് അല്ല മറിച് പ്രാർത്ഥനയുടെ മറുപടിയുടെ സമയം ആകാത്തത് ആണ്. നിന്റ പ്രാർത്ഥനയുടെ മറുപടിക്ക് ഉത്തരം ലഭിക്കുന്നത് തക്ക സമയത്ത് ആണ്. ആ തക്കസമയം വരെ പ്രാർത്ഥയിൽ തുടരുക. ദൈവം താങ്കളുടെ പ്രാർത്ഥനയ്ക്ക് മറുപടി അയക്കുക തന്നെ ചെയ്യും.

"ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു."

ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. 2 രാജാക്കന്മാർ 20:5. ഹിസ്കിയാവ് രാജാവിന് മരിക്കത്തക്ക രോഗം പിടിച്ചപ്പോൾ യെശയ്യാ പ്രവാചകൻ വന്നു ഹിസ്കിയാവിനോട് പാറയുന്നതാണ് നീ മരിച്ചുപോകും, ശേഷിക്കയില്ല എന്ന്. ഇതു കേട്ട ഹിസ്കിയാ രാജാവ് മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോട് പ്രാർത്ഥിച്ചു. ഹിസ്കിയാ രാജാവ് ഏറ്റവും കരഞ്ഞു. ഹിസ്കിയാ രാജാവിന്റെ കരച്ചിൽ കണ്ട ദൈവം യെശയ്യാപ്രവാചകനെ വീണ്ടും ഹിസ്കിയാ രാജാവിൻറെ കൊട്ടാരത്തിൽ വിളിച്ച് ദൈവത്തിന്റെ ആലോചന അറിയിക്കുന്നതാണ് ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്നെ സൗഖ്യം ആക്കും എന്നത്. പ്രിയ ദൈവപൈതലേ മരിക്ക തക്ക രോഗം പിടിച്ച ഹിസ്കിയാവിനോട് മരിച്ചുപോകും എന്നു ദൈവം യെശയ്യാ പ്രവാചകനിൽ കൂടി അരുളി ചെയ്തിട്ടും ഹിസ്കിയാവിന്റെ കണ്ണുനീർ കണ്ട ദൈവം മനസ്സലിഞ്ഞു ഹിസ്കിയാവിനെ സൗഖ്യം ആക്കി, ആയുസ്സ് നീട്ടി നൽകി. പ്രിയ ദൈവപൈതലേ നീ ഏതെങ്കിലും രോഗത്താൽ ഭാരപ്പെടുന്നുണ്ടെകിൽ നീ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം നിന്നെ സൗഖ്യം ആക്കും.

Sunday, 5 June 2022

"ദൈവത്തിന്റെ സ്നേഹം അവർണ്ണനീയം"

ദൈവത്തിന്റെ സ്നേഹം അവർണ്ണനീയം പ്രിയ ദൈവപൈതലേ നീയും ഞാനും അറിഞ്ഞും അറിയാതെയും എത്രയോ പാപങ്ങൾ ചെയ്തപ്പോൾ, നാം ദൈവത്തോട് ഏറ്റുപറഞ്ഞപോൾ ദൈവം ക്ഷമിച്ചു. നമ്മോളോട് ഒരു കൂട്ട് സഹോദരൻ ഒരു തെറ്റ് പലവട്ടം ആവർത്തിച്ചാൽ നമ്മൾ ക്ഷമികുമോ? നാം ലോകപ്രകാരം ഉള്ള നടപടികളിലേക്ക് തിരിയും. നാം യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചതിനു ശേഷം ചെയ്ത പാപങ്ങൾ നാം ഹൃദയ നുറുക്കത്തോടെ ഏറ്റു പറഞ്ഞാൽ ദൈവം ക്ഷമിക്കും. യേശുക്രിസ്തുവിനെ ക്രൂശിക്കാൻ കൊണ്ടുപോകുമ്പോൾ യേശുക്രിസ്തുവിനെ കഠിനമായ ശിക്ഷാവിധികൾക്ക് വിധേയമാക്കിയപ്പോഴും യേശുക്രിസ്തു പറഞ്ഞ ഒരു വാചകം ഉണ്ട് ഇവർ ചെയുന്നത് എന്തെന്ന് ഇവർ അറിയാകയാൽ ഇവരോട് ക്ഷമികേണമേ. നാമും ദൈവത്തെ അറിഞ്ഞിട്ടു പാപം ചെയ്യുമ്പോൾ യേശുക്രിസ്തുവിനെ വീണ്ടും വേദനിപ്പിക്കുവാണ്. സൃഷ്ടിതാവിന് തന്റെ സൃഷ്ടിയെ മറക്കാൻ കഴിയുമോ? അപ്പോഴും യേശുക്രിസ്തു പറയുന്ന ഒരു വാചകം ഉണ്ട് ഇവർ ചെയുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കണമേ.

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...